This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

Sunday 7 April 2013

ഇതിഹാസങ്ങള്‍ പിറക്കുമ്പോള്‍

രണ്ടാമൂഴം .....



മഹാഭാരതകഥ തന്നെയാണ് രണ്ടാമൂഴത്തിന്റ കഥയും. എങ്കിലും അതിശക്തനും ലളിത ചിന്താഗതിക്കാരനുമായ ഭീമൻ എന്ന മനുഷ്യന്റെ ചിന്തകളും വികാരങ്ങളും ഭീമന്റെ നിത്യജീവിതത്തിൽ സംഭവിക്കുന്ന സംഭവങ്ങളും നോവലിൽ ഭീമന്റെ കണ്ണിലൂടെ വിവരിക്കുന്നു.

പലപ്പോഴും സഹോദരന്മാരുടെ ചിന്തകൾ ഭീമന് മനസ്സിലാവുന്നില്ല. കാനനകന്യകയായ ഹിഡിംബിയിലാണോ അതോ രാജകുമാരിയായ ദ്രൗപദിയിലാണോ ഭീമന് കൂടുതൽ പ്രണയം എന്ന് വായനക്കാരന് സംശയം ഉണ്ടാകുന്നു. വായുപുത്രനാണ് എന്ന് വിശ്വസിച്ച് എല്ലാ ആപത്ത്ഘട്ടങ്ങളിലും വായുദേവനെ വിളിച്ചുപോന്ന ഭീമന്റെ പിതൃത്വം കഥാന്ത്യത്തിൽ ചോദ്യം ചെയ്യപ്പെടുന്നു . ശക്തനായ ഒരു മകനെ കിട്ടാൻ വേണ്ടി കാട്ടിൽ നിന്നും ചങ്ങലയഴിഞ്ഞു വന്ന ഒരു കാട്ടാളനെ പ്രാപിക്കേണ്ടി വന്നു എന്ന് കുന്തി ഭീമനോട് പറയുന്നു. വായുപുത്രനെന്ന് അഹങ്കരിച്ചിരുന്ന ഭീമൻ ഒടുവിൽ അവിടെയും തോൽക്കപ്പെടുന്നു. ഒടുവിൽ ഭാരതയുദ്ധത്തിനു ശേഷം മലകയറവേ ഓരോ സഹോദരങ്ങളായി വീണുപോവുന്നു.

അവരുടെ പാപങ്ങളാണ് അവരെ വീഴ്ത്തിയതെന്ന യുധിഷ്ഠിരന്റെ വാക്കുവിശ്വസിച്ച് മുന്നോട്ട് നടക്കവേ ദ്രൗപദിയും വീഴുന്നു. ഇതു കണ്ട് ദ്രൗപദിയെ താങ്ങാൻ ഭീമൻ തിരിഞ്ഞുനടക്കുന്നു.
മഹാഭാരതത്തിൽ വളരെ അകലെ കാണപ്പെടുന്ന പല കഥാപാത്രങ്ങളും രണ്ടാമൂഴത്തിൽ വളരെ അടുത്ത് നോക്കികാണാൻ കഥാകാരൻ ശ്രമിക്കുന്നു. ഉദാഹരണത്തിന് വിശോകൻ. ഭീമന്റെ സാരഥിയായ വിശോകനെ മഹാഭാരതത്തിൽ വളരെ ചെറുതായി ആണ് കാണിക്കുന്നത്. രണ്ടാമൂഴത്തിൽ കർണ്ണനെ വധിക്കാൻ കിട്ടിയ അവസരത്തിൽ അത് തന്റെ സഹോദരനാണ് എന്ന് പറഞ്ഞ് പിന്തിരിപ്പിക്കുന്നത് വിശോകനാണ്.

പണ്ടൊരിക്കൽ കുന്തി ദേവിയെ കാണാൻ ചെന്ന വിശോകൻ കർണ്ണനോട് അവൻ തന്റെ മകനാണ് , മൂത്ത പാണ്ഡവനാണ് എന്ന് പറയുന്നത് വിശോകൻ കേട്ടു. കഥാതന്തുവിൽ വളരെ വലിയ മാറ്റം വരുത്തുന്ന ഒരു സംഭവത്തിൽ പ്രധാനപ്പെട്ട കഥാപാത്രമായി മാറുന്നത് വിശോകനാണ്. അതുപോലെ ബലന്ധര, അത്ര പ്രാധാന്യം ഇല്ലാത്ത ഒരു കഥാപാത്രമാണെങ്ക ിലും ഭീമന്റെ മനസ്സിൽ ബലന്ധരക്ക് പ്രാധാന്യം കല്പിക്കപ്പെടുന ്നു.

1977 നവംബറിൽ മരണം വളരെ സമീപത്തെത്തി പിന്മാറിയ സമയം അവശേഷിച്ച കാലം കൊണ്ട് എങ്ങിനെയെങ്കിലും എഴുതിതീർക്കണമെന്നു ആഗ്രഹിച്ച് എഴുതിയ ഒരു നോവലാണ് രണ്ടാമൂഴം എന്ന് എം.ടി പറയുന്നു.

Friday 5 April 2013

മാധവികുട്ടിക്ക്‌ പ്രണാമം

മാധവികുട്ടിക്ക്‌ പ്രണാമം

 മാധവികുട്ടി - ആ നാമം ആദ്യമായി കേട്ടതെന്നാണെന്ന് ഓര്‍മയില്ല ,പക്ഷെ വായനശാലയിലെ അവര്‍ എഴുതിയ എല്ലാ പുസ്തകങ്ങളും ഞാന്‍ വായിച്ചിരുന്നു...വായിച്ചതിന്റെ പലതിന്റെയും അര്‍ഥം അന്ന് മനസിലായില്ല! വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി അവസാനം അവരുടെ മരണത്തിനു ശേഷം പത്രങ്ങളില്‍ വന്ന ലേഖനങ്ങളില്‍ നിന്നും അവരുടെ മഹത്വം ഞാന്‍ പതിയെ മനസിലാക്കി .പിന്നെ ഒരു വീര്‍പ്പുമുട്ടലായിരുന്നു..അവരുടെ പുസ്തകങ്ങള്‍ തേടി ബുക്ക്‌ സ്റ്റാളുകള്‍ കയറിയിറങ്ങി ..അവസാനം ഒരു സുഹൃത്ത്‌ കൊരമങ്കലയിലെ DC  ബുക്ക്‌ ഷോപ്പില്‍ നിന്നും എല്ലാ പുസ്തകങ്ങളും വാങ്ങി ,പിന്നെ ഒരു മത്സരമായിരുന്നു എങ്ങനെ ഇതെല്ലം ഒറ്റയടിക്ക് വായിച്ചു തീര്‍ക്കാം എന്നായിരുന്നു...മുന്പ് മനസിലകതിരുന്നു പലതിന്റെയും അര്‍ഥം ഇത്തവണ വയിച്ചപോഴാണ് മനസിലായത്!


ഓഫീസിലെ ഒഴിവു സമയം എങ്ങനെ ഉപയോഗപെടുത്താം എന്ന്  ആലോചിച്ചപോഴാനാണ് മാധവികുട്ടിയെ  പറ്റി കൂടുതല്‍ വായിയ്ക്കാനുള്ള ഐഡിയ കിട്ടിയത്..പിന്നെ ഒരുപാടു ബ്ലോഗുകളും websitsum  കയറി ഇറങ്ങി..ഒരുപാടു വാര്‍ത്തകള്‍ സേവ് ചെയ്തു അങ്ങനെ എല്ലാം കൂടി ചേര്‍ത്തൊരു അവ്വീല് ഉണ്ടാക്കി അതാണ് ഈ പോസ്റ്റ്‌ ..

copy  rights ഉണ്ടെന്നു പറഞ്ഞാര് വന്നാലും ഞാന്‍ സത്യമേ പറയൂ ഇതെന്റെ സ്വന്തമാല്ലന്നു ..ഹ്ഹി.
ജോലി  ടെക്നോളജി ആണെങ്കിലും ബ്ലോഗില്‍ വീഡിയോ ആഡ് ചെയ്യാനും മറ്റുമുള്ള പരിപാടികള്‍ ഇതിനു വേണ്ടിയാണു പഠിച്ചത് ..പഠിക്കുന്ന കാലത്ത് മര്യാദയ്ക്ക് കോഡ് എഴുതാന്‍ പഠിച്ചിരുന്നുവെങ്കില്‍ [logic  ഇല്ലാത്ത ഞാന്‍  കുത്ത് വാള്‍ എടുത്തേനെ].

എങ്ങനെ തുടങ്ങും എന്നാ ചിന്തയൊന്നും എനിക്കില്ല കാരണം ഞാന്‍ ഈ ബൂലോകത്ത് പുതിയതാണ്..ഒരുപാടു ബ്ലോഗുകള്‍ വയിക്കാര്‍ഉണ്ടെങ്കിലും എഴുത്ത് നമുക്ക് പറ്റിയ പണി അല്ലാന്നു പണ്ടേ അറിയാം..

