This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

Sunday 13 October 2013

മാധവികുട്ടി മതം മാറാനുള്ള കാരണം ..






"എനിക്ക് വീണ്ടുമൊരു ജന്മം കിട്ടിയാല്‍ ഞാന്‍ എല്ലാ രാത്രികളിലും നക്ഷത്രങ്ങള്‍ക്കിടയില്‍ കിടന്നുമാത്രം ഉറങ്ങും.


മാ്ന്‍പേടകളും കുതിരകളും മയിലുകളും വിഹരിക്കുന്നഒരു തോട്ടത്തില്‍ ഞാന്‍ താമസിക്കും.



വെയില്‍ പൊള്ളുന്ന നിമിഷം വരെ ഞാന്‍ നദിയില്‍ നീന്തുകയും മഞ്ചലിലെന്നപോല്‍ മലര്‍ന്ന് കിടക്കുകയും ചെയ്യും"




കമലദാസ് അല്ലെങ്കില്‍ മാധവികുട്ടി അതുമല്ലെങ്കില്‍ കമലസുരയ്യ പിന്നെ പ്രിയപ്പെട്ടവരുടെ ആമി പല പേരുകളിലും രൂപങ്ങളിലുമായി മലയാളത്തിന്റെ പ്രിയ എഴുത്തുകാരി ഇന്നും നിറഞ്ഞുനില്‍ക്കുന്നു, സ്‌നേഹത്തിന്റെ പ്രതീകമായി.കേരളത്തിന്റെ സ്വകാര്യ അഹങ്കാരമയ
ജീവിതകാലത്തെന്നതുപോലെ മരണത്തിലും മരണത്തിനു ശേഷവുമെല്ലാം വിവാദനായികയായിരുന്നു മാധവിക്കുട്ടി. ബാല്യകാലം കൊല്‍ക്കത്തയില്‍ ചെലവഴിച്ച അവര്‍ക്ക് മലയാളത്തില്‍ ഔപചാരികവിദ്യാഭ്യാസം കിട്ടിയിരുന്നില്ല. പക്ഷേ സാഹിത്യത്തില്‍ ഉന്നതപാരമ്പര്യം അവകാശപ്പെടാവുന്ന നാലപ്പാട്ടു തറവാട്ടില്‍ പിറന്ന അവര്‍ ചെറുപ്പത്തിലേ മലയാളത്തില്‍ കഥകള്‍ എഴുതാന്‍ തുടങ്ങി, ഇംഗ്ലീഷില്‍ കവിതകളും. മലയാളത്തിന് അതുവരെ അപരിചിതമായ ഒരു ഭാവുകത്വലോകത്തിലേക്കാണ് അവരുടെ കൃതികള്‍ വായനക്കാരെ നയിച്ചത്. ഉള്ളില്‍ വിങ്ങിനിറയുന്ന അനുഭവങ്ങളെ ഹൃദയത്തില്‍ തൊട്ടെഴുതിയവയായിരുന്നു അവരുടെ കൃതികള്‍. തുറന്നെഴുതിയതിന്റെ പേരില്‍ ഏറെ തെറ്റിധരിക്കപ്പെടുകയും ചെയ്തു മാധവിക്കുട്ടി. മനുഷ്യബന്ധങ്ങള്‍ക്കിടയിലെ മുഖംമൂടികളും കാപട്യങ്ങളും അവരെ അസ്വസ്ഥയും പ്രക്ഷോഭകാരിയുമാക്കി. ആ അസ്വാസ്ഥ്യത്തിന്റെ പ്രകമ്പനവും പ്രക്ഷോഭത്തിന്റെ ചൂടും അവരുടെ കൃതികളില്‍ നിറഞ്ഞുനില്‍ക്കുന്നു.മാധവിക്കുട്ടി എന്ന കമല സുരയ്യയുടെ വിടവാങ്ങലോടെ നഷ്ടമായത് മലയാളത്തിന് മാത്രമല്ല ഇന്ത്യന്‍ സാഹിത്യത്തിലെ ലോകനിലവാരത്തിന് കൂടിയാണ്..



1934 മാര്‍ച്ച് 31 ന് തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍കുളത്തെ നാലപ്പാട്ട് തറവാട്ടിലാണ് കമല ജനിച്ചത്. കുട്ടിക്കാലം മുതല്‍ക്കേ പ്രകൃതിയും ഏകാന്തതയും കുട്ടിയായ കമലയുടെ ചിന്തകളില്‍ കൂടുകൂട്ടി.

പ്രശസ്തരായ അച്ഛനും അമ്മയും. അമ്മ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി ബാലാമണിയമ്മ. അച്ഛന്‍ മാതൃഭൂമിയില്‍ മാനേജിംഗ് എഡിറ്ററായിരുന്ന വി എം നായര്‍. എഴുത്തുകാരനായിരുന്ന നാലപ്പാട്ട് നാരായണമേനോന്‍ അമ്മാവന്‍. മലയാളത്തിന്റെ ഏറ്റവും മികച്ച എഴുത്തുകാരിയെ സൃഷ്ടിച്ചതില്‍ കുട്ടിക്കാലം മുതല്‍ക്കേയുള്ള യാത്രകളും നാലപ്പാട്ടെ പ്രകൃതിയും പ്രചോദനമായിട്ടുണ്ട് എന്നതില്‍ സംശയമില്ല.

കല്‍ക്കത്തയിലായിരുന്നു കമലയുടെ കുട്ടിക്കാലം. നിര്‍ഭയത്വമായിരുന്നു കമലയുടെ രചനകളുടെ രാസത്വരകം. എന്നാല്‍ ഈ നിര്‍ഭയത്വം തന്റെ രചനകളിലൂടെ വിപ്ലാത്മകമായി അവതരിപ്പിക്കപ്പെടുമ്പോഴും വ്യക്തിജീവിതത്തില്‍ ചെറിയ ചെറിയ കാര്യങ്ങള്‍ക്കുപോലും സങ്കടപ്പെടുന്ന കൊച്ചുകുട്ടിയുടെ മനസ്സായിരുന്നു കമല സുരയ്യ എന്ന മാധവിക്കുട്ടിക്ക്.

അപരിചിതരുടെ പരിഹാസങ്ങളെ ദ്വേഷങ്ങളെ ചൂണ്ടിക്കാട്ടി അവര്‍ സങ്കടപ്പെട്ടു. അപ്പോഴും ഇംഗ്ലീഷില്‍ കമലാദാസ് എന്ന പേരില്‍ എഴുതിയ കവിതകളിലൂടെയും മലയാളത്തില്‍ മാധവിക്കുട്ടിയെന്ന പേരില്‍ എഴുതിയ കഥകളിലൂടെയും അവര്‍ വായനാലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരുന്നു.

പ്രായം കൊണ്ട് തന്നേക്കാള്‍ ഏറെ അകലമുള്ള മാധവദാസിനെയാണ് കമല വിവാഹം കഴിച്ചത്. മൂന്ന് മക്കളാണ് എം ഡി നാലപ്പാട്ട്, ചിന്നന്‍, ജയസൂര്യ. ആത്മകഥാപരമായ രചനായായ ‘എന്റെ കഥ’ മലയാളത്തിന്റെ ബോധമണ്ഡലത്തെ വിസ്മയിപ്പിച്ചു.

എന്നാല്‍ യാഥാസ്ഥിതിക സമൂഹത്തെ അത് ഏറെ ചൊടിപ്പിക്കുകയും ചെയ്തു. ഭര്‍ത്താവ് മാധവദാസിനോടുള്ള സ്‌നേഹമാണ് മാധവിക്കുട്ടി എന്ന പേരില്‍ എഴുതാന്‍ കമലയെ പ്രേരിപ്പിച്ചത്. എഴുത്തിലും ജീവിതത്തിലും വിസ്മയങ്ങള്‍ക്കൊപ്പം വിവാദങ്ങളും കമലയെ സുരയ്യയ്‌ക്കൊപ്പം നിറഞ്ഞുനിന്നു.


ഒടുവില്‍ കൊച്ചിയില്‍ നിന്ന് പൂനെയിലേക്കുള്ള യാത്രയില്‍ പോലും അവര്‍ വാര്‍ത്തകളില്‍ സജീവശ്രദ്ധ നേടി. സ്ത്രീവിമോചനത്തെ പ്രത്യയശാസ്ത്രപരമായി വ്യഖ്യാനിക്കാതെ തന്നെ യഥാര്‍ത്ഥ വിമോചനത്തെ എഴുത്തിലൂടെ വരച്ചിടാന്‍ അവര്‍ക്ക് കഴിഞ്ഞു.


കമലാ സുരയ്യ എന്ന സഹിത്യകാരിയെ കുറിച്ചോ അവരിലെ തന്റേടിയായ സ്ത്രീയെ കുറിച്ചോ നല്ലതല്ലാതെ ഒന്നും പറയാനില്ല. ആ നിലയില്‍ അവരെ ഞാന്‍ ആദരിക്കുന്നു, ബഹുമാനിക്കുന്നു. ഇത്രയും പ്രശസ്തയായ ഒരു സ്ത്രീ മലയാളത്തിലിന്നു വരെ ഉണ്ടായിട്ടില്ല എന്നതും സത്യമാണ്..

