Sunday 7 April 2013

ഇതിഹാസങ്ങള്‍ പിറക്കുമ്പോള്‍

രണ്ടാമൂഴം .....



മഹാഭാരതകഥ തന്നെയാണ് രണ്ടാമൂഴത്തിന്റ കഥയും. എങ്കിലും അതിശക്തനും ലളിത ചിന്താഗതിക്കാരനുമായ ഭീമൻ എന്ന മനുഷ്യന്റെ ചിന്തകളും വികാരങ്ങളും ഭീമന്റെ നിത്യജീവിതത്തിൽ സംഭവിക്കുന്ന സംഭവങ്ങളും നോവലിൽ ഭീമന്റെ കണ്ണിലൂടെ വിവരിക്കുന്നു.

പലപ്പോഴും സഹോദരന്മാരുടെ ചിന്തകൾ ഭീമന് മനസ്സിലാവുന്നില്ല. കാനനകന്യകയായ ഹിഡിംബിയിലാണോ അതോ രാജകുമാരിയായ ദ്രൗപദിയിലാണോ ഭീമന് കൂടുതൽ പ്രണയം എന്ന് വായനക്കാരന് സംശയം ഉണ്ടാകുന്നു. വായുപുത്രനാണ് എന്ന് വിശ്വസിച്ച് എല്ലാ ആപത്ത്ഘട്ടങ്ങളിലും വായുദേവനെ വിളിച്ചുപോന്ന ഭീമന്റെ പിതൃത്വം കഥാന്ത്യത്തിൽ ചോദ്യം ചെയ്യപ്പെടുന്നു . ശക്തനായ ഒരു മകനെ കിട്ടാൻ വേണ്ടി കാട്ടിൽ നിന്നും ചങ്ങലയഴിഞ്ഞു വന്ന ഒരു കാട്ടാളനെ പ്രാപിക്കേണ്ടി വന്നു എന്ന് കുന്തി ഭീമനോട് പറയുന്നു. വായുപുത്രനെന്ന് അഹങ്കരിച്ചിരുന്ന ഭീമൻ ഒടുവിൽ അവിടെയും തോൽക്കപ്പെടുന്നു. ഒടുവിൽ ഭാരതയുദ്ധത്തിനു ശേഷം മലകയറവേ ഓരോ സഹോദരങ്ങളായി വീണുപോവുന്നു.

അവരുടെ പാപങ്ങളാണ് അവരെ വീഴ്ത്തിയതെന്ന യുധിഷ്ഠിരന്റെ വാക്കുവിശ്വസിച്ച് മുന്നോട്ട് നടക്കവേ ദ്രൗപദിയും വീഴുന്നു. ഇതു കണ്ട് ദ്രൗപദിയെ താങ്ങാൻ ഭീമൻ തിരിഞ്ഞുനടക്കുന്നു.
മഹാഭാരതത്തിൽ വളരെ അകലെ കാണപ്പെടുന്ന പല കഥാപാത്രങ്ങളും രണ്ടാമൂഴത്തിൽ വളരെ അടുത്ത് നോക്കികാണാൻ കഥാകാരൻ ശ്രമിക്കുന്നു. ഉദാഹരണത്തിന് വിശോകൻ. ഭീമന്റെ സാരഥിയായ വിശോകനെ മഹാഭാരതത്തിൽ വളരെ ചെറുതായി ആണ് കാണിക്കുന്നത്. രണ്ടാമൂഴത്തിൽ കർണ്ണനെ വധിക്കാൻ കിട്ടിയ അവസരത്തിൽ അത് തന്റെ സഹോദരനാണ് എന്ന് പറഞ്ഞ് പിന്തിരിപ്പിക്കുന്നത് വിശോകനാണ്.

പണ്ടൊരിക്കൽ കുന്തി ദേവിയെ കാണാൻ ചെന്ന വിശോകൻ കർണ്ണനോട് അവൻ തന്റെ മകനാണ് , മൂത്ത പാണ്ഡവനാണ് എന്ന് പറയുന്നത് വിശോകൻ കേട്ടു. കഥാതന്തുവിൽ വളരെ വലിയ മാറ്റം വരുത്തുന്ന ഒരു സംഭവത്തിൽ പ്രധാനപ്പെട്ട കഥാപാത്രമായി മാറുന്നത് വിശോകനാണ്. അതുപോലെ ബലന്ധര, അത്ര പ്രാധാന്യം ഇല്ലാത്ത ഒരു കഥാപാത്രമാണെങ്ക ിലും ഭീമന്റെ മനസ്സിൽ ബലന്ധരക്ക് പ്രാധാന്യം കല്പിക്കപ്പെടുന ്നു.

1977 നവംബറിൽ മരണം വളരെ സമീപത്തെത്തി പിന്മാറിയ സമയം അവശേഷിച്ച കാലം കൊണ്ട് എങ്ങിനെയെങ്കിലും എഴുതിതീർക്കണമെന്നു ആഗ്രഹിച്ച് എഴുതിയ ഒരു നോവലാണ് രണ്ടാമൂഴം എന്ന് എം.ടി പറയുന്നു.

1 comment:

  1. ഈ നദിയുടെ തീരങ്ങളില്‍ ഇരുണ്ട സന്ധ്യകളില്‍ പ്രാര്‍ത്ഥിച്ചു നിന്ന ബാല്യം ഞാനോര്‍ത്തു.വായുഭഗവാന്റെ സന്ദേശം കാത്തു നിന്ന പുഴകടവുകള്‍ .മഹാബലനാവാന്‍ പ്രാര്‍ത്ഥിച്ച ആ ബാലനെ ഞാന്‍ ഓര്‍മിച്ചു.

    *****

    വെറും കയ്യ് ,ദുശ്ശാസനാ,വെറും കൈ. . . നിന്റെ മാറ് പിളര്‍ന്നു ചോരകുടിക്കുമെന്നു ഞാന്‍ പറഞ്ഞത് ഓര്‍മ്മയുള്ളവര്‍ ഒക്കെ കാണാന്‍ വന്നുകൊള്ളട്ടെ

    *****

    പല്ലുകളും നഖങ്ങളും എവിടെയൊക്കെയോ എന്നെ വേദനിപ്പിച്ചു .വേദനയല്ല ,മോഹം ....മോഹമല്ല മോഹാലസ്യം...

    *****

    ദാസനായി,അടിമയായി വീണ്ടും ഹസ്തനപുരിയില്‍ കഴിയാനാണ് ദുര്‍വിധി.ഞാന്‍ തലകുനിച്ചു അത് ഏറ്റ് വാങ്ങുന്നു . എനിക്കതില്‍ കയ്യുയര്ത്തുവാന്‍ ഇടമില്ല ,ഞാന്‍ രണ്ടാമനാണ് .

    *****

    ReplyDelete