ആദ്യം തന്നെ എന്നെ ഞെട്ടിച്ച ആ വരികളില്‍ നിന്നും തുടങ്ങാം..
Gift him all,
Gift him what makes you woman, the scent of
Long hair, the musk of sweat between the breasts,
The warm shock of menstrual blood, and all your
Endless female hungers.
'The Looking Glass' എന്ന അവരുടെ പ്രശസ്തമായ കവിതയില്‍  നിന്നുമുള്ള വരികളാണ് ഇത്.പുതിയ തലമുറയില്‍ ഇത്ര ചങ്കൂറ്റത്തോടെ എഴുതാന്‍ ധൈര്യമുള്ള എത്രപേരുണ്ട്?[ദയവായി മീനാക്ഷി രെട്ടി മാധവന്‍ എന്നൊന്നും പറഞ്ഞേക്കരുത്..] മാധവികുട്ടിയോടുപമിക്കാന്‍ ഇന്നാരുമില്ല ഇന്ത്യയില്‍, എന്തിനു ലോകത്ത് തന്നെ അപൂര്വ്വമേ  ഉണ്ടാകു ആ ജനുസ്സില്‍ പെട്ട എഴുത്തുകാര്‍.ഭംഗി ഉള്ള വാക്കുകളാല്‍ ,കാതലുള്ള കവിതകളും ജീവിതാനുഭവങ്ങളും ഒരേ സമയം എഴുതി ഫലിപ്പിക്കാന്‍ കഴിവുള്ള ഒരാള്‍ എന്നതിലുപരി സ്നേഹിക്കാന്‍ കൂടി ആ അമ്മ പഠിപ്പിച്ചു.അതായിരുന്നു ഭൂമി മലയാളത്തിനു അവര്‍ നല്‍കിയ ഏറ്റവും വലിയ സമ്മാനം.പകരം നമ്മള്‍ തിരിച്ചു നല്‍കിയതോ?കുത്തുവാക്കുകളും,ശകാരങ്ങളും,തെറികത്തുകളും...അവര്‍ മരിച്ചു കഴിഞ്ഞപോള്‍ പലരും അവരെ വാഴ്ത്തി,ടിവി ക്യാമറയുടെ മുന്‍പില്‍ തകര്‍ത്തഭിനയിച്ചു,പത്രങ്ങളില്‍ അര പേജ് വാര്‍ത്ത‍ നല്കാന്‍ മത്സരിച്ചു...എന്തിനുവേണ്ടി?ആര്‍ക്കു വേണ്ടി?ഒരു വര്‍ഷമാകാന്‍ പോകുന്നു അവര്‍ നമ്മളെ വിട്ടു പിരിഞ്ഞിട്ടു.ഇനിയും കാണാം നമുക്ക് സാംസ്‌കാരികനായകരുടെ[?] വേലിയേറ്റം അവരെ പുകഴ്ത്താന്‍..ജീവിച്ചിരുന്ന കാലത്ത് ഒരൊറ്റ നല്ല വാക്ക് പറയാത്തവര്‍ ഇങ്ങനെ വാഴ്തുംപോള്‍ സഹതാപമല്ല ഒരു പുച്ചമാണ് തോന്നുന്നത്. 

നമുക്കെല്ലാം ഇഷ്ടപെട്ട അവരുടെ ഒരു നോവലാണ്‌ 'Neermadhalam Poothakalam '[ടൈപ്പ് ചെയ്തു കഷട്പെട്ടു അതാ ഇംഗ്ലീഷ് ആക്കിയത് -ക്ഷമിച്ചാലും]ആ നാലപ്പാട്ട് തറവാട് കാണാനും ആസ്വദിക്കാനും ഉള്ള ഭാഗ്യം എനിക്കില്ലാതെ പോയി .

ലോഡ് ആകാന്‍ കുറച്ചു സമയം എടുക്കും ...ഒരു പഴയ  നല്ല ഇന്റര്‍വ്യൂ.
പിന്നെ എന്നെ എനിക്കേറ്റവും ഇഷ്ടപെട്ട ഒന്നാണ് അവരുടെ 'എന്‍റെ കഥ '.എത്ര ലളിതമായിട്ടാണ്  യദാര്‍ത്ഥ ജീവിതം തുറന്നു കാട്ടിയിരിക്കുന്ന്നത്‌...സധാചാരവാധികളുടെ നെറ്റി ചുളിഞ്ഞിരിക്കും ആ കാലത്ത്..ഇന്നോ? അവരെ കുറിച്ച് എഴുതിയാല്‍ തീരില്ല   
നന്ദി എല്ലാത്തിനും നാടിനെ,നഗരത്തെ,ജീവിതത്തെ എല്ലാത്തിനെയും സ്നേഹിക്കാന്‍ പഠിപ്പിച്ചതിനു,പ്രേമത്തെ കുറിച്ചെഴുതി കൊതിപ്പിച്ചതിന് എല്ലാത്തിനും നന്ദി.അമ്മക്ക് മരണമില്ല അമ്മ ജീവിക്കും ഇനിയും ഒരുപാടു കാലം കഥകളിലൂടെ,കവിതകളിലൂടെ,ഞങ്ങളിലൂടെ,തലമുറകളിലൂടെ..കാരണം മാധവിക്കുട്ടിക്ക് തുല്യം മാധവിക്കുട്ടി മാത്രം..
ഈ പോസ്റ്റ്‌ അവര്‍ക്കായി സമര്‍പ്പിക്കുന്നു...ഒരായിരം പ്രണാമം

മായാതെ മറയാതെ മാധവികുട്ടി

 മായാതെ മറയാതെ മാധവികുട്ടി




ലഞ്ഞിപ്പൂക്കള്‍ വാടിയാലും മണം മായില്ല...അതുപോലെ തന്നെ എത്ര ദൂരെ മറഞ്ഞു പോയാലുംമലയാളത്തിന്റെ മാധവികുട്ടിയെ ആരും മറക്കില്ല............
മലയാളത്തിന്റെ പ്രീയപ്പെട്ട കഥാകാരിക്ക് വിട ....
മാധവി കുട്ടി എന്ന കമല സുരയ്യ ഇനി ഓര്‍മകളില്‍ മാത്രം. ..

രാവിലെ പത്രം നോക്കിയപ്പോള്‍ ആണ് ഇങ്ങനെ ഒരു വാര്‍ത്ത കണ്ടത്‌. ആദ്യം ഒന്നും തോന്നിയില്ലപിന്നെ അഞ്ചാറ് മിനിട്ട് കഴിഞ്ഞപ്പോള്‍ ഓര്ത്തു നല്ല ഒരു മലയാള കഥാകാരി ആയിരുന്നു അവര്‍. മലയാളത്തിലും ഇംഗ്ലീഷിലും കവിതകളിലൂടെയും ക്ടത്കളിലൂടെയും പ്രശസ്തി നേടിയ കമലാദാസ്.
പലപ്പോഴും മാധവികുട്ടിയുടെ പല രചനകളും കൈകളില്‍ എത്തിയിട്ടും വായിക്കാനാവാതെ ഇരുന്നസന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ ഓര്‍ത്തിരുന്നത് അവര്‍ എഴുതിയിരുന്നത് ചീത്ത ബുക്കുകള്‍ആയിരുന്നു എന്നായിരുന്നു. പിന്നീട് പ്രായമായി വന്നപ്പോള്‍ പുസ്തകങ്ങള്‍ വായിച്ചു തുടങ്ങിയപ്പോള്‍ആണ് മനസിലായത്‌. എല്ലാവരും എന്ത് കൊണ്ട ആണ് ഇതിനെ പലവിധത്തില്‍ വ്യഘ്യനിചിരുന്നത്എന്ന്. ഒരാള്ക്ക് ഉള്ളില്‍ തോന്നി എഴുതുന്ന സത്യങ്ങള്‍ എല്ലാം കയ്പ് നിറഞ്ഞതായിരിക്കും . പലര്ക്കുംദഹിക്കാന്‍ ,സഹിക്കാന്‍ പറ്റാത്തവ. സ്വന്തം അനുഭവങ്ങളും കല്പനികതകളും കൂടി ചേര്‍ത്ത ഒരുസംഭവം എഴുതുമ്പോള്‍ അത് എഴുത്തുകാരിയുടെ മനസ്ല്‍ നിന്നും വന്നവ അല്ലേല്‍ അനുഭവത്തിന്റെവെളിച്ചത്തില്‍ എഴുതിയത്‌ എന്നൊന്നും ആരും നോക്കില്ല. അതില്‍ എന്ത് കുറ്റവും കുരചിലുകളും ഉണ്ടഎന്ന് നിരത്തി വെച്ചു പഴി ചാരാനും പരിഹസിക്കാനും എളുപ്പമാണ്. അതാണ് അവര്ക്കും സംഭവിച്ചത്‌. .