മാധവികുട്ടി മതം മാറാനുള്ള കാരണം ??

പ്രശസ്ത എഴുത്തുകാരി ഇന്ദുമേനോന്റെ പ്രതികരണം .

എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തിലെ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍ പുറത്ത് വിട്ടു കൊണ്ട് കഥാകൃത്ത് ഇന്ദുമേനോന്‍ രംഗത്ത്. പ്രണയിച്ച് വഞ്ചിക്കപ്പെട്ടതിന് പ്രതികാരമായി മാധവിക്കുട്ടി അതേ മതത്തില്‍പ്പെട്ട മറ്റൊരാളെ കാമുകനായി സ്വീകരിച്ചുവെന്ന രഹസ്യം ഇന്ദുമേനോന്‍ വെളിപ്പെടുത്തന്നു . പ്രമുഖനായൊരാള്‍ പ്രേമം നടിച്ച് മാധവിക്കുട്ടിയെ മതം മാറ്റിക്കുകയായിരുന്നു.

മതം മാറിയ മാധവിക്കുട്ടിയെ അയാള്‍ തിരിഞ്ഞുനോക്കാതെ വഞ്ചിക്കുകയായിരുന്നുവെന്നും ഇന്ദുമേനോന്‍ പറയുന്നു. മാധവിക്കുട്ടിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന തന്നോട് അവര്‍ തന്നെയാണ് ഇക്കാര്യങ്ങളെല്ലാം പറഞ്ഞതെന്നും ഇന്ദുമേനോന്‍ ഒരു പ്രമുഖ മലയാളവാരികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. ഒരാളോടുള്ള പ്രേമം മൂലമാണ് മാധവിക്കുട്ടി മതം മാറിയത്. എന്നാല്‍, മതംമാറിയപ്പോള്‍ കാമുകന്‍ മുങ്ങി. ഇത്തരത്തില്‍ ഞെട്ടിപ്പിക്കുന്ന പലകാര്യങ്ങളും ഇന്ദുമേനോന്‍ വെളിപ്പെടുത്തുന്നു.

ഒരു പത്രം ഉടമ തന്നോട് മോശമായി പെരുമാറിയതായി ഇന്ദുമേനോനോട് മാധവിക്കുട്ടി തുറന്നു പറഞ്ഞത്രേ. തന്റെ കഥ പ്രസിദ്ധീകരിച്ചശേഷം പ്രതിഫലവുമായെത്തിയ പത്രാധിപര്‍ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് മാധവിക്കുട്ടി പറഞ്ഞത്. മകന്‍ കടന്നുവന്നപ്പോഴാണ് അയാള്‍ പിന്‍വാങ്ങിയതെന്നും പറയുന്നു.

വിവാദപരമായ ഒട്ടനവധി പരാമര്‍ശങ്ങളും, വെളിപ്പെടുത്തലുകളുമാണ് ഇന്ദുമേനോന്‍ തന്റെ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.


ഇന്ദുമേനോന്‍ മംഗളത്തിന് നല്‍കിയ അഭിമുഖത്തിന് പിന്നാലെ പ്രശസ്ത മാധ്യമ പ്രവര്‍ത്തക ലീല മേനോന്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തി.


ലീലാ മേനോന്റെ പ്രതികരണം .:


ഇന്ദുമേനോന്‍ മംഗളത്തിന് നല്‍കിയ അഭിമുഖത്തിന് പിന്നാലെ പ്രശസ്ത മാധ്യമ പ്രവര്‍ത്തക ലീല മേനോന്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തി.

ജന്മഭൂമിയില്‍ ലീലാമേനോന്‍ എഴുതിയ ‘കമല എങ്ങിനെ സുരയ്യയായി’ എന്ന ലേഖനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

 ലീലാ മേനോന്റെ കോളത്തിലെ പ്രസക്ത ഭാഗങ്ങള്‍…..

കമലയെ ഞാന്‍ പരിചയപ്പെട്ടത് കമല മതം മാറി മുസ്ലിമായതിന് ശേഷമാണ്. മാധവിക്കുട്ടിയുടെ ചെറുകഥകളില്‍ കൂടിയും ഫെമിനയിലെയും ഈവ്‌സ് വീക്കിലിയിലെ ഇംഗ്ലീഷ് കവിതകളില്‍ കൂടിയും നീര്‍മാതളം പൂത്തപ്പോള്‍ എന്ന മനോഹരമായ പുസ്തകത്തില്‍ കൂടിയും മാധവിക്കുട്ടി എന്ന കമലാദാസ് ലോകത്തിലെമ്പാടുമുള്ളവര്‍ക്കെന്ന പോലെ എനിക്കും സുപരിചിതയായിരുന്നു.

കമല മതം മാറുന്നു എന്ന് പ്രസ്താവിച്ചതും ഒരു മീറ്റിംഗില്‍ വച്ചായിരുന്നു. കമലാദാസ് മുസ്ലിമായി മതം മാറി അബ്ദുള്‍സമദ് സമദാനിയെ വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത കേരളത്തിലേയും ലോകമെമ്പാടുമുള്ള മലയാളികളേയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. അന്ന് ഇന്ത്യന്‍ എക്‌സ്പ്രസിലായിരുന്ന ഞാന്‍ എന്റെ സഹപ്രവര്‍ത്തകനായ ഇപ്പോള്‍ ഹിന്ദുവിലുള്ള എം.കെ.സുധിയോടൊപ്പമാണ് വാര്‍ത്ത കവര്‍ ചെയ്യാന്‍ രാത്രി അവരുടെ ഫ്‌ലാറ്റിലെത്തിയത്. കടവന്ത്രയിലെ ഒരു മതപുരോഹിതനാണ് ചടങ്ങിന് നേതൃത്വം നല്‍കിയത്. കമലാ ദാസ് അങ്ങനെ കമലാസുരയ്യയായി. അങ്ങനെ കമലാ സുരയ്യ ഇസ്ലാമിലെ വിശുദ്ധയായി, പര്‍ദ്ദാധാരികളായ സ്ത്രീകളുടെ ആരാധനാപാത്രമായി. കമലയെ ഒന്നുതൊടാന്‍, കയ്യില്‍ ഒന്നു ചുംബിക്കാന്‍ അവര്‍ വെമ്പല്‍ കാട്ടുന്നത് ഞാന്‍ നോക്കി നിന്നിട്ടുണ്ട്.

കണ്ണൂരില്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തിന്‌ ശേഷം കേരളത്തിലെ സാംസ്ക്കാരികനായകര്‍ -സുഗതകുമാരി, വിഷ്ണു നാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍ – കണ്ണൂരില്‍ ഒരു ഏകദിന സത്യഗ്രഹമിരുന്നപ്പോള്‍ അതില്‍ ഞാനും പങ്കെടുത്തിരുന്നു. അതിന്‌ കമല വരാമെന്നേറ്റിരുന്നതാണ്‌, പക്ഷേ കമല വന്നില്ല. കാരണം തിരക്കി ഞാന്‍ ഫ്ലാറ്റില്‍ ചെന്നപ്പോഴാണ്‌ കമല അന്ന്‌ സമദാനിയുടെ ‘കടവ്‌’ എന്ന വീട്ടില്‍ അദ്ദേഹത്തിന്റെ ക്ഷണപ്രകാരം പോയി താമസിച്ചു എന്നും അവിടെവച്ച്‌ അവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നും മതം മാറിയാല്‍ തന്നെ വിവാഹം കഴിച്ചുകൊള്ളാം എന്ന്‌ സമദാനി പറഞ്ഞിട്ടുണ്ടെന്നും കമല എന്നോട്‌ വെളിപ്പെടുത്തിയത്‌"..


മറ്റൊരാളുടെ സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റം മോശമാണ്.അതുകൊണ്ട് തന്നെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കു മുതിരാതെ അവരുടെ എഴുത്തുകളെ സ്നേഹിച്ചു കൊണ്ടു നിര്‍ത്തുന്നു ..

Saturday 12 October 2013

എന്തുകൊണ്ടാണ് ആണിനും പെണ്ണിനും സൗഹ്യദം സാദ്ധ്യമാകാത്തത് ??

എന്തുകൊണ്ടാണ് ആണിനും പെണ്ണിനും സൗഹ്യദം സാദ്ധ്യമാകാത്തത് ??


