Thursday 4 April 2013

മാധവി കുട്ടിയുടെ കവിതകള്‍

മാധവി കുട്ടിയുടെ കവിതകള്‍


Herons
In Love
Morning at the Apollo Pier
The Intensive Care Unit

 

മഞ്ഞുകാലം



പുതുമഴയുടെയും മൃദുതളിരുകളുടെയും
ഗന്ധമാണ് ഹേമന്തം.
വേരുകള്‍ തേടുന്ന ഭൂമിയുടെ
ഇളം ചൂടാണ്
ഹേമന്തത്തിന്റെ ഇളംചൂട്...
എന്റെ ആത്മാവുപോലും
ആഗ്രഹിച്ചു
എവിടെയെങ്കിലും അതിന്റെ വേരുകള്‍
പായിക്കേണ്ടതുണ്ട്
മഞ്ഞുകാല സായാഹ്നത്തില്‍
ജാലകച്ചില്ലുകളില്‍
തണുത്ത കാറ്റ് ചീറിയടിക്കുമ്പോള്‍
ഞാന്‍ ലജ്ജയില്ലാതെ
നിന്റെ ശരീരത്തെ സ്‌നേഹിച്ചു.


ഉന്മാദം ഒരു രാജ്യമാണ്



ഉന്മാദം ഒരു രാജ്യമാണ്
കോണുകളുടെ ചുറ്റുവട്ടങ്ങളില്‍
ഒരിക്കലും പ്രകാശപൂര്‍ണ്ണമാവാത്ത
തീരങ്ങള്‍.
എന്നാല്‍,
നിരാശതയില്‍ കടന്നുകടന്ന്
നിങ്ങള്‍ അവിടെ ചെല്ലുകയാണെങ്കില്‍
കാവല്‍ക്കാര്‍ നിന്നോട് പറയും;
ആദ്യം വസ്ത്രമുരിയാന്‍
പിന്നെ മാംസം
അതിനുശേഷം
തീര്‍ച്ചയായും നിങ്ങളുടെ അസ്ഥികളും.
കാവല്‍ക്കാരുടെ
ഏക നിയമം
സ്വാതന്ത്ര്യമാണ്.
എന്തിന്?
വിശപ്പു പിടിക്കുമ്പോള്‍
അവര്‍ നിങ്ങളുടെ ആത്മാവിന്റെ ശകലങ്ങള്‍
തിന്നുകപോലും ചെയ്യും.
എന്നാല്‍,
നിങ്ങള്‍ അപ്രകാശിതമായ ആ തീരത്തു ചെന്നാല്‍
ഒരിക്കലും തിരിച്ചു വരരുത്,
ദയവായി, ഒരിക്കലും തിരിച്ചു വരരുത്.

ഒരു ദേവദാസിക്കെഴുതിയ വരികള്‍



അവസാനം
ഒരു കാലം വരും.
അപ്പോള്‍ എല്ലാ മുഖങ്ങളും ഒരുപോലെയിരിക്കും
എല്ലാ ശബ്ദങ്ങളും സാദൃശ്യത്തോടെ മുഴങ്ങും
മരങ്ങള്‍, തടാകങ്ങള്‍, കുന്നുകള്‍
എല്ലാം ഒരൊറ്റ കയ്യൊപ്പു
വഹിക്കുന്നതായി തോന്നും.
അപ്പോഴാണ്
നീ അവരെ കടന്നുപോവുക
തിരിച്ചറിയാതെ,
അവരുടെ ചോദ്യങ്ങള്‍
കേള്‍ക്കുന്നുവെന്നിരിക്കിലും
വാക്കുകളില്‍നിന്ന് നീ അര്‍ത്ഥം പെറുക്കിയെടുക്കുന്നില്ല,
അപ്പോള്‍ നിന്റെ ആഗ്രഹങ്ങള്‍ നിലയ്ക്കുന്നു.
അപ്പോള്‍ നീ,
സ്‌നേഹം തിരിച്ചു കിട്ടാത്ത പ്രണയിനിയായ,
സ്വന്തം വിധിയെക്കുറിച്ച് ബോധവതിയായ
നിശ്ശബ്ദയായ ഒരു ദേവദാസിയെപ്പോലെ
അമ്പലനടകളിലിരുന്നു.
വയസ്സ്
ഒരു രാത്രിയില്‍
ഞാനുണര്‍ന്നപ്പോള്‍
വയസ്സ് അതിന്റെ മൊരിപിടിച്ച വിരല്‍കൊണ്ട്
എന്റെ കഴുത്തില്‍ കുത്തുന്നതു കാണാനിടയായി.
തെരുവ് വിജനമായിരുന്നു.
രാത്രി
മരക്കൊമ്പില്‍ എല്ലായ്‌പ്പോഴും തൂങ്ങിക്കിടക്കുന്ന
മൂപ്പെത്താത്ത പഴമായിരുന്നു.
പ്രണയം
യൗവ്വനകാലത്തിന്റെ ഇന്ദ്രജാലം.
പ്രണയത്തിന്റെ മായാവിഭ്രമത്തിന്
ഞാനിപ്പോഴും അര്‍ഹയാണോ?
കണ്ണുകളിറുക്കിക്കൊണ്ട്
എന്നെ വിളിക്കരുത്.
ഇന്ന് വാക്കുകളുടെ സത്യം തണുത്തുറഞ്ഞതാണ്.
ഒരു തണുപ്പേറിയ നവജാതശിശു.
പ്രിയപ്പെട്ടവനേ,
നീയാണതിന് പിതൃത്വം നല്‍കിയത്.
നിനക്ക് ഇപ്പോള്‍ ആ കുഞ്ഞിനെ
തിരസ്‌കരിക്കാനാവില്ല.

 
അലയൊതുങ്ങിയ


അലയൊതുങ്ങിയ കടല്‍ക്കരയില്‍
സന്ധ്യാ പറവകള്‍ മറഞ്ഞ വേളയില്‍
കനത്ത് കഴിഞ്ഞ ഇരുട്ടില്‍ ഏകനായ്
അങ്ങു നില്‍ക്കുമ്പോള്‍..
യുഗത്തില്‍ ഏകസാക്ഷിയായ്
മൌനം വ്രതമാക്കി മാറ്റിയോനേ..

അകലെയകലെ നിന്നൊഴുകി
എന്റെ കണ്ണുനീര്‍ ചോലകള്‍
ആ കാലടികളെ നനയ്ക്കുന്നു..

കാറ്റിളകാത്ത പ്രഭാതത്തിലും
മനസ്സില്‍ കടന്നൊരു മഞ്ഞുതുള്ളി
പനിനീര്‍പ്പൂവിനെ അലട്ടിയട്ടിയലട്ടി
തുള്ളിപ്പിയ്ക്കും അതുപോലെ..


( മാധവി കുട്ടിയുടെ തിരഞ്ഞെടുത്ത കവിതകള്‍ എന്ന കവിതാസമാഹാരത്തില്‍ നിന്ന്)

0 comments:

Post a Comment