എന്റെ കഥയും നീര്‍മാതളം പൂത്തപ്പോള്‍ തുടങ്ങിയ രചനകളില്‍ അത് തന്നെയാണ് സംഭവിച്ചതും. യഥാസ്ഥിതിക കുടുംബത്ത് ജനിച്ചു വളര്‍ന്ന ഒരു പെണ്കുട്ടി , സ്വന്തം കാര്യങ്ങളെ മറ്റുള്ളവര്‍ക്ക്മുന്‍പില്‍ തുറന്നു പറഞ്ഞത് ആര്ക്കും സഹിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണല്ലോ മലയാളിഎഴുത്തുകാര്‍ തന്നെ എഴുത്തുകാരിയെ വിമര്‍ശിചിരുന്നത്. മലയാളികള്‍ ഒട്ടും തുറന്നു പറയാന്‍ആഗ്രഹിക്കാത്ത കാര്യങ്ങള്‍ അവരത്‌ തുറന്നടിച്ചു എഴുതി .അതിനുള്ള ധൈര്യം അവര്‍ കാണിച്ചു. പൈങ്കിളി സാഹിത്യകാര്‍ കാണിക്കുന്നതിലും ചങ്കൂറ്റത്തോടെ അവര്‍ പറഞ്ഞു. കൃഷ്ണന്റെ രാധ എന്ന്പറഞ്ഞിരുന്ന മാധവികുട്ടി , 1999 ഇല്‍ ഇസ്ലാം മതം സ്വീകരിച്ചു കമല സുരയ്യ ആയപ്പോള്‍ ഉണ്ടായപുകിലും കുറച്ച്ഒന്നും അല്ല.

മതം മാറ്റത്തെ ക്കുറിച്ച് കേട്ടറിഞ്ഞ അറിവുകള്‍ സത്യമായിരുന്നോ..
പ്രശസ്തിക്കു വേണ്ടി മതം മാറി എന്ന് വരെ പറഞ്ഞ ആള്‍ക്കാര്‍ നമ്മുടെ ഇടയില്‍ തന്നെ ഉണ്ട്. കഴിവുംവിവരവും ഉള്ള എന്നൊരു സ്ത്രീ എന്നതിലുപരി അവര്‍ മനുഷ്യനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന തലത്തില്‍ഇംഗ്ലീഷിലും മലയാളത്തിലും എഴുതാന്‍ കഴിവുള്ളവര്‍ ആയിരുന്നു. അതില്‍ അസൂയ പൂണ്ടവര്‍ പലതുംപറഞ്ഞു നടന്നു. അതിനെല്ലാം തകതായ മറുപടി വാക്കുകള്‍ കൊണ്ടും പ്രവര്‍ത്തികള്‍ കൊണ്ടും നല്കികഴിഞ്ഞനവര്‍ യാത്ര പോയത്‌. 2006 മുതല്‍ മകന്റെ കൂടെ പ്‌ുനയില്‍ ആയിരുന്നു താമസം എങ്കിലുംഇടയ്ക്ക് ഒരുതവണ നാട്ടില്‍ വന്നു എല്ലാവരോടും യാത്ര പറഞ്ഞു പിരിഞ്ഞതാണ്. അതുകഴിഞ്ഞുള്ള യാത്രഅവസാനയാത്ര ആയി.

" നീര്‍ മാതളം പൂക്കുന്നത് കേവലം ഒരാച്ഴക്കലത്തിനു വേണ്ടിയാണ്. പുതുമഴയുടെ സുഗന്ധം മണ്ണില്‍ നിന്നുയര്‍ന്നാല്‍ നീര്‍മാതളം പൂക്കാറായി എന്ന് വിചാരിക്കാം. പൂക്കള്‍ വന്നു നിറഞ്ഞാല്‍ ഇലകള്‍ കൊഴിയുകയും ചെയ്യും."

നീര്‍മാതളം പൂത്ത കാലം എന്ന നോവലിന്റെ തുടക്കം.......

പാറിപറന്ന ജീവിതം


              ഓ.വി വിജയനൊപ്പം


അരുന്ധതി റോയിക്കൊപ്പം


മക്കളോടൊപ്പം


 


" എല്ലാ കവിതകളും അവസാനിപ്പിക്കാന ുള്ള
ഒരു കവിതയാണു നീ, ഒരു കവിത,
ശവകുടീരം പോലെ പൂര്‍ണമായ ഒരു കവിത...!!! "

--- മാധവിക്കുട്ടി --- —



"അത്ര മനോഹരമായി, അത്ര ലാഘവത്തോടെ പൊട്ടിച്ചിരിക്കാന്‍ കഴിയുന്ന അമ്മയോട് ലീലയ്‌ക്ക് കഠിനമായ അസൂയ തോന്നി. അമ്മയുടെ ആകര്‍ഷണ ശക്‌തികള്‍ക്ക് ഒരിക്കലും ക്ഷയം വരില്ലെന്നോ? എന്നും സല്ക്കാരമുറിയില്‍, സ്വര്‍ണ്ണം പോലെ ജ്വലിക്കുന്ന അമ്മയുടെ അടുത്ത്‌ ഒരു മുക്കുപണ്ടമെന്ന പോലെ അപമാനഭാരം സഹിച്ചു കൊണ്ട് തനിക്ക് കഴിയേണ്ടി വരുമോ?"

തണുപ്പ് (മാധവികുട്ടി) 


 ഇന്നാകാശത്തില്‍ കത്തിയെരിയുന്ന മുഖം എന്നെ ഓര്‍മിപ്പിക്കുന ്നതെന്താണ്? കിനാവള്ളി പോലെ എന്നെ വരിയുന്ന കൈകള്‍ ആരുടേതാണ്? എന്റെ മുറിയുടെ നിശ്ശബ്തതയില്‍ ചുണ്ടില്‍ ചുണ്ടമര്‍ത്തിയത ാരാണ്?


മാധവിക്കുട്ടി (നഷ്ടപ്പെട്ട നീലാംബരി)


പ്രിയപ്പെട്ട ആമിക്ക്...