ജയിലര്‍ക്കും തടവുപുള്ളിക്കുമിടയില്‍ സൗഹ്യദം സാദ്ധ്യമല്ല.
തുല്യതയുള്ളവര്‍ തമ്മിലേ സൗഹ്യദം സാദ്ധ്യമാകൂ.സമൂഹത്തിന്‍റെയും സംസ്കാരത്തിന്‍റയും,നാഗരികതയുടെയുമായ എല്ലാ വിലക്കുകളില്‍ നിന്നും മോചിതരായ, തങ്ങളുടെ യഥാര്‍ത്ഥ പ്രക്യതത്തോട് സത്യസന്ധരായ, തുല്യരായ മനുഷ്യര്‍ തമ്മില്‍ സൗഹ്യദം സാദ്ധ്യമാണ്.
അപ്പോള്‍" പ്രിയതേ, മധുവിധു അവസാനിച്ചിരിച്ചിരിയ്ക്കുന്നു " എന്ന് സ്ത്രീയൊട് പറയുന്നത് അവളെ അപമാനിക്കലാവുകയില്ല .
"ഇനി മുതല്‍ കാര്യങ്ങള്‍ സുന്ദരമായിരിക്കില്ല. നമുക്കിടയില്‍ വീശിയിരുന്ന ആ ഇളം കാറ്റ് ഇപ്പോഴില്ല. ഋതുക്കള്‍ മാറിയിരിക്കുന്നു.നമുക്കിടയിലെ വസന്തം അവസാനിച്ചിരിക്കുന്നു. പൂക്കളൊന്നും വിരിയുന്നില്ല. പരിമളംതെല്ലും പരക്കുന്നില്ല. പിരിയാന്‍ കാലമായിരിക്കുന്നു "
 എന്ന് സ്ത്രീ പുരുഷനോട് പറയുമ്പോള്‍ അത് പുരുഷനെ അപമാനിക്കലാകുന്നില്ല .
വിവാഹമെന്ന നിയമപരമായ ബന്ധനം ഇല്ലാത്തതിനാല്‍ വിവാഹമോചനം ആവശ്യമില്ല. നിയമവും ഭരണകൂടവും എത്ര മ്ലേച്ഛമായാണ്, നിങ്ങളുടെ സ്വകാര്യജീവിതത്തില്‍ ഇടപെടുന്നത്.? 
ആദ്യം അവരുടെ അനുവാദം വാങ്ങിക്കണം.! ആരാണവര്‍? 
ഇത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള കാര്യമാണ്. അവരുടെ സ്വകാര്യകാര്യം.
(ഓഷോ വചനം)

Friday 11 October 2013

In Love

(madhavi kutty)

O what does the burning mouth
Of sun, burning in today's,
Sky, remind me….oh, yes, his
Mouth, and….his limbs like pale and
Carnivorous plants reaching
out for me, and the sad lie
of my unending lust.
Where is room, excuse or even
Need for love, for, isn't each
Embrace a complete thing a finished
Jigsaw, when mouth on mouth, i lie,
Ignoring my poor moody mind
While pleasure, with deliberate gaeity
Trumpets harshly into the silence of
the room… At noon
I watch the sleek crows flying
Like poison on wings-and at
Night, from behind the Burdwan
Road, the corpse-bearers cry ‘Bol,
Hari Bol' , a strange lacing
For moonless nights, while I walk
The verandah sleepless, a
Million questions awake in
Me, and all about him, and
This skin-communicated
Thing that I dare not yet in
His presence call our love.

[From Summer in Calcutta]


Forest Fire

(madhavi kutty)

Of late I have begun to feel a hunger
To take in with greed, like a forest fire that
Consumes and with each killing gains a wilder,
Brighter charm, all that comes my way. Bald child in
Open pram, you think I only look, and you
Too, slim lovers behind the tree and you, old
Man with paper in your hand and sunlight in
Your hair... My eyes lick at you like flames, my nerves
Consume ; and, when I finish with you, in the
Pram, near the tree and, on the park bench, I spit
Out small heaps of ash, nothing else. But in me
The sights and smells and sounds shall thrive and go on
And on and on. In me shall sleep the baby
That sat in prams and sleep and wake and smile its
Toothless smile. In me shall walk the lovers hand
In hand and in me, where else, the old shall sit
And feel the touch of sun. In me, the street-lamps
Shall glimmer, the cabaret girls cavort, the
Wedding drums resound, the eunuchs swirl coloured
Skirts and sing sad songs of love, the wounded moan,
And in me the dying mother with hopeful
Eyes shall gaze around, seeking her child, now grown
And gone away to other towns, other arms."

ശിലായുഗം


ശിലായുഗം

 

(മാധവികുട്ടി)


പ്രിയപ്പെട്ടവനെ,
നീ എന്‍റെ മനസ്സിലെ പൌരാണികവാസി.
വിഭ്രാന്തികളുടെ വലകള്‍ നെയ്യുന്ന ഒരു തടിച്ച ചിലന്തി
നീ എന്നോട് കരുണാമയനാകൂ
നിയെന്നെ ശിലയുടെ ഒരു പക്ഷിയാക്കിത്തീര്‍ക്കുക
കൃഷ്ണശിലയുടെ ഒരു മാടപ്പിറാവ്.
എനിക്കു ചുറ്റും നീ വൃത്തിഹീനമായ
ഒരു സ്വീകരണമുറി തീര്‍ത്തു.
നീ വായിച്ചിരിക്കുമ്പോള്‍ നീയറിയാതെതന്നെ
എന്‍റെ കുഴിഞ്ഞ മുഖത്തു തടവിക്കൊണ്ടിരുന്നു.
നീ എന്‍റെ പുലര്‍ച്ചയുറക്കത്തെ മുറിപ്പെടുത്തി,
സ്വപ്നം കാണുന്ന എന്‍റെ കണ്ണിനെ
നീ ഒരു വിരല്‍കൊണ്ട് അടച്ചുപിടിച്ചു.
എന്നിരിക്കിലും
എന്‍റെ പകല്‍സ്വപ്നങ്ങളില്‍
ബലിഷ്ഠരായ പുരുഷന്മാര്‍ നിഴല്‍ വീഴ്ത്തി.
എന്‍റെ ദ്രാവിഡ രക്തത്തിന്‍റെ തിളച്ചുപൊങ്ങലില്‍
വെളുത്ത സൂര്യന്മാരെപ്പോലെ
അവര്‍ ആഴ്ന്നാഴ്ന്നുപോവുന്നു.
വിശുദ്ധ നഗരങ്ങള്‍ക്കിടയിലൂടെ
അഴുക്കുചാലുകള്‍ രഹസ്യമായൊഴുകുന്നു
നീ വേര്‍പ്പിരിയുമ്പോള്‍
ശ്യാമസമുദ്രത്തിന്‍റെ കരയിലൂടെ
ഞാന്‍ നീലവര്‍ണ്ണമുള്ള കാറോടിക്കുന്നു
അപരന്‍റെ വാതില്‍ മുട്ടുവാന്‍
ഞാന്‍
ശബ്ദമുഖരിതമായ നാല്‍പതു പടവുകള്‍ ഓടിക്കയറി
കിളിവാതിലൂടെ അയല്‍ക്കാര്‍ ശ്രദ്ധിക്കുന്നു.
ഒരു ചാറ്റല്‍ മഴപോലെ
ഞാന്‍ വന്നു പോകുന്നത്.
എന്നോട് ചോദിക്കൂ,
നിങ്ങളോരോരുത്തരും എന്നോട് ചോദിക്കൂ.
അയാളെന്നില്‍ കാണുന്നതെന്താണ്?
എന്തുകൊണ്ടയാളെ സിംഹമെന്നു വിളിക്കുന്നു
വിടനെന്നു വിളിക്കുന്നു?
അയാളുടെ അധരങ്ങളുടെ രുചി എന്താണ്?
എന്‍റെ ഗുഹ്യഭാഗത്ത് അമര്‍ത്തിപ്പിടിക്കുമ്പോള്‍
അയാളുടെ കൈകള്‍
പാമ്പിന്‍റെ ആടുന്ന പത്തിപോലെ
ഉലയുന്നതെന്തിനാണ്?
വെട്ടി വീഴ്ത്തിയ ഒരു മഹാവൃക്ഷംപോലെ
അയാള്‍ എന്‍റെ മാറില്‍
മയങ്ങി വീണുറങ്ങുന്നതെന്താണ്?
എന്നോട് ചോദിക്കൂ.
ജീവിതം ഹ്രസ്വവും
പ്രണയം അതിനേക്കാള്‍ ഹ്രസ്വവുമായിരിക്കുന്നതെന്താണ്?
എന്താണ് ആഹ്ലാദമെന്നും
എന്താണതിന്‍റെ വിലയെന്നും
എന്നോട് ചോദിക്കൂ.


ഞാന്‍ പാപിയാണ്
വിശുദ്ധയാണ്
വഞ്ചിക്കപ്പെട്ടവളാണ്

നിങ്ങളുടേതല്ലാത്ത ആഹ്ലാദങ്ങള്‍
എനിക്കില്ല
നിങ്ങളുടേതല്ലാത്ത വേദനകളുമില്ല

ഞാന്‍പോലും എന്നെ 'ഞാന്‍' എന്നു വിളിക്കുന്നു.
അവിടെയല്ലാത്ത
ഇവിടെയുള്ള
ഒരു മനസ്സിന്റെ ഭാഷണം
കൊടുങ്കാറ്റിലെ മരങ്ങളുടേയോ
കാലവര്‍ഷ മേഘങ്ങളുടേയോ
മഴയുടേയോ
അന്ധവും ബധിരവുമായ സംസാരമല്ല
അല്ലെങ്കില്‍
ചിതയില്‍ ജ്വലിക്കുന്ന അഗ്നിയുടെ
അസംബന്ധമായ പിറുപിറുക്കലുമല്ല.
ഒരിക്കലും അതിവൈകാരികമാകരുത്
അതിവൈകാരികത മാത്രമാണ്
ആഹ്ലാദത്തിന്റെ യഥാര്‍ത്ഥ ശത്രു.
ഞാന്‍ വഴി തെറ്റിപ്പോയവള്‍
സ്‌നേഹം ലഭിക്കുവാന്‍
അപരിചിതരുടെ വാതിലുകളില്‍
യാചിക്കുന്നു.

പ്രേമത്തിന് എവിടെ ഇടം?
പ്രേമത്തിന് എവിടെ മാപ്പ്?
പ്രേമത്തിന് എവിടെ ആവശ്യം?

എന്നെ സംബന്ധിച്ചിടത്തോളം
പ്രശ്‌നമാകുന്ന ഏക സത്യം
മറ്റുള്ളവര്‍ക്ക് നല്കാനുള്ള
എന്റെ സ്‌നേഹം മാത്രമാണ്.
അപ്പോള്‍ പ്രണയം
ഒരു പ്രഭാകേന്ദ്രം
നിമിഷത്തെ പ്രഭാമയമാക്കുന്നു

എന്നോട് ചോദിക്കൂ
ജീവിതം ഹ്രസ്വവും
പ്രണയം അതിനേക്കാള്‍ ഹ്രസ്വവുമായിരിക്കുന്നതെന്താണ്?
ഓരോ സത്യവും
അങ്ങനെ ഓരോ ചോദ്യത്തോടെ
അവസാനിക്കുന്നു.
ഇത്തരത്തില്‍ രൂപകല്പന ചെയ്ത ബാധിര്യമാണ്
നശ്വരമായതിനെ അനശ്വരമാക്കുന്നത്.
നിയതമായതിനെ അനിയതമാക്കുന്നത്
ചോദ്യങ്ങള്‍ ചോദിച്ച്
ഉത്തരങ്ങള്‍ വരുന്നതിന് മുമ്പെ
നീങ്ങിപ്പോകുന്നവര്‍ ഭാഗ്യവാന്മാരാണ്
സന്ദേഹങ്ങളാല്‍ മാന്തിക്കീറലുകളേല്‍ക്കാതെ
നീലനിശ്ശബ്ദതയില്‍ വസിക്കുന്ന സമര്‍ഥന്മാര്‍
ഞാന്‍ മരിക്കുമ്പോള്‍
എന്റെ മാംസവും അസ്ഥികളും
ദൂരെയെറിഞ്ഞു കളയരുത്
അവ കൂനകൂട്ടി വയ്ക്കുക.
അവ അവയുടെ ഗന്ധത്താല്‍ പറയട്ടെ
ജീവിതത്തിനെന്തു മേന്മയുണ്ടായിരുന്നെന്ന്,
അവസാനത്തില്‍
സ്‌നേഹത്തിന്റെ മാഹാത്മ്യമെന്തായിരുന്നെന്ന്.
ആരും കുരിശില്‍നിന്നിറങ്ങി വരില്ല.
അല്ലെങ്കില്‍,
നമ്മെ അവന്റെ മുറിവുകള്‍ കാണിച്ചു തരില്ല.
നിശ്ശബ്ദതയില്‍ നഷ്ടപ്പെട്ടുപോയ
ഒരു ദൈവവും
നമ്മോട് സംസാരിക്കുകയില്ല.
ഒരു നഷ്ടപ്രണയവും
നമ്മോട് അവകാശവാദമുന്നയിക്കുകയില്ല.
ഇല്ല, ഒരിക്കലും നാം വീണ്ടെടുക്കപ്പെടുകയില്ല.
അല്ലെങ്കില്‍ നവീകരിക്കപ്പെടുകയുമില്ല
ഇന്ന് ഞാനെന്റെ കണ്ണട
ഉപേക്ഷിച്ചു പോന്നു
ഇതൊരു അന്ധമായ നടത്തമായിത്തീരാന്‍
ഈ നടത്തം എന്റെ ജീവിതത്തെ
പ്രതീകവത്കരിക്കുവാന്‍!
ഞാനൊരു മനുഷ്യസ്ത്രീയായിരിക്കുന്നതുപോലെ
അത് മാനുഷികമാണ്,
മനസ്സിലാകുന്നില്ലേ?
അതെന്റെ ആഹ്ലാദങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും
പ്രതീക്ഷകള്‍ക്കും ശബ്ദം നല്കുന്നു,
കാക്കകള്‍ക്ക് കരച്ചില്‍പോലെ
അല്ലെങ്കില്‍
സിംഹങ്ങള്‍ക്ക് ഗര്‍ജ്ജനംപോലെ
അതെന്നെ സഹായിക്കുന്നു,
അത് മനുഷ്യശബ്ദമാണ്.
അവിടെയല്ലാത്ത, ഇവിടെയുള്ള
മനസ്സിന്റെ ഭാഷണം.
കാണുകയും കേള്‍ക്കുകയും
ഗ്രഹിക്കുകയും ചെയ്യുന്ന
ഒരു മനസ്സിന്റെ ഭാഷണം.


Annette

 (madhavi kutty)


Annette,
At the dresser.
Pale fingers over mirror-fields
Reaping
That wheat brown hair.
Beauty
Falling as chaff in old mirrors,
While calenders
In all
The cities turn….

[From Only The Soul Knows How To Sing]



അപ്പോളോ പീയറിലെ പ്രഭാതം

(മാധവികുട്ടി)


എന്നെ സ്വീകരിക്കുക
കിടന്നുകൊണ്ട്, പ്രിയപ്പെട്ടവനേ
അങ്ങനെതന്നെ കിടക്കുക
ഞാന്‍ ജാലകമടയ്ക്കാം
മുകളിലേയ്ക്ക് ഉയര്‍ന്നുപൊങ്ങുന്നു
കുഷ്ഠരോഗികളുടെ ദീനവിലാപം.

അപ്പോളോ പീയറില്‍
ഇപ്പോള്‍ പ്രഭാതം
അവിടെ വെട്ടിനുറുക്കപ്പെടുന്ന സമുദ്രം
നിരത്തില്‍
കൂടുകളില്‍നിന്ന് സ്വതന്ത്രരാക്കിയ
തിളങ്ങുന്ന പക്ഷികള്‍പോലെ
സുന്ദരപുരുഷന്മാര്‍,
വേണ്ടത്ര സ്നേഹിക്കപ്പെടാത്തവര്‍
അവയവങ്ങളില്‍ ആലസ്യം കണ്ടെത്താന്‍ മാത്രം
നടക്കുന്നവര്‍.
ഞാന്‍ ഇന്ന് എന്തു കണ്ടുവെന്ന്
നീ എന്നോട് ചോദിക്കുന്നു.
ഞാന്‍ ഇന്നു കണ്ടു,
മുടന്തന്‍ യാചകന്‍ നീങ്ങുന്നത്
അവന്‍റെ ഊന്നുവടിയിലും അവയവങ്ങളിലും
വിശപ്പായിരുന്നു.
വളരേ ചെറിയവരുടെ കുലുങ്ങിയുള്ള നടത്തം ഞാന്‍ കണ്ടു
ശിശുവിന്‍റെ പുഞ്ചിരിയും.
വയസ്സേറുന്ന പുരുഷന്മാരുടെ സൌന്ദര്യം ഞാന്‍ കണ്ടു
ശീതീകരിച്ച മുറിയിലെ
ധവളവര്‍ണ്ണമായ മുഖങ്ങള്‍
മഴയില്‍ നിറംകെട്ടുപോയ പൂക്കളെപ്പോലെ
ഉലഞ്ഞുതൂങ്ങിയ നിതംബങ്ങള്‍
മുടികളിലെ രജതവര്‍ണ്ണം
കണ്ണുകളിലെ അപാരജ്ഞാനം...