പ്രിയപ്പെട്ട ആമിക്ക്



1934 മാര്‍ച്ച് 31 ന് തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍കുളത്തെ നാലപ്പാട്ട് തറവാട്ടിലാണ് കമല ജനിച്ചത്. കുട്ടിക്കാലം മുതല്‍ക്കേ പ്രകൃതിയും ഏകാന്തതയും കുട്ടിയായ കമലയുടെ ചിന്തകളില്‍ കൂടുകൂട്ടി.
പ്രശസ്തരായ അച്ഛനും അമ്മയും. അമ്മ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി ബാലാമണിയമ്മ.അച്ഛന്‍ മാതൃഭൂമിയില്‍ മാനേജിംഗ് എഡിറ്ററായിരുന്ന വി എം നായര്‍. എഴുത്തുകാരനായിരുന്ന നാലപ്പാട്ട് നാരായണമേനോന്‍ അമ്മാവന്‍.മലയാളത്തിന്റെ ഏറ്റവും മികച്ച എഴുത്തുകാരിയെ സൃഷ്ടിച്ചതില്‍ കുട്ടിക്കാലം മുതല്‍ക്കേയുള്ള യാത്രകളും നാലപ്പാട്ടെ പ്രകൃതിയും പ്രചോദനമായിട്ടുണ്ട് എന്നതില്‍ സംശയമില്ല.
കല്‍ക്കത്തയിലായിരുന്നു കമലയുടെ കുട്ടിക്കാലം. നിര്‍ഭയത്വമായിരുന്നു കമലയുടെ രചനകളുടെ രാസത്വരകം. എന്നാല്‍ ഈ നിര്‍ഭയത്വം തന്റെ രചനകളിലൂടെ വിപ്ലാത്മകമായി അവതരിപ്പിക്കപ്പെടുമ്പോഴും വ്യക്തിജീവിതത്തില്‍ ചെറിയ ചെറിയ കാര്യങ്ങള്‍ക്കുപോലും സങ്കടപ്പെടുന്ന കൊച്ചുകുട്ടിയുടെ മനസ്സായിരുന്നു കമല സുരയ്യ എന്ന മാധവിക്കുട്ടിക്ക്.
ജീവിതത്തില്‍ ഉടനീളം വാക്കുകളിലൂടെയും അഭിമുഖങ്ങളിലും ചിലപ്പോഴൊക്കെ എഴുത്തുകളിലും അവ പുറത്തുവന്നു. അപരിചിതരുടെ പരിഹാസങ്ങളെ ദ്വേഷങ്ങളെ ചൂണ്ടിക്കാട്ടി അവര്‍ സങ്കടപ്പെട്ടു. അപ്പോഴും ഇംഗ്ലീഷില്‍ കമലാദാസ് എന്ന പേരില്‍ എഴുതിയ കവിതകളിലൂടെയും മലയാളത്തില്‍ മാധവിക്കുട്ടിയെന്ന പേരില്‍ എഴുതിയ കഥകളിലൂടെയും അവര്‍ വായനാലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരുന്നു.
പ്രായം കൊണ്ട് തന്നേക്കാള്‍ ഏറെ അകലമുള്ള മാധവദാസിനെയാണ് കമല വിവാഹം കഴിച്ചത്. മൂന്ന് മക്കളാണ് എം ഡി നാലപ്പാട്ട്, ചിന്നന്‍, ജയസൂര്യ. ആത്മകഥാപരമായ രചനായായ 'എന്റെ കഥ' മലയാളത്തിന്റെ ബോധമണ്ഡലത്തെ വിസ്മയിപ്പിച്ചു.
എന്നാല്‍ യാഥാസ്ഥിതിക സമൂഹത്തെ അത് ഏറെ ചൊടിപ്പിക്കുകയും ചെയ്തു.ഭര്‍ത്താവ് മാധവദാസിനോടുള്ള സ്‌നേഹമാണ് മാധവിക്കുട്ടി എന്ന പേരില്‍ എഴുതാന്‍ കമലയെ പ്രേരിപ്പിച്ചത്. എഴുത്തിലും ജീവിതത്തിലും വിസ്മയങ്ങള്‍ക്കൊപ്പം വിവാദങ്ങളും കമലയെ സുരയ്യയ്‌ക്കൊപ്പം നിറഞ്ഞുനിന്നു.
ഒടുവില്‍ കൊച്ചിയില്‍ നിന്ന് പൂനെയിലേക്കുള്ള യാത്രയില്‍ പോലും അവര്‍ വാര്‍ത്തകളില്‍ സജീവശ്രദ്ധ നേടി. സ്ത്രീവിമോചനത്തെ പ്രത്യയശാസ്ത്രപരമായി വ്യഖ്യാനിക്കാതെ തന്നെ യഥാര്‍ത്ഥ വിമോചനത്തെ എഴുത്തിലൂടെ വരച്ചിടാന്‍ അവര്‍ക്ക് കഴിഞ്ഞു.
മൂന്നു നോവലുകള്‍ ,ഭയം എന്റെ നിശാവസ്ത്രം,എന്റെ സ്‌നേഹിത,അരുണ,ചുവന്ന പാവാട, പക്ഷിയുടെ മണം, തണുപ്പ്, മാനസി, മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകള്‍ , എന്റെ കഥ (ഇംഗ്ലീഷ് അടക്കം (മൈ സ്‌റ്റോറി) 15ഭാഷകളിലേക്ക് ഈ പുസ്തകം പരിഭാഷ ചെയ്യപ്പെട്ടു), ബാല്യകാല സ്മരണകള്‍ , വര്‍ഷങ്ങള്‍ക്കു മുന്‍പ്,ഡയറിക്കുറിപ്പുകള്‍,നീര്‍മാതളം പൂത്തകാലം, നഷ്ടപ്പെട്ട നീലാംബരി, ചന്ദന മരങ്ങള്‍ , മനോമി, വീണ്ടും ചില കഥകള്‍ , ഒറ്റയടിപ്പാത,എന്റെ കഥകള്‍ ,കവാടം, യാ അല്ലാഹ്,മാധവിക്കുട്ടി കൃതികള്‍ സമ്പൂര്‍ണ്ണം- വോള്യം 1,2,വണ്ടിക്കാളകള്‍ തുടങ്ങിയവയാണ് മലയാളത്തില്‍ പ്രസിദ്ധപ്പെടുത്തിയ പ്രധാനകൃതികള്‍ .
വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം,സാഹിത്യ അക്കാദമി പുരസ്‌കാരം, ആശാന്‍ വേള്‍ഡ്പ്രൈസ, ഏഷ്യന്‍ പോയട്രി പ്രൈസ്‌ , കെന്റ് അവാര്‍ഡ് തുടങ്ങിയ ദേശീയവും അന്തര്‍ദേശീയവുമായ നിരവധി പുരസ്‌കാരങ്ങളും അവരെ തേടിവന്നു.
മാധവിക്കുട്ടി എന്ന കമല സുരയ്യയുടെ വിടവാങ്ങലോടെ നഷ്ടമായത്‌ മലയാളത്തിന് മാത്രമല്ല ഇന്ത്യന്‍ സാഹിത്യത്തിലെ ലോകനിലവാരത്തിന് കൂടിയാണ്.

കാലം കാത്തു വെച്ച സൗന്ദര്യം

കാലം കാത്തു വെച്ച സൗന്ദര്യം




മാധവിക്കുട്ടി ജീവിച്ചിരുന്നത് നമ്മളൊക്കെ ജീവിക്കുന്ന ഈ ലോകത്തല്ലന്ന്
എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്
ഈ വിശാലമായ ലോകത്ത്
മറ്റൊരു ഒരേതൂവല്‍ പക്ഷിയേ കൂടി കണ്ടെത്താനാവാത്തജീവിതം
അവരുടെ കഥകളും സംഭാഷണങ്ങളുമെല്ലാം ധ്വനിപ്പിക്കുന്നതതുതന്നെ
'പ്രണയം, സ്നേഹം !'
മാധവിക്കുട്ടിയുടെ വാക്കുകളില്‍ മുഴുവനും
നിറഞ്ഞുനിന്ന വികാരം അതായിരുന്നല്ലോ ।
ഒരു ടി വി അഭിമുഖത്തില്‍
പ്രണയത്തേപ്പറ്റിയും സ്നേഹത്തേപ്പറ്റിയും പറയുന്നതിനിടക്ക് അവര്‍ പറഞ്ഞു"പ്രണയമാണു മനുഷ്യമനസ്സിന്റെഉള്ളു മുഴുവന്‍
ഇപ്പോള്‍ വൃദ്ധയായ എന്റെ അമ്മയേ നോക്കൂ
അവര്‍ അസുഖം ബാധിച്ച് ബോധമില്ലാതെ കിടക്കുകയാണു
ആ കിടപ്പിലും എന്തെല്ലാം പ്രണയസ്വപ്നങ്ങളായിരിക്കും കാണുക?
ആരേയൊക്കെയായിരിക്കും അവര്‍ സ്വപ്നത്തില്‍ പ്രണയിച്ചുകൊണ്ടിരിക്കുന്നത്?"
അതുകേട്ടപ്പോള്‍
ചിരിക്കണോ, കരയണോ, അതോ മനസ്സുകൊണ്ട് അഭിനന്ദിക്കണോ
എന്നറിയാതെ ഞാന്‍ കുഴങ്ങിപ്പോയി
അവര്‍ പ്രണയത്തേപ്പറ്റിപറയുന്നതും ചിന്തിക്കുന്നതുമെല്ലാം
100% ആത്മാര്‍ത്ഥതയോടെയാണെന്നും
പ്രണയത്തിന്റെ അംബാസിഡറാണെന്നു വെറുതേ മേനിനടിക്കുന്നതല്ലന്നും
എനിക്ക് തോന്നി
മാധവിക്കുട്ടിയേപ്പോലെയുള്ള ഒരു വിശ്വസാഹിത്യകാരിയുടെ
കഥകളേപ്പറ്റി ഒരു കുറിപ്പെഴുതുവാനോഅവരെ വിലയിരുത്തുവാനോ
ഉള്ള അര്‍ഹത എന്നേപ്പോലെയുള്ള ഒരുസാധാരണക്കാരനില്ല എന്നെനിക്കറിയാം
വിശ്വസാഹിത്യമെന്ന് സഹൃദയ ലോകം പാടിപ്പുകഴ്ത്തുന്ന പല ഗ്രന്ഥങ്ങളിലും അവയേ വ്യത്യസ്തമാക്കുന്ന പ്രത്യേകതകള്‍ തിരിച്ചറിയാനാവാതെ
ഞാന്‍ കുഴങ്ങിയിട്ടുണ്ട്।

പ്രിയപ്പെട്ട ആമിക്ക്


 പ്രിയപ്പെട്ട ആമിക്ക്



കല്ക്കട്ടയിലെ ബാല്യം, ഇടക്കുള്ള പുന്നയൂര്കുളം സന്ദര്ശനം, ചഞ്ചലമായ മനസ്സ്, പാരമ്പര്യമായി കിട്ടിയ സാഹിത്യ വാസന, ആമിക്ക് എഴുതാതിരിക്കാന് എങ്ങനെ കഴിയും?
ചുറ്റുമുള്ള അപരിചിതരെ തുറിച്ചു നോക്കുന്നു എന്ന് അച്ഛന്റെ ശകാരം. കുഞ്ഞ് ആമിക്ക് ചുറ്റുപാടുകളേയും ചുറ്റും ഉള്ളവരേയും നോക്കാതിരിക്കാനും കഴിഞ്ഞില്ല. എല്ലാം കണ്ടു, കേട്ടു. അങ്ങനെ ആമി, മാധവിക്കുട്ടി എന്ന കഥാകാരിയായി. പിന്നീട് ഇംഗ്ലീഷ് കവിതകളിലൂടെ ലോകം അറിയുന്ന കമലാ ദാസും. സ്വകാര്യ ജീവിതത്തിലെ ഏടുകള്ക്ക് അച്ചടി മഷി പുരട്ടി എന്ന ആരോപണങ്ങളും ഒപ്പം കൂട്ടിന്. ഒടുവില് മനസ്സിന്റേയും ശരീരത്തിന്റേയും വേഷപ്പകര്ച്ചകളോടെ കമലാ സുരയ്യയും.
ഏതായാലും മലയാള ഭാഷയും മലയാളികളും ഉള്ളിടത്തോളം മാധവിക്കുട്ടിക്ക് മരിക്കാന് ആവില്ല, നമ്മുടെ മനസ്സുകളില് നിന്നും. നെയ് പായസത്തിന്റെ മധുരമായ്, നേര്ത്ത സങ്കടങ്ങളുടെ നൂലിഴകളായ്, ആമി ഇവിടെ ഉണ്ടാകും. എപ്പോഴും.

Thursday 4 April 2013

1934 മാര്ച്ച്‌ 31 .
നാലപ്പാട്ട് തറവാട്ടില് മാതൃത്വത്തിന്റെ കവയിത്രി ബാലാമണിയമ്മയുടെ മകളായി ജനിച്ചു...

മഹത്തായ പൈതൃകം......

മാധവിക്കുട്ടി എന്ന അമ്മമ്മയുടെ കൊച്ചു കമലായി , നാലുകെട്ടിന്റെ ഇരുള് വീണ അകത്തളങ്ങളില്‍ അന്ധവിശ്വാസങ്ങളുറങ്ങുന്ന സർപ്പക്കാവില്‍ പൂക്കളോടും പൂമ്പാറ്റകളോടും കളിച്ചു വളര്ന്ന ബാല്യം ...

പിന്നെ.കല്ക്കത്തയിലെ രാജവീഥി -
കളിൽ മഴവില്ലിന്റെ സപ്തവർണ്ണങ്ങളിലിഞ്ഞ ആമിയുടെ കൗമാരം . ..

തീക്ഷ്ണമായ പ്രണയ ഭാവങ്ങള് അഗ്നി സ്ഫുലിംഗങ്ങളായി .....
അവളുടെ മിഴികളില് .....ഭാവങ്ങളില് .....ഗൃഹാതുരത്വം നൊമ്പരം ചാലിച്ച കവിതകളില്..... ഒടുവില്
വാർദ്ധക്യത്തിന്റെ നിഴല് വീണ സായന്തനങ്ങളില് ഒരഗ്നി ശലഭമായി ...

പ്രണയത്തിന്റെ ഹോമാഗ്നിയില് ഹവിസ്സായി
സ്വയം അര്പ്പിക്കുകയായിരുന്നില്ലേ ?

ജീവനിലുടനീളം തേടിനടന്ന തീക്ഷ്ണമായ പ്രണയം, തികച്ചും ആകസ്മികമായി കാല്പാദങ്ങളില് സ്പർശിച്ചപ്പോള് ........

ഒരു നിമിഷം .....നദി വഴിമാറി ഒഴുകുകയായിരുന്നു ..... ഇളം തെന്നല് ഹിമവാതമമായി മാറുകയായിരുന്നു ...അതെ, ഇപ്പോള് തിരിച്ചറിയുന്നു .... ഒരഗ്നി ശലഭമായി ...പ്രണയത്തിന്റെ ഹോമാഗ്നിയില് ഹവിസ്സായി സ്വയം അര്പ്പിക്കുകയായിരുന്നില്ലേ ?

മാധവി കുട്ടിയുടെ കവിതകള്‍

മാധവി കുട്ടിയുടെ കവിതകള്‍


Herons
In Love
Morning at the Apollo Pier
The Intensive Care Unit

 

മഞ്ഞുകാലം



പുതുമഴയുടെയും മൃദുതളിരുകളുടെയും
ഗന്ധമാണ് ഹേമന്തം.
വേരുകള്‍ തേടുന്ന ഭൂമിയുടെ
ഇളം ചൂടാണ്
ഹേമന്തത്തിന്റെ ഇളംചൂട്...
എന്റെ ആത്മാവുപോലും
ആഗ്രഹിച്ചു
എവിടെയെങ്കിലും അതിന്റെ വേരുകള്‍
പായിക്കേണ്ടതുണ്ട്
മഞ്ഞുകാല സായാഹ്നത്തില്‍
ജാലകച്ചില്ലുകളില്‍
തണുത്ത കാറ്റ് ചീറിയടിക്കുമ്പോള്‍
ഞാന്‍ ലജ്ജയില്ലാതെ
നിന്റെ ശരീരത്തെ സ്‌നേഹിച്ചു.


ഉന്മാദം ഒരു രാജ്യമാണ്



ഉന്മാദം ഒരു രാജ്യമാണ്
കോണുകളുടെ ചുറ്റുവട്ടങ്ങളില്‍
ഒരിക്കലും പ്രകാശപൂര്‍ണ്ണമാവാത്ത
തീരങ്ങള്‍.
എന്നാല്‍,
നിരാശതയില്‍ കടന്നുകടന്ന്
നിങ്ങള്‍ അവിടെ ചെല്ലുകയാണെങ്കില്‍
കാവല്‍ക്കാര്‍ നിന്നോട് പറയും;
ആദ്യം വസ്ത്രമുരിയാന്‍
പിന്നെ മാംസം
അതിനുശേഷം
തീര്‍ച്ചയായും നിങ്ങളുടെ അസ്ഥികളും.
കാവല്‍ക്കാരുടെ
ഏക നിയമം
സ്വാതന്ത്ര്യമാണ്.
എന്തിന്?
വിശപ്പു പിടിക്കുമ്പോള്‍
അവര്‍ നിങ്ങളുടെ ആത്മാവിന്റെ ശകലങ്ങള്‍
തിന്നുകപോലും ചെയ്യും.
എന്നാല്‍,
നിങ്ങള്‍ അപ്രകാശിതമായ ആ തീരത്തു ചെന്നാല്‍
ഒരിക്കലും തിരിച്ചു വരരുത്,
ദയവായി, ഒരിക്കലും തിരിച്ചു വരരുത്.

ഒരു ദേവദാസിക്കെഴുതിയ വരികള്‍



അവസാനം
ഒരു കാലം വരും.
അപ്പോള്‍ എല്ലാ മുഖങ്ങളും ഒരുപോലെയിരിക്കും
എല്ലാ ശബ്ദങ്ങളും സാദൃശ്യത്തോടെ മുഴങ്ങും
മരങ്ങള്‍, തടാകങ്ങള്‍, കുന്നുകള്‍
എല്ലാം ഒരൊറ്റ കയ്യൊപ്പു
വഹിക്കുന്നതായി തോന്നും.
അപ്പോഴാണ്
നീ അവരെ കടന്നുപോവുക
തിരിച്ചറിയാതെ,
അവരുടെ ചോദ്യങ്ങള്‍
കേള്‍ക്കുന്നുവെന്നിരിക്കിലും
വാക്കുകളില്‍നിന്ന് നീ അര്‍ത്ഥം പെറുക്കിയെടുക്കുന്നില്ല,
അപ്പോള്‍ നിന്റെ ആഗ്രഹങ്ങള്‍ നിലയ്ക്കുന്നു.
അപ്പോള്‍ നീ,
സ്‌നേഹം തിരിച്ചു കിട്ടാത്ത പ്രണയിനിയായ,
സ്വന്തം വിധിയെക്കുറിച്ച് ബോധവതിയായ
നിശ്ശബ്ദയായ ഒരു ദേവദാസിയെപ്പോലെ
അമ്പലനടകളിലിരുന്നു.
വയസ്സ്
ഒരു രാത്രിയില്‍
ഞാനുണര്‍ന്നപ്പോള്‍
വയസ്സ് അതിന്റെ മൊരിപിടിച്ച വിരല്‍കൊണ്ട്
എന്റെ കഴുത്തില്‍ കുത്തുന്നതു കാണാനിടയായി.
തെരുവ് വിജനമായിരുന്നു.
രാത്രി
മരക്കൊമ്പില്‍ എല്ലായ്‌പ്പോഴും തൂങ്ങിക്കിടക്കുന്ന
മൂപ്പെത്താത്ത പഴമായിരുന്നു.
പ്രണയം
യൗവ്വനകാലത്തിന്റെ ഇന്ദ്രജാലം.
പ്രണയത്തിന്റെ മായാവിഭ്രമത്തിന്
ഞാനിപ്പോഴും അര്‍ഹയാണോ?
കണ്ണുകളിറുക്കിക്കൊണ്ട്
എന്നെ വിളിക്കരുത്.
ഇന്ന് വാക്കുകളുടെ സത്യം തണുത്തുറഞ്ഞതാണ്.
ഒരു തണുപ്പേറിയ നവജാതശിശു.
പ്രിയപ്പെട്ടവനേ,
നീയാണതിന് പിതൃത്വം നല്‍കിയത്.
നിനക്ക് ഇപ്പോള്‍ ആ കുഞ്ഞിനെ
തിരസ്‌കരിക്കാനാവില്ല.