അവര്‍ എന്നോടു പറയുന്നു,
എന്‍റെ എല്ലാ കൂട്ടുകാരും
ഞാന്‍ തീര്‍ന്നുപോയെന്ന്
എനിക്കിനിയൊന്നും എഴുതാനാവില്ലെന്നും.
അവര്‍ എന്നോട് പറയുന്നു
സ്വര്‍ണ്ണമുട്ട ഇട്ട താറാവിന്
ഇനിയൊന്നും പ്രതീക്ഷിക്കാനാവില്ലെന്ന്.
അവര്‍ പറയുന്നു
ഇന്നല്ലെങ്കില്‍ നാളെ
ഞാന്‍ ആഴ്ന്നുപോകുന്ന
ഒരു ചതുപ്പുനിലമാണ്
നിന്‍റെ പ്രണയമെന്ന്.
എന്നാല്‍,
നീയെന്നെ ചേര്‍ത്തുപിടിക്കൂ
ഒരിക്കല്‍കൂടി എന്നെ കെട്ടിപ്പിടിക്കൂ
എന്‍റെ അധരങ്ങളിലെ വാക്കുകളെ
ചുംബിച്ച് കൊല്ലൂ.
ഓര്‍മ്മകളെ കൊള്ളയടിക്കൂ
നിന്‍റെ ക്ഷീണിച്ചവശമായ രക്തത്തില്‍
ഞാനെന്‍റെ പരാജയത്തെ ഒളിപ്പിക്കുന്നു,
ഭീതികളേയും, അവമാനങ്ങളേയും.
എല്ലാ കവിതകളും അവസാനിപ്പിക്കാനുള്ള
ഒരു കവിതയാണ് നീ.
ഒരു കവിത
ശവകുടീരത്തിലെ പൂര്‍ണ്ണമായ കവിത
നിന്‍റെ ഉടവുപറ്റിയ സൌന്ദര്യം മാത്രമാണ്
എന്‍റെ അഭയകേന്ദ്രം
ഓ, എന്നെ സ്നേഹിക്കൂ, എന്നെ സ്നേഹിക്കൂ
ഞാന്‍ മരിച്ചുതീരുന്നതുവരെ എന്നെ സ്നേഹിക്കൂ.


പ്രിയപ്പെട്ട ആമിയ്ക്ക്

(അയ്യപ്പന്‍ മൂലെശ്ശേരില്‍)


അവള്‍ അവള്‍ക്കായി അവളുടെ കഥകളെഴുതി
അവന്റെ നോട്ടങ്ങളെ ചുഴിഞ്ഞു നോക്കി
അവളുടെ ഹൃദയത്തെ അടുത്തറിഞ്ഞ്‌
കാലത്തെ അതിജീവിക്കാന്‍ അവളെഴുതി

സമുദായമെന്ന കള്ള മുത്തശ്ശിയുടെ സദാചാരമെന്ന
കപട ബോധത്തെ കൈവിറക്കാതെ തുറന്നെഴുതാന്‍
മനസ്സു കാട്ടിയവള്‍

മതത്തിനപ്പുറം മനസ്സാണ് ദൈവമെന്നു
മാനം നോക്കാതെ മന്ത്രിച്ചു പോന്നവള്‍
ഒടുവിലാ മതമര ചില്ലയില്‍ ക്രൂശിലേറാന്‍ വിധിക്കപ്പെട്ടവള്‍

ഇന്നിന്‍റെ കൈകള്‍ കൈകൂപ്പി വണങ്ങുമ്പോഴും
ഇന്നലെയുടെ മതങ്ങള്‍ അവള്‍ക്കുള്ളില്‍ കീറിവച്ച
മാരക സൗഹാര്‍ദത്തിന്‍റെ വിഷ ചാലുകള്‍
ആ കൈകളെ നിഷ്പ്രഭമാക്കും

മഴയും മഞ്ഞും അവളുടെ വിരലുകളില്‍ പെയ്തിറങ്ങിയില്ല അവളുടെ മരവിച്ച മനസ്സിന്‍റെ
ആഗ്രഹ തീഷ്ണതകളും,വികാര വിക്ഷോപണങ്ങളുമൊക്കെ അവളെഴുതി അവള്‍ക്കു വേണ്ടി

മനപൊരുത്തമില്ലാത്ത മതങ്ങള്‍ മരിച്ചു വീണാലും
മനുഷന്റെ മണമുള്ള അക്ഷരങ്ങളിലൂടെ
നീയെല്ലാ കാലത്തെയും അതി ജീവിച്ചു കൊണ്ടേയിരിക്കും

മറവിയുടെ മറുകരയിലേയ്ക്ക്
തീര്‍ത്ഥാടനമാരംഭിക്കും നാള്‍ വരേയ്ക്കും
നീയെന്റെ ഹൃദയ കവാടത്തിലെ
നീര്‍മാതളമായി പൂത്തുകൊണ്ടേയിരിക്കും




പരീക്ഷണം

(മാധവികുട്ടി)


യാ അല്ലാഹ്!
പുലര്‍ക്കാല വെയിലില്‍
വീട്ടുമുറ്റത്ത് ഓടിക്കളിക്കുന്ന
പെണ്‍കുട്ടിയായിരുന്നു ഞാന്‍.
എന്നെ പരീക്ഷണങ്ങള്‍ക്ക്
വിധേയയാക്കിയത് നീയാണ്,
മരുഭൂവിന്റെ ക്രൌര്യതകള്‍
ഞാന്‍ അനുഭവിച്ചറിഞ്ഞു,
കള്ളിയെന്നും കാപട്യവതിയെന്നും
അവര്‍ എന്നെ വിളിച്ചു,
ഇതിന്നായിരുന്നോ
നീയെന്നില്‍ പേരാല്‍ച്ചെടി
യെന്നപോലെ മുളച്ചത്?
എന്നെ നിരന്തരം നിന്റെ
നിലാവില്‍ കുളിപ്പിച്ചത്?
അസത്യ വചനങ്ങള്‍ ഉതിര്‍ക്കുന്നവരെ
ശിക്ഷിക്കാതെ വിടുന്ന നീ,
എന്നെ രക്ഷിക്കുവാന്‍
ഒരിക്കലും വരില്ലെന്നോ?



An Introduction

(madhavi kutty)

 

I don't know politics but I know the names
Of those in power, and can repeat them like
Days of week, or names of months, beginning with Nehru.
I amIndian, very brown, born inMalabar,
I speak three languages, write in
Two, dream in one.
Don't write in English, they said, English is
Not your mother-tongue. Why not leave
Me alone, critics, friends, visiting cousins,
Every one of you? Why not let me speak in
Any language I like? The language I speak,
Becomes mine, its distortions, its queernesses
All mine, mine alone.
It is half English, halfIndian, funny perhaps, but it is honest,
It is as human as I am human, don't
You see? It voices my joys, my longings, my
Hopes, and it is useful to me as cawing
Is to crows or roaring to the lions, it
Is human speech, the speech of the mind that is
Here and not there, a mind that sees and hears and
Is aware. Not the deaf, blind speech
Of trees in storm or of monsoon clouds or of rain or the
Incoherent mutterings of the blazing
Funeral pyre. I was child, and later they
Told me I grew, for I became tall, my limbs
Swelled and one or two places sprouted hair.
WhenI asked for love, not knowing what else to ask
For, he drew a youth of sixteen into the
Bedroom and closed the door, He did not beat me
But my sad woman-body felt so beaten.
The weight of my breasts and womb crushed me.
I shrank Pitifully.
Then … I wore a shirt and my
Brother's trousers, cut my hair short and ignored
My womanliness. Dress in sarees, be girl
Be wife, they said. Be embroiderer, be cook,
Be a quarreller with servants. Fit in. Oh,
Belong, cried the categorizers. Don't sit
On walls or peep in through our lace-draped windows.
Be Amy, or be Kamala. Or, better
Still, be Madhavikutty. It is time to
Choose a name, a role. Don't play pretending games.
Don't play at schizophrenia or be a
Nympho. Don't cry embarrassingly loud when
Jilted in love … I met a man, loved him. Call
Him not by any name, he is every man
Who wants. a woman, just as I am every
Woman who seeks love. In him . . . the hungry haste
Of rivers, in me . . . the oceans' tireless
Waiting. Who are you, I ask each and everyone,
The answer is, it is I. Anywhere and,
Everywhere, I see the one who calls himself I
In this world, he is tightly packed like the
Sword in its sheath. It is I who drink lonely
Drinks at twelve, midnight, in hotels of strange towns,
It is I who laugh, it is I who make love
And then, feel shame, it is I who lie dying
With a rattle in my throat. I am sinner,
I am saint. I am the beloved and the
Betrayed. I have no joys that are not yours, no
Aches which are not yours. I too call myself I.