 
അലയൊതുങ്ങിയ


അലയൊതുങ്ങിയ കടല്‍ക്കരയില്‍
സന്ധ്യാ പറവകള്‍ മറഞ്ഞ വേളയില്‍
കനത്ത് കഴിഞ്ഞ ഇരുട്ടില്‍ ഏകനായ്
അങ്ങു നില്‍ക്കുമ്പോള്‍..
യുഗത്തില്‍ ഏകസാക്ഷിയായ്
മൌനം വ്രതമാക്കി മാറ്റിയോനേ..

അകലെയകലെ നിന്നൊഴുകി
എന്റെ കണ്ണുനീര്‍ ചോലകള്‍
ആ കാലടികളെ നനയ്ക്കുന്നു..

കാറ്റിളകാത്ത പ്രഭാതത്തിലും
മനസ്സില്‍ കടന്നൊരു മഞ്ഞുതുള്ളി
പനിനീര്‍പ്പൂവിനെ അലട്ടിയട്ടിയലട്ടി
തുള്ളിപ്പിയ്ക്കും അതുപോലെ..


( മാധവി കുട്ടിയുടെ തിരഞ്ഞെടുത്ത കവിതകള്‍ എന്ന കവിതാസമാഹാരത്തില്‍ നിന്ന്)

രചനകളില്‍ നിന്ന്


മാധവിക്കുട്ടിയുടെ രചനകളില്‍ നിന്ന്‌


എന്റെ മുത്തശ്ശിയുടെ വീട്ടില്‍
പണ്ട് ചുവരില്‍ ഫ്രെയിം തൂക്കിയ
തവിട്ട് നിറമുള്ള
കുറച്ച് ഫോട്ടോകളുണ്ടായിരുന്നു.
എപ്പോഴെങ്കിലും അതിലൊരെണ്ണം
ഞാനൊന്ന് പൊക്കി നോക്കി
അപ്പോള്‍ ഒരു തേള്‍ മയക്കമുണര്‍ന്ന്
വാലുയര്‍ത്തും,കുത്തിക്കെട്ടിയാല്‍
നന്നായി വേദനിക്കും കേട്ടോ.
മുത്തശ്ശി വിളിച്ചു പറഞ്ഞു
അവറ്റയുടെ ഉള്ളില്‍ വിഷമാണേയ്
വെറുതെ വിടുമ്പോഴാണ്
ഭൂതകാലത്തിന് ഭംഗി'

( ഉറങ്ങുന്ന തേളുകള്‍ )


ഞാന്‍ ചാവേര്‍പ്പടയില്‍ ചേര്‍ന്നത്
ആത്മബലിക്ക് തയ്യാറായിട്ടാണ്
പ്രേമം ആത്മബലിയല്ലെമ്കില്‍
മറ്റെന്താണ് അതിന്റെ പൊരുള്‍?


"At sunset, on the river ban, Krishna
Loved her for the last time and left…
That night in her husband's arms, Radha felt
So dead that he asked, What is wrong,
Do you mind my kisses, love? And she said,
No, not at all, but thought, What is
It to the corpse if the maggots nip?"


ഞാന്‍ പാപിയാണ്
വിശുദ്ധയാണ്
വഞ്ചിക്കപ്പെട്ടവളാണ്
നിങ്ങളുടേതല്ലാത്ത ആഹ്ലാദങ്ങള്‍
എനിക്കില്ല
നിങ്ങളുടേതല്ലാത്ത വേദനകളുമില്ല
ഞാന്‍പോലും എന്നെ 'ഞാന്‍' എന്നു വിളിക്കുന്നു.
അവിടെയല്ലാത്ത
ഇവിടെയുള്ള
ഒരു മനസ്സിന്റെ ഭാഷണം
കൊടുങ്കാറ്റിലെ മരങ്ങളുടേയോ
കാലവര്‍ഷ മേഘങ്ങളുടേയോ
മഴയുടേയോ
അന്ധവും ബധിരവുമായ സംസാരമല്ല
അല്ലെങ്കില്‍
ചിതയില്‍ ജ്വലിക്കുന്ന അഗ്നിയുടെ
അസംബന്ധമായ പിറുപിറുക്കലുമല്ല.
ഒരിക്കലും അതിവൈകാരികമാകരുത്
അതിവൈകാരികത മാത്രമാണ്
ആഹ്ലാദത്തിന്റെ യഥാര്‍ത്ഥ ശത്രു.
ഞാന്‍ വഴി തെറ്റിപ്പോയവള്‍
സ്‌നേഹം ലഭിക്കുവാന്‍
അപരിചിതരുടെ വാതിലുകളില്‍
യാചിക്കുന്നു.
പ്രേമത്തിന് എവിടെ ഇടം?
പ്രേമത്തിന് എവിടെ മാപ്പ്?
പ്രേമത്തിന് എവിടെ ആവശ്യം?
എന്നെ സംബന്ധിച്ചിടത്തോളം
പ്രശ്‌നമാകുന്ന ഏക സത്യം
മറ്റുള്ളവര്‍ക്ക് നല്കാനുള്ള
എന്റെ സ്‌നേഹം മാത്രമാണ്.
അപ്പോള്‍ പ്രണയം
ഒരു പ്രഭാകേന്ദ്രം
നിമിഷത്തെ പ്രഭാമയമാക്കുന്നു
എന്നോട് ചോദിക്കൂ
ജീവിതം ഹ്രസ്വവും
പ്രണയം അതിനേക്കാള്‍ ഹ്രസ്വവുമായിരിക്കുന്നതെന്താണ്?
ഓരോ സത്യവും
അങ്ങനെ ഓരോ ചോദ്യത്തോടെ
അവസാനിക്കുന്നു.
ഇത്തരത്തില്‍ രൂപകല്പന ചെയ്ത ബാധിര്യമാണ്
നശ്വരമായതിനെ അനശ്വരമാക്കുന്നത്.
നിയതമായതിനെ അനിയതമാക്കുന്നത്
ചോദ്യങ്ങള്‍ ചോദിച്ച്
ഉത്തരങ്ങള്‍ വരുന്നതിന് മുമ്പെ
നീങ്ങിപ്പോകുന്നവര്‍ ഭാഗ്യവാന്മാരാണ്
സന്ദേഹങ്ങളാല്‍ മാന്തിക്കീറലുകളേല്‍ക്കാതെ
നീലനിശ്ശബ്ദതയില്‍ വസിക്കുന്ന സമര്‍ഥന്മാര്‍
ഞാന്‍ മരിക്കുമ്പോള്‍
എന്റെ മാംസവും അസ്ഥികളും
ദൂരെയെറിഞ്ഞു കളയരുത്
അവ കൂനകൂട്ടി വയ്ക്കുക.
അവ അവയുടെ ഗന്ധത്താല്‍ പറയട്ടെ
ജീവിതത്തിനെന്തു മേന്മയുണ്ടായിരുന്നെന്ന്,
അവസാനത്തില്‍
സ്‌നേഹത്തിന്റെ മാഹാത്മ്യമെന്തായിരുന്നെന്ന്.
ആരും കുരിശില്‍നിന്നിറങ്ങി വരില്ല.
അല്ലെങ്കില്‍,
നമ്മെ അവന്റെ മുറിവുകള്‍ കാണിച്ചു തരില്ല.
നിശ്ശബ്ദതയില്‍ നഷ്ടപ്പെട്ടുപോയ
ഒരു ദൈവവും
നമ്മോട് സംസാരിക്കുകയില്ല.
ഒരു നഷ്ടപ്രണയവും
നമ്മോട് അവകാശവാദമുന്നയിക്കുകയില്ല.
ഇല്ല, ഒരിക്കലും നാം വീണ്ടെടുക്കപ്പെടുകയില്ല.
അല്ലെങ്കില്‍ നവീകരിക്കപ്പെടുകയുമില്ല
ഇന്ന് ഞാനെന്റെ കണ്ണട
ഉപേക്ഷിച്ചു പോന്നു
ഇതൊരു അന്ധമായ നടത്തമായിത്തീരാന്‍
ഈ നടത്തം എന്റെ ജീവിതത്തെ
പ്രതീകവത്കരിക്കുവാന്‍!
ഞാനൊരു മനുഷ്യസ്ത്രീയായിരിക്കുന്നതുപോലെ
അത് മാനുഷികമാണ്,
മനസ്സിലാകുന്നില്ലേ?
അതെന്റെ ആഹ്ലാദങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും
പ്രതീക്ഷകള്‍ക്കും ശബ്ദം നല്കുന്നു,
കാക്കകള്‍ക്ക് കരച്ചില്‍പോലെ
അല്ലെങ്കില്‍
സിംഹങ്ങള്‍ക്ക് ഗര്‍ജ്ജനംപോലെ
അതെന്നെ സഹായിക്കുന്നു,
അത് മനുഷ്യശബ്ദമാണ്.
അവിടെയല്ലാത്ത, ഇവിടെയുള്ള
മനസ്സിന്റെ ഭാഷണം.
കാണുകയും കേള്‍ക്കുകയും
ഗ്രഹിക്കുകയും ചെയ്യുന്ന
ഒരു മനസ്സിന്റെ ഭാഷണം.