ആമിയുടെ ആരാധകന്‍


(എം.ടി. വാസുദേവന്‍ നായര്‍)




ഞാന്‍ ആമി എന്നാണ് വിളിക്കുന്നത്. എന്നെ വാസു എന്നും വിളിക്കും. എത്രയോ വര്‍ഷമായി ഞങ്ങള്‍ തമ്മില്‍ അടുത്തബന്ധമാണുള്ളത്. അവര്‍ പുന്നയൂര്‍ക്കുളത്തുകാരാണ്. എന്റെ അച്ഛന്റെ വീടും പുന്നയൂര്‍ക്കുളത്താണ്. ആമിയുടെ കഥകളുടെ ആരാധകനാണുഞാന്‍. അവരുടെ വേര്‍പാട് സാഹിത്യത്തിന് വലിയ നഷ്ടംതന്നെയാണ്. ഏറ്റവും മികച്ച എത്രയോ കഥകള്‍ അവര്‍ എഴുതിയിട്ടുണ്ട്. എനിക്ക് അവരോടുള്ള ആരാധനയെക്കുറിച്ച് ഞാന്‍ മുമ്പ് എഴുതിയിട്ടുണ്ട്. അതു വായിച്ചിട്ട് ആമി പറഞ്ഞത് നോബല്‍സമ്മാനം കിട്ടിയതുപോലെ തോന്നി; ഇനി വേറെ സമ്മാനങ്ങളൊന്നും വേണ്ട എന്നാണ്.
ആമി എന്തെഴുതിയാലും വായിക്കാന്‍ രസമാണ്. സംസാരം കവിതപോലെയാണ്. അവര്‍ക്കുമാത്രം പരിചയമുള്ള ലോകങ്ങളെക്കുറിച്ച് എഴുതി മലയാളികളെ വിസ്മയിപ്പിച്ചിട്ടുണ്ട്. 'നപുംസകം', 'മാഹിയിലെ വീട്' തുടങ്ങിയ കഥകള്‍ ഉദാഹരണം. അതേസമയം നാട്ടിന്‍പുറത്തിന്റെ ജീവിതം ചിത്രീകരിക്കുന്ന മനോഹരമായ രചനകളും അവര്‍ സമ്മാനിച്ചു. 'മണ്ണുതിന്നുന്ന തള്ള'യെപ്പോലെ ചെറിയ പ്രമേയങ്ങള്‍വെച്ച് മനോഹരമായ കഥകള്‍ എഴുതി. ഗ്രാമീണഭാഷ ഇത്രയും ലളിതമായി എഴുതാന്‍ കഴിയുന്നതെങ്ങനെയെന്ന് അത്ഭുതപ്പെട്ടുപോകും. അവര്‍ ഏറെക്കാലവും ജീവിച്ചത് നഗരങ്ങളിലാണ്. പക്ഷേ, നാട്ടിന്‍പുറത്തെ ജീവിതം തന്മയത്വത്തോടെ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞു.
സാഹിത്യത്തിനുമപ്പുറമായിരുന്നു ഞങ്ങള്‍ തമ്മിലുള്ള സ്‌നേഹബന്ധം. എന്റെ അസുഖത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ എറണാകുളത്തു വന്നു താമസിക്കാനും അമൃത ആസ്?പത്രിയില്‍ നല്ല ഡോക്ടറുണ്ട് ചികിത്സ ഏര്‍പ്പാടാക്കാമെന്നും പറഞ്ഞ് നിര്‍ബന്ധിക്കാറുണ്ടായിരുന്നു. അവര്‍ താമസിക്കുന്ന സ്ഥലത്തുതന്നെ താഴെ ഫഌറ്റ് ഉണ്ടെന്നും അവിടെ താമസിക്കണമെന്നും ശാസനാരൂപത്തിലാണ് പറയാറുണ്ടായിരുന്നത്. 'കുട്ടി മിണ്ടാതിരിക്കൂ' എന്നൊക്കെ പറഞ്ഞ് സ്‌നേഹപൂര്‍വ്വമായിട്ടായിരുന്നു ശാസന.
പുണെയിലേക്ക് പോകാന്‍ നിശ്ചയിച്ചതിനു പത്തുദിവസംമുമ്പ് എറണാകുളത്തുവച്ച് ഞങ്ങള്‍ കണ്ടിരുന്നു. ഏറെനേരം സംസാരിച്ചതിനുശേഷം പറഞ്ഞു. ''ഇനി പൊയേ്ക്കാളൂ തസ്‌ലീമ നസ്‌റീന്‍ ഒക്കെ വരുന്നുണ്ട്. വലിയ ബഹളമായിരിക്കും'' എന്ന്. നിഷ്‌കളങ്കയായ ഒരു കുട്ടിയുടെ മനസ്സായിരുന്നു ആമിക്ക് എപ്പോഴുമുണ്ടായിരുന്നത്. ഭാഷയ്ക്കും സാഹിത്യത്തിനുമുണ്ടായ നഷ്ടമെന്നതിനപ്പുറം ആമിയുടെ വേര്‍പാട് എനിക്ക് വലിയൊരു നഷ്ടമാണ്.


A Losing Battle.

(madhavi kutty)

How can my love hold him when the other
Flaunts a gaudy lust and is lioness
To his beast? Men are worthless, to trap them
Use the cheapest bait of all, but never
Love, which in a woman must mean tears
And a silence in the blood.

മരണത്തെകുറിച്ച്



“ഞാന്‍ മരിക്കുമ്പോള്‍
എന്റെ എല്ലുകളും മംസവും വലിച്ചെറിയരുത്
അവയെ ചേര്‍ത്തു വയ്ക്കുക
ഗന്ധത്തിലൂടെ സംസാരിക്കാനനുവദിക്കുക
ഈ ഭൂമിയില്‍
ജീവിതത്തിന്റെ വിലയെന്തായിരുന്നുവെന്ന്
പ്രേമത്തിന്റെ വിലയെന്തായിരുനുവെന്ന്
അവ വിളിച്ചുപറയട്ടെ..”



(മാധവികുട്ടി )










എഴുത്തുകളില്‍ നിന്ന്





കൃഷ്ണ ,
നിന്റെ ദേഹം എന്റെ തടവറയാണ്.
ഇതിനുമപ്പുറത്തേക്ക് എനിക്കൊന്നും
കാണാന്‍ സാധിക്കയില്ല
നിന്റെ കറുപ്പു എന്നെ അന്ധയാക്കുന്നു
നിന്റെ സ്നേഹമൊഴികള്‍
ജ്ഞാനിയുടെ വചനങ്ങളെ
എന്നില്‍ നിന്നകറ്റിക്കളയുന്നു…


(മാധവികുട്ടി)

എഴുത്തുകളില്‍ നിന്ന്


“നിങ്ങളെ സ്നേഹിക്കാന്‍ ഒരു
പുരുഷനെ കിട്ടുകയെന്നത്
വളരെ എളുപ്പമാണ്.
നിന്റെ കുറവുകളെക്കുറിച്ചു
സത്യസന്ധയായിരിക്കുക
അവനോടൊപ്പം കണ്ണാടിയുടെ മുമ്പില്‍
നഗ്നയായി നില്‍ക്കുക
അപ്പോള്‍ അവന്‍ കരുത്തനായി
കാണപ്പെടും
നിനക്കവനോടു തോന്നുന്ന കടുത്ത
ആരാധനയെ അംഗീകരിച്ചേക്കുക.”






ഞാന്‍ സംസാരിക്കുന്ന ഭാഷ
എന്റേതാകുന്നു.
അതിന്റെ പൊരുത്തക്കേടുകള്‍, അഴകില്ലായ്മകള്‍
എല്ലാം എന്റേതാണ്; എന്റേതു മാത്രം
അതു പാതി ആംഗലേയവും
മറുപാതി ഇന്ത്യനുമാണ്
തമാശയായി തോന്നാമെങ്കിലും
അതു സത്യസന്ധമാണ്.

(An Introduction-മാധവികുട്ടി)

കുറ്റവാളികള്‍


(മാധവികുട്ടി)



ഞങ്ങളുടെ കാമം
പ്രത്യേകിച്ചൊരു രാജ്യത്തിന്‍റെയുമല്ലാത്ത
ബഹുവര്‍ണ്ണ പതാകകള്‍പോലെയായിരുന്ന
ഒരു കാലമുണ്ടായിരുന്നു.
സ്ഫടികനേത്രങ്ങളോടെ, ക്ഷീണിച്ചവശരായി
ഞങ്ങള്‍ കിടക്കയില്‍ കിടന്നു.
മരിച്ചുപോയ ശിശുക്കള്‍ ഉപേക്ഷിച്ചുപോയ
കളിപ്പാട്ടങ്ങള്‍പോലെ
ഞങ്ങള്‍ പരസ്പരം ചോദിച്ചു:
എന്താണ് ഉപയോഗം?
എന്താണ് പ്രയോജനം?
മദ്ധ്യാഹ്നത്തില്‍ കുറ്റവാളികള്‍
മണ്‍കട്ടകള്‍ കിളച്ചുതകര്‍ക്കുന്നതു പോലെ
അന്യോന്യം ഓരോരുത്തരുടേയും
അവയവങ്ങള്‍ വെട്ടിമുറിക്കുക.
അത്തരത്തിലുള്ളതായിരുന്നു പ്രണയം.
ചുട്ടുപഴുത്തസൂര്യനു കീഴിലെ
ഭൂമിയായിരുന്നു ഞങ്ങള്‍.
ഞങ്ങളുടെ ഞരമ്പുകളില്‍ പൊള്ളുന്ന ചൂടായിരുന്നു.
ആ ചൂടിനെ ശമിപ്പിക്കുവാന്‍
ശീതളമായ പര്‍വ്വതങ്ങള്‍ക്കുപോലുമായിരുന്നില്ല.
ഞാനും അവനും ഒന്നായിരുന്നപ്പോള്‍
ഞങ്ങള്‍ സ്ത്രീയോ പുരുഷനോ അല്ലായിരുന്നു.
വാക്കുകളൊന്നുംതന്നെ ശേഷിച്ചിരുന്നില്ല.
എല്ലാ വാക്കുകളും
രാത്രിയുടെ പ്രായമേറുന്ന കരളങ്ങളില്‍
തടവില്‍കിടന്നു.
ഇരുട്ടില്‍ ഞങ്ങള്‍ വളര്‍ന്നു.
നിശ്ശബ്ദതയിലെന്നോണം ഞങ്ങള്‍ പാടി,
കടലില്‍നിന്നും
കാറ്റില്‍നിന്നും
ഭൂമിയില്‍നിന്നും
ഓരോ ദുഃഖപൂര്‍ണ്ണമായ രാത്രിയില്‍നിന്നും
വേദന പോലെയും
ഓരോ ഗാനവും ഉയര്‍ന്നു.

ജീവിതം

മലയാളിയുടെ വായനാലോകത്ത് സര്‍ഗ്ഗാത്മതകതയുടെ പുതുവസന്തം തീര്‍ത്ത എഴുത്തുകാരിയായിരുന്നു മാധവികുട്ടി .

മാധവിക്കുട്ടി എന്ന പേരില്‍ മലയാളത്തില്‍ ചെറുകഥകളും നോവലുകളും കമലാദാസ് എന്നപേരില്‍ ഇംഗ്ലീഷില്‍ കവിതകളുമെഴുതി രണ്ടുഭാഷകളിലും ഏറെ ആരാധകരെ നേടിയ വ്യക്തിത്വമായിരുന്നു കമലയുടേത്.

1999ല്‍ ഇസ്ലാംമതവും കമല സുരയ്യ എന്ന പുതിയ പേരും സ്വീകരിച്ച കമലയുടെ തീരുമാനം ഏറെ വിവാദങ്ങളുയര്‍ത്തിയിരുന്നു. രണ്ടുവര്‍ഷം മുമ്പ് കൊച്ചിയില്‍ നിന്ന് പൂനയിലേക്ക് താമസം മാറ്റി.

മാതൃഭൂമി മുന്‍ മാനേജിങ് എഡിറ്റര്‍ വി.എം. നായരുടെയും കവയിത്രി ബാലാമണി അമ്മയുടെയും മകളാണ്. ഭര്‍ത്താവ് പരേതനായ എം.കെ. ദാസ്. മക്കള്‍: മാതൃഭൂമി മുന്‍പത്രാധിപര്‍ എം.ഡി. നാലപ്പാട്, ചിന്നന്‍, ജയസൂര്യ.

14 വര്‍ഷത്തെ താമസത്തിനുശേഷം 2007 ജനവരിയിലായിരുന്നു കമലാ സുരയ്യ കൊച്ചിയോട് വിടപറഞ്ഞത്. കടവന്ത്രയിലെ റോയല്‍ സ്‌റ്റേഡിയം മാന്‍ഷന്‍ ഫ്‌ളാറ്റില്‍ നിന്ന് ഇളയ മകന്‍ ജയസൂര്യയ്‌ക്കൊപ്പം പൂനയിലെ ഫ്‌ളാറ്റിലേക്കായിരുന്നു കമലാസുരയ്യ പോയത്. പുണെയില്‍ മീഡിയ കണ്‍സള്‍ട്ടന്റായി ജോലിചെയ്യുന്ന ജയസൂര്യയുടെ ഫ്‌ളാറ്റിലെ മുകളിലത്തെ നിലയിലെ ഫ്‌ളാറ്റിലായിരുന്നു കമലാ സുരയ്യയുടെ ജീവിതം.

മതിലുകള്‍, നരിച്ചീറുകള്‍ പറക്കുമ്പോള്‍, വണ്ടിക്കാളകള്‍, തരിശുനിലം, എന്റെ സ്‌നേഹിത അരുണ, ചുവന്ന പാവാട, പക്ഷിയുടെ മണം, നെയ്പായസം, തണുപ്പ്, മാനസി, മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകള്‍, എന്റെ കഥ, ബാല്യകാലസ്മരണകള്‍, വര്‍ഷങ്ങള്‍ക്കുമുമ്പ്, ചന്ദനമരങ്ങള്‍, മനോമി, ഡയറിക്കുറിപ്പുകള്‍, നീര്‍മാതളം പൂത്ത കാലം, ചേക്കേറുന്ന പക്ഷികള്‍, ഒറ്റയടിപ്പാത, മാധവിക്കുട്ടിയുടെ മൂന്നു നോവലുകള്‍, നഷ്ടപ്പെട്ട നീലാംബരി , അമാവാസി (കെ. എല്‍. മോഹനവര്‍മ്മയോടൊത്ത്), കവാടം (സുലോചനയോടൊത്ത്) സമ്മര്‍ ഹൗസ്, കലക്ടഡ് പോയംസ് തുടങ്ങിയ ഇംഗ്ലീഷ് കവിതാസമാഹാരങ്ങളുമാണ് പ്രധാന രചനകള്‍.

അവയില്‍ ചിലതിന്റെ മലയാള വിവര്‍ത്തനങ്ങളും പ്രസിദ്ധീകരിച്ചു. ധീരമായ തുറന്നുപറച്ചിലുകള്‍ കൊണ്ട് വിവാദം സൃഷ്ടിച്ച 'എന്റെ കഥ' എന്ന ആത്മകഥയും കമലയുടേതായി പുറത്തിറങ്ങി. ഓണ്‍ലി ദി സോള്‍ നോസ് ഹൗ റ്റു സിങ് 1996 ഒക്‌ടോബറില്‍ ഡി.സി. ബുക്‌സ് പ്രസിദ്ധപ്പെടുത്തി. എന്റെ കഥ 15 വിദേശഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

1984 ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. 99 ല്‍ ഇസ്ലാം മതം സ്വീകരിച്ചു. 1964ല്‍ ഏഷ്യന്‍ പോയട്രി പ്രൈസ് (ദി സൈറന്‍സ്), 1965ലെ ഏഷ്യന രാജയങ്ങളിലെ ഇംഗ്ലിഷ് കൃതികള്‍ക്കുളള കെന്റ് അവാര്‍ഡ് (സമ്മര്‍ ഇന്‍ കല്‍ക്കത്ത), ആശാന്‍ വേള്‍ഡ് പ്രൈസ്, അക്കാദമി പുരസ്‌കാരം (കലക്ടഡ് പോയംസ്) എന്നിവ ലഭിച്ചു.

1969ല്‍ കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥയ്ക്കുളള അവാര്‍ഡ് (തണുപ്പ്) നേടി. നഷ്ടപ്പെട്ട നീലാംബരിക്ക് 1969 ലെ എന്‍.വി. പുരസ്‌കാരം രഭിച്ചു. 1997ല്‍ നിര്‍മാതളം പൂത്ത കാലം എന്ന കൃതിക്ക് വയലാര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

ഇലസ്‌ട്രേറ്റഡ് വീക്കിലി ഒഫ് ഇന്ത്യയുടെ പോയട്രി എഡിറ്റര്‍, കേരള ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി പ്രസിഡന്റ്, കേരള ഫോറസ്റ്ററി ബോര്‍ഡ് ചെയര്‍മാന്‍, ''പോയറ്റ്'' മാസികയുടെ ഓറിയന്റ് എഡിറ്റര്‍ എന്നീ പ്രമുഖ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ''ബഹുതന്ത്രി''യുടെ സ്ഥാപക. ശ്രിലങ്ക, ഓസ്‌ട്രേലിയ, ജര്‍മനി, സിങ്കപ്പൂര്‍, മസ്‌കറ്റ്, അമേരിക്ക, വെസ്റ്റിന്‍ഡീസ് എന്നീ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

മാധവിക്കുട്ടിയുടെ മറ്റു രചനകള്‍

മാധവിക്കുട്ടിയുടെ ഹംസധ്വനി, സനേഹത്തിന്റെ സ്വര്‍ഗവാതിലുകള്‍, മാധവിക്കുട്ടിയുടെ പ്രണയനോവലുകള്‍ , വക്കീലമ്മാവന്‍ , പാരിതോഷികം, എന്റെ പാതകള്‍, ഈ ജീവിതം കൊണ്ട് ഇത്രമാത്രം, വണ്ടിക്കാളകള്‍, മലയാളത്തിന്റെ സുവര്‍ണ കഥകള്‍- മാധവിക്കുട്ടി, വിഷാദം പൂക്കുന്ന മരങ്ങള്‍, മാനസി, മനോമി, പക്ഷിയുടെ മണം, മാധവിക്കുട്ടിയുടെ നോവെല്ലകള്‍, ചന്ദനമരങ്ങള്‍, മാധവിക്കുട്ടിയുടെ സ്ത്രീകള്‍, മധുവിധുവിനുശേഷം, ഭയം എന്റെ നിശാവസ്ത്രം, മാധവിക്കുട്ടിയുടെ കഥകള്‍, വര്‍ഷങ്ങള്‍ക്കുമുമ്പ്, നരിച്ചീറുകള്‍ പറക്കുമ്പോള്‍, മാധവിക്കുട്ടിയുടെ കഥകള്‍ -സമ്പൂര്‍ണ്ണം, എന്റെ പ്രിയപ്പെട്ട കഥകള്‍, എന്റെ ചെറിയ കഥകള്‍, ജാനുവമ്മ പറഞ്ഞ കഥ, മാധവിക്കുട്ടിയുടെ മൂന്ന് നോവലുകള്‍, ഡയറിക്കുറിപ്പുകള്‍, വീണ്ടും ചില കഥകള്‍, ബാല്യകാല സ്മരണകള്‍, മാധവിക്കുട്ടിയുടെ പ്രണയകാലത്തിന്റെ ആല്‍ബം, കമലാദാസിന്റെ തിരഞ്ഞെടുത്ത കവിതകള്‍, ഒറ്റയടിപ്പാത, നീര്‍മാതളം പൂത്തകാലം, കവാടം, എന്റെ ചെറുകഥകള്‍, ചേക്കേറുന്ന പക്ഷികള്‍, നഷ്ടപ്പെട്ട നീലാംബരി,,എന്റെ കഥ, അമാവാസി, കടല്‍മയൂരം.