"ഞാന്‍ ഉരുകുകയാണ് ഉരുകുകയാണ്
ഉരുകുകയാണ്
നീയല്ലാതെ യാതൊന്നും
എന്നില്‍ ശേഷിക്കുന്നില്ല"

മാധവികുട്ടി


 മാധവികുട്ടി (തരിശുനിലം )


കറുത്ത പറകഷ്ണങ്ങല്‍ക്കിടയിലൂടെ ഇടയിക്കിടയ്ക്ക് നുരയും പാതയുമായി ഓടി കയറുന്ന ചെറിയ തിരകളെ നോക്കികൊണ്ട് അവര്‍ വളരെ നേരം നിശ്ചലരായ്‌ ഇരുന്നു …..
ഒടുവില്‍ അയാള്‍ തന്റെ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു
“ഒന്നും പറയാനില്ലേ?
ഒന്ന് ചോദിക്കണം എന്നുണ്ട് ?”
ഉം ….
“എന്നെ വെറുത്തു തുടങ്ങിയോ ?”
എന്തിന്?
“ഒരിക്കല്‍ നിന്നെ സ്നേഹിചിരുന്നതുകൊണ്ട് “

ഇനി നീര്‍മാതളം പൂക്കുന്നില്ല..




 "എന്റെ കഥയുടെ"കഥാകാരിയെ കമലസുരയ്യ എന്നല്ല മാധവികുട്ടി എന്ന് വിളീക്കാന്‍ ആണു ഞാന് ‍എന്നും ആഗ്രഹിച്ചത്, .



 അക്ഷരങ്ങള്‍ ഒരിക്കലും നശിക്കാത്തതെന്നപോലെ അവര്‍ എന്നും നമ്മുടെ മനസ്സില്‍ അനശ്വരമായി നിലനില്‍ക്കുക തന്നെ ചെയ്യും ..

ആ കഥാകാരിയെ മനസ്സില്‍ സ്നേഹിച്ചിരുന്ന കുറേയേറെ ഭാഷാസ്നേഹികള്‍ ഈ മലയാളക്കരയില്‍ ഉണ്ടെങ്കിലും അറിഞ്ഞോ അറിയാതെയോ ആ ഹൃദയത്തെ നമ്മള്‍ നോവിച്ചിരുന്നോ എന്ന ചിന്ത ഒരു വിങ്ങലായി മനസ്സില്‍ എവിടേയോ കൊളുത്തി വലിക്കുന്നുവോ....


 ആ നീര്‍മാതളത്തിന്‍ മധുരമറിയാന്‍
ആ സ്നേഹവാക്കുകള്‍ കേള്‍ക്കാന്‍
ആ മനോഹര പ്രണയമറിയാന്‍
ആ സുന്ദര ഗീതം നുകരാന്‍
ഇനി നീയില്ലയീ ഭൂമിയില്‍
എന്നറിയുന്നേരം
അറിയാതെ തുള്ളി വീണു
മിഴിനീര്‍ കണ്ണങ്ങള്‍.....

വാടാത്ത....കൊഴിയാത്ത
സ്നേഹത്തിന്‍ പൂമരമായി
നീ എന്നും ഞങ്ങളോടൊപ്പം

ഒരേ സമയം ഇഷ്ടപ്പെടുകയും അതേ പോലെ വെറുക്കപ്പെടുകയും ചെയ്ത കഥാകാരി.....



 ഇനിയാണ് നീര്‍മാതളം പൂക്കാന്‍ പോകുന്നത്. ജീവിച്ചിരിക്കുംബോള്‍ നാം സത്യത്തെ ബഹുമാനിക്കാറില്ല.
സത്യം ചത്തെന്ന് ഉറപ്പായാല്‍ സത്യത്തിന്റെ പൂടയെ വിഗ്രഹമാക്കി നാം
ആരാധിക്കാനും,അഭിഷേകം ചെയ്യാനും തൊഴുതുകൊണ്ട് ക്യൂ നില്‍ക്കും.
അടിമ സമൂഹത്തിന്റെ രീതി അങ്ങിനെയാണ്.

സ്നേഹത്തിന്റെ,പ്രേമത്തിന്റെ,ജീവിതത്തിന്റെ നിഷ്ക്കളങ്ക സൌന്ദര്യം മലയാളത്തിനു സമ്മാനിച്ച കഥാകാരി 

സ്നേഹശൂന്യതയില്‍ മനംനൊന്ത് പിറന്നനാടുവിട്ട അവര്‍ കേരളമണ്ണിലേയ്ക്ക് വീണ്ടും തിരിച്ചു വരാന്‍ കൊതിച്ചിരിക്കെ ഈ ലോകത്തോടുതന്നെ വിട പറഞ്ഞു.....
സഹൃദയമനസ്സുകളില്‍ ഒരു വിങ്ങലായി അവരുടെ ഓര്‍മ്മ നിലനില്‍ക്കും.
നിശ്ചലമായ ഭൌതികശരീരമെങ്കിലും ഒരു നോക്കുകാണാനുള്ള വെമ്പലോടെ സാഹിത്യ അക്കാദമി ഹാളില്‍ അനേകര്‍ക്കൊപ്പം ഈയുള്ളവനുമുണ്ടായിരുന്നു....
നഷ്ടബോധത്തിന്റെ വിങ്ങലാണിപ്പോള്‍ മനസ്സു നിറയെ.

മലയാളി ഒരിക്കലും സ്നേഹിക്കാത്ത മലയാളിയുടെ സ്വന്തം മാധവിക്കുട്ടി!

ജീവിച്ചിരുന്നപ്പോള്‍ അവരെ ആരും സ്നേഹിച്ചിരുന്നില്ല, ആദരിച്ചിരുന്നില്ല- പകരം തെറിക്കത്തുകളും, പാതിരാത്രിയില്‍ അസഭ്യം പറഞ്ഞുള്ള ഫോണ്‍ കോളുകളളും കൊണ്ട് അവരെ വേദനിപ്പിച്ചു, ദ്രോഹിച്ചു. എന്നിട്ടും അവര്‍ മലയാളത്തിന്റെ സ്വന്തമായി!

എന്തിനോ വേണ്ടി അവരെന്നിട്ടും എല്ലാവരെയും, എല്ലാത്തിനെയും സ്നേഹിച്ചു. സ്നേഹം അവസാനിക്കുന്നത് മരണമാണെന്ന് വിശ്വസിച്ചു.

അവരുടെ മരണം ആഘോഷിക്കാനായിട്ട് നേരത്തെ തയ്യാറിക്കിയ ഇന്റര്‍വ്യൂകളും റിപ്പോര്‍ട്ടുകളുമായിട്ട് മാധ്യമലോകം കാത്തിരുന്നു.

അവരെ സ്നേഹിച്ചിരുന്നവരുടെ,ആ ചങ്കൂറ്റത്തെ ആദരിക്കുന്നവരുടെ മനസ്സില്‍ അവരെന്നും പ്രിയപ്പെട്ടതായി ജീവിക്കട്ടെ!