ഇംഗ്ലിഷ് കവിതകള്‍-

സമ്മര്‍ ഇന്‍ കല്‍ക്കത്ത, ആല്‍ഫബറ്റ് ഓഫ് ലസ്റ്റ്, ദ് ഡിസന്റന്‍സ്, ഓള്‍ഡ് പ്ലേ ഹൗസ്, കളക്റ്റഡ് പോയംസ്.

പുരസ്‌കാരങ്ങള്‍:

ആശാന്‍ വേള്‍ഡ് പ്രൈസ്, ഏഷ്യന്‍ പൊയട്രി പ്രൈസ്, കെന്റ് അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം, സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്.

നെയ്പ്പായസം

(മാധവിക്കുട്ടി)


ചുരുങ്ങിയ തോതില്‍ ശവദഹനം കഴിച്ചുകൂട്ടി,ഓഫീസിലെ സ്നേഹിതന്‍മാരോട് വേണ്ടപോലെ നന്ദി പ്രകടിപ്പിച്ചു,രാത്രി വീട്ടിലേക്കു മടങ്ങുന്ന ആ മനുഷ്യനെ നമുക്ക് അച്ഛന്‍ എന്ന് വിളിക്കാം.കാരണം,ആ പട്ടണത്തില്‍ അയാളുടെ വില അറിയുന്നവര്‍ മൂന്നു കുട്ടികള്‍ മാത്രമേയുള്ളൂ.അവര്‍ അയാളെ ‘അച്ഛാ’ എന്നാണു വിളിക്കാറുള്ളത്.
ബസ്സില്‍ അപരിചിതരുടെയിടയില്‍ ഇരുന്നുകൊണ്ട് അയാള്‍ ആ ദിവസത്തിനെ,ഓരോ നിമിഷങ്ങളും വെവ്വേറെയെടുത്ത് പരിശോധിച്ചു.
രാവിലെ എഴുന്നേറ്റത് തന്നെ അവളുടെ ശബ്ദം കേട്ടിട്ടാണ്.
‘മൂടിപ്പൊതച്ച് കെടന്നാപ്പറ്റ്വോ ഉണ്ണ്യേ?ഇന്ന് തിങ്കളാഴ്ചയല്ലേ?’- അവള്‍ മൂത്തമകനെ ഉണര്‍ത്തുകയായിരുന്നു.അതിനു ശേഷം ഉലഞ്ഞ വെള്ളസാരിയുടുത്ത് ,അവള്‍ അടുക്കളയില്‍ ജോലി തുടങ്ങി.തനിക്ക് ഒരു വലിയ കോപ്പയില്‍ കാപ്പി കൊണ്ടുവന്നു തന്നു.പിന്നെ?...പിന്നെ,എന്തെല്ലാമുണ്ടായി?മറക്കാന്‍ പാടില്ലാത്ത വല്ല വാക്കുകളും അവള്‍ പറഞ്ഞുവോ?എത്ര തന്നെ ശ്രമിച്ചിട്ടും,അവള്‍ പിന്നീടുപറഞ്ഞതൊന്നും ഓര്‍മ്മ വരുന്നില്ല.’മൂടിപ്പൊതച്ച് കെടന്നാപ്പറ്റ്വോ?ഇന്ന് തിങ്കളാഴ്ചയല്ലേ?’ ആ വാക്യം മാത്രം മായാതെ ഓര്‍മയില്‍ കിടക്കുന്നു.അത് ഒരു ഈശ്വരനാമമെന്നപോലെ അയാള്‍ മന്ത്രിച്ചു.അതു മറന്നുപോയാല്‍ തന്‍റെ നഷ്ടം പെട്ടെന്ന് അസഹനീയമായിത്തീരുമെന്ന് അയാള്‍ക്കു തോന്നി.
ഓഫീസിലേക്ക് പോവുമ്പോള്‍ കുട്ടികള്‍ കൂടെയുണ്ടായിരുന്നു.അവര്‍ക്കു സ്കൂളില്‍വച്ചു കഴിക്കാനുള്ള പലഹാരങ്ങള്‍ ചെറിയ അലുമിനിയം പാത്രങ്ങളിലാക്കി അവള്‍ എടുത്തുകൊണ്ടുവന്നുതന്നു.അവളുടെ വലത്തെ കൈയ്യില്‍ കുറച്ചു മഞ്ഞള്‍പ്പൊടി പറ്റിനിന്നിരുന്നു.
ഓഫീസില്‍വെച്ച് അവളെപ്പറ്റി ഒരിക്കലെങ്കിലും ഓര്‍ക്കുകയുണ്ടായില്ല.ഒന്നുരണ്ടു കൊല്ലങ്ങള്‍ നീണ്ടുനിന്ന ഒരു അനുരാഗബന്ധത്തിന്‍റെ ഫലമായിട്ടാണ് അവര്‍ വിവാഹം കഴിച്ചത്.വീട്ടുകാരുടെ സമ്മതത്തോടെയല്ല.എങ്കിലും അതിനെപ്പറ്റി പശ്ചാത്തപിക്കാന്‍ ഒരിക്കലും തോന്നിയില്ല.പണത്തിന്‍റെ ക്ഷാമം,കുട്ടികളുടെ അനാരോഗ്യകാലങ്ങള്‍.......അങ്ങനെ ചില ബുദ്ധിമുട്ടുകള്‍ അവരെ തളര്‍ത്തിക്കൊണ്ടിരുന്നു.അവള്‍ക്കു വേഷധാരണത്തില്‍ ശ്രദ്ധ കുറഞ്ഞു.അയാള്‍ക്ക്‌ പൊട്ടിച്ചിരിക്കുവാനുള്ള കഴിവ് ഏതാണ്ടൊക്കെ നശിച്ചു.
എന്നാലും അവര്‍ തമ്മില്‍ സ്നേഹിച്ചു.അവരുടെ മൂന്നു കുട്ടികള്‍ അവരെയും സ്നേഹിച്ചു;
ആണ്‍കുട്ടികളായിരുന്നു.ഉണ്ണി-പത്തു വയസ്സ്,ബാലന്‍-ഏഴു വയസ്സ്,രാജന്‍-അഞ്ചു വയസ്സ്.മുഖത്ത് എല്ലായ്പ്പോഴും മെഴുക്കു പറ്റിനില്‍ക്കുന്ന മൂന്ന് കുട്ടികള്‍.പറയത്തക്ക സൌന്ദര്യമോ സാമര്‍ത്ഥ്യമോ ഒന്നുമില്ലാത്തവര്‍. പക്ഷെ അമ്മയും അച്ഛനും അന്യോന്യം പറഞ്ഞു:
'ഉണ്ണിക്ക് എന്‍ജിനീയറിങ്ങിലാ വാസന.അവന്‍ ഇപ്പോഴും ഓരോന്ന് ഉണ്ടാക്കിക്കൊണ്ടിരിക്കും.'
'ബാലനെ ഡോക്ടറാക്കണം.അവന്‍റെ നെറ്റി കണ്ട്വോ?അത്ര വല്യ നെറ്റി ബുദ്ധീടെ ലക്ഷണാ.'
'രാജന് ഇര്ട്ടത്ത് നടക്കാനുംകൂടി പേടീല്യ.അവന്‍ സമര്‍ത്ഥനാ.പട്ടാളത്തില് ചേരുന്ന മട്ടാ.'
അവര്‍ താമസിച്ചിരുന്നതു പട്ടണത്തില്‍ ഇടത്തരക്കാര്‍ താമസിക്കുന്ന ഒരു ചെറിയ തെരുവിലാണ്.ഒന്നാം നിലയില്‍ മൂന്നു മുറികളുള്ള ഒരു ഫ്ലാറ്റ്.ഒരു മുറിയുടെ മുന്‍പില്‍ കഷ്ടിച്ച് രണ്ടാള്‍ക്കു നില്‍ക്കുവാന്‍ സ്ഥലമുള്ള ഒരു കൊച്ചു വരാന്തയുണ്ട്.അതില്‍ അമ്മ നനച്ചുണ്ടാക്കിയ ഒരു പനിനീര്ചെടി ഒരു പൂച്ചട്ടിയില്‍ വളരുന്നു.പക്ഷെ,ഇതേവരെ പൂവുണ്ടായിട്