പ്രണയിക്കാന്‍ പഠിപ്പിച്ച മാധവികുട്ടി

പ്രണയിക്കാന്‍ പഠിപ്പിച്ച മാധവികുട്ടി

ഒരു പ്രണയം യാത്രയായി
ഒരു പ്രണയം അസ്തമിച്ചു
സത്യമായ ഭാഷയിലൂടെ
എന്നെ , നിങ്ങളെ, നമ്മളെ
പ്രണയിക്കാന്‍ പഠിപ്പിച്ച
മലയാളത്തിന്റെ മാധവികുട്ടി ..
എന്റെ ബാല്കനിയിലെ ഇടത്തേ കോണിലുള്ള
മുല്ലചെടിയിലെ പൂക്കളുടെ മണം ഇല്ലാതായിരിക്കുന്നു
പ്രണയത്തെ സ്നേഹിച്ച ആ മഹാ മനസ്സിന്
അന്തിമോപചാരം ചെയ്യാന്‍ പോയതായിരിക്കും

തരിശുനിലം (മാധവികുട്ടി)


                                 തരിശുനിലം

                                              (മാധവികുട്ടി)

 


കറുത്ത പറകഷ്ണങ്ങല്‍ക്കിടയിലൂടെ ഇടയിക്കിടയ്ക്ക് നുരയും പാതയുമായി ഓടി കയറുന്ന ചെറിയ തിരകളെ നോക്കികൊണ്ട് അവര്‍ വളരെ നേരം നിശ്ചലരായ്‌ ഇരുന്നു …..
ഒടുവില്‍ അയാള്‍ തന്റെ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു
“ഒന്നും പറയാനില്ലേ?
ഒന്ന് ചോദിക്കണം എന്നുണ്ട് ?”
ഉം ….
“എന്നെ വെറുത്തു തുടങ്ങിയോ ?”
എന്തിന്?
“ഒരിക്കല്‍ നിന്നെ സ്നേഹിചിരുന്നതുകൊണ്ട് “

ആമിയുടെ ആരാധകന്‍

(എം.ടി. വാസുദേവന്‍ നായര്‍)

 

 

 

ഞാന്‍ ആമി എന്നാണ് വിളിക്കുന്നത്. എന്നെ വാസു എന്നും വിളിക്കും. എത്രയോ വര്‍ഷമായി ഞങ്ങള്‍ തമ്മില്‍ അടുത്തബന്ധമാണുള്ളത്. അവര്‍ പുന്നയൂര്‍ക്കുളത്തുകാരാണ്. എന്റെ അച്ഛന്റെ വീടും പുന്നയൂര്‍ക്കുളത്താണ്. ആമിയുടെ കഥകളുടെ ആരാധകനാണുഞാന്‍. അവരുടെ വേര്‍പാട് സാഹിത്യത്തിന് വലിയ നഷ്ടംതന്നെയാണ്. ഏറ്റവും മികച്ച എത്രയോ കഥകള്‍ അവര്‍ എഴുതിയിട്ടുണ്ട്. എനിക്ക് അവരോടുള്ള ആരാധനയെക്കുറിച്ച് ഞാന്‍ മുമ്പ് എഴുതിയിട്ടുണ്ട്. അതു വായിച്ചിട്ട് ആമി പറഞ്ഞത് നോബല്‍സമ്മാനം കിട്ടിയതുപോലെ തോന്നി; ഇനി വേറെ സമ്മാനങ്ങളൊന്നും വേണ്ട എന്നാണ്.
ആമി എന്തെഴുതിയാലും വായിക്കാന്‍ രസമാണ്. സംസാരം കവിതപോലെയാണ്. അവര്‍ക്കുമാത്രം പരിചയമുള്ള ലോകങ്ങളെക്കുറിച്ച് എഴുതി മലയാളികളെ വിസ്മയിപ്പിച്ചിട്ടുണ്ട്. 'നപുംസകം', 'മാഹിയിലെ വീട്' തുടങ്ങിയ കഥകള്‍ ഉദാഹരണം. അതേസമയം നാട്ടിന്‍പുറത്തിന്റെ ജീവിതം ചിത്രീകരിക്കുന്ന മനോഹരമായ രചനകളും അവര്‍ സമ്മാനിച്ചു. 'മണ്ണുതിന്നുന്ന തള്ള'യെപ്പോലെ ചെറിയ പ്രമേയങ്ങള്‍വെച്ച് മനോഹരമായ കഥകള്‍ എഴുതി. ഗ്രാമീണഭാഷ ഇത്രയും ലളിതമായി എഴുതാന്‍ കഴിയുന്നതെങ്ങനെയെന്ന് അത്ഭുതപ്പെട്ടുപോകും. അവര്‍ ഏറെക്കാലവും ജീവിച്ചത് നഗരങ്ങളിലാണ്. പക്ഷേ, നാട്ടിന്‍പുറത്തെ ജീവിതം തന്മയത്വത്തോടെ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞു.
സാഹിത്യത്തിനുമപ്പുറമായിരുന്നു ഞങ്ങള്‍ തമ്മിലുള്ള സ്‌നേഹബന്ധം. എന്റെ അസുഖത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ എറണാകുളത്തു വന്നു താമസിക്കാനും അമൃത ആസ്?പത്രിയില്‍ നല്ല ഡോക്ടറുണ്ട് ചികിത്സ ഏര്‍പ്പാടാക്കാമെന്നും പറഞ്ഞ് നിര്‍ബന്ധിക്കാറുണ്ടായിരുന്നു. അവര്‍ താമസിക്കുന്ന സ്ഥലത്തുതന്നെ താഴെ ഫഌറ്റ് ഉണ്ടെന്നും അവിടെ താമസിക്കണമെന്നും ശാസനാരൂപത്തിലാണ് പറയാറുണ്ടായിരുന്നത്. 'കുട്ടി മിണ്ടാതിരിക്കൂ' എന്നൊക്കെ പറഞ്ഞ് സ്‌നേഹപൂര്‍വ്വമായിട്ടായിരുന്നു ശാസന.
പുണെയിലേക്ക് പോകാന്‍ നിശ്ചയിച്ചതിനു പത്തുദിവസംമുമ്പ് എറണാകുളത്തുവച്ച് ഞങ്ങള്‍ കണ്ടിരുന്നു. ഏറെനേരം സംസാരിച്ചതിനുശേഷം പറഞ്ഞു. ''ഇനി പൊയേ്ക്കാളൂ തസ്‌ലീമ നസ്‌റീന്‍ ഒക്കെ വരുന്നുണ്ട്. വലിയ ബഹളമായിരിക്കും'' എന്ന്. നിഷ്‌കളങ്കയായ ഒരു കുട്ടിയുടെ മനസ്സായിരുന്നു ആമിക്ക് എപ്പോഴുമുണ്ടായിരുന്നത്. ഭാഷയ്ക്കും സാഹിത്യത്തിനുമുണ്ടായ നഷ്ടമെന്നതിനപ്പുറം ആമിയുടെ വേര്‍പാട് എനിക്ക് വലിയൊരു നഷ്ടമാണ്.


courtesy : mathrubhoomi

മാധവികുട്ടിയുടെ കവിത

ഒരു ദേവദാസിക്കെഴുതിയ വരികള്‍ - മാധവിക്കുട്ടി

 






അവസാനം
ഒരു കാലം വരും.
അപ്പോള്‍ എല്ലാ മുഖങ്ങളും ഒരുപോലെയിരിക്കും
എല്ലാ ശബ്ദങ്ങളും സാദൃശ്യത്തോടെ മുഴങ്ങും
മരങ്ങള്‍, തടാകങ്ങള്‍, കുന്നുകള്‍
എല്ലാം ഒരൊറ്റ കയ്യൊപ്പു
വഹിക്കുന്നതായി തോന്നും.
അപ്പോഴാണ്
നീ അവരെ കടന്നുപോവുക
തിരിച്ചറിയാതെ,
അവരുടെ ചോദ്യങ്ങള്‍
കേള്‍ക്കുന്നുവെന്നിരിക്കിലും
വാക്കുകളില്‍നിന്ന് നീ അര്‍ത്ഥം പെറുക്കിയെടുക്കുന്നില്ല,
അപ്പോള്‍ നിന്റെ ആഗ്രഹങ്ങള്‍ നിലയ്ക്കുന്നു.
അപ്പോള്‍ നീ,
സ്‌നേഹം തിരിച്ചു കിട്ടാത്ത പ്രണയിനിയായ,
സ്വന്തം വിധിയെക്കുറിച്ച് ബോധവതിയായ
നിശ്ശബ്ദയായ ഒരു ദേവദാസിയെപ്പോലെ
അമ്പലനടകളിലിരുന്നു.
വയസ്സ്
ഒരു രാത്രിയില്‍
ഞാനുണര്‍ന്നപ്പോള്‍
വയസ്സ് അതിന്റെ മൊരിപിടിച്ച വിരല്‍കൊണ്ട്
എന്റെ കഴുത്തില്‍ കുത്തുന്നതു കാണാനിടയായി.
തെരുവ് വിജനമായിരുന്നു.
രാത്രി
മരക്കൊമ്പില്‍ എല്ലായ്‌പ്പോഴും തൂങ്ങിക്കിടക്കുന്ന
മൂപ്പെത്താത്ത പഴമായിരുന്നു.
പ്രണയം
യൗവ്വനകാലത്തിന്റെ ഇന്ദ്രജാലം.
പ്രണയത്തിന്റെ മായാവിഭ്രമത്തിന്
ഞാനിപ്പോഴും അര്‍ഹയാണോ?
കണ്ണുകളിറുക്കിക്കൊണ്ട്
എന്നെ വിളിക്കരുത്.
ഇന്ന് വാക്കുകളുടെ സത്യം തണുത്തുറഞ്ഞതാണ്.
ഒരു തണുപ്പേറിയ നവജാതശിശു.
പ്രിയപ്പെട്ടവനേ,
നീയാണതിന് പിതൃത്വം നല്‍കിയത്.
നിനക്ക് ഇപ്പോള്‍ ആ കുഞ്ഞിനെ
തിരസ്‌കരിക്കാനാവില്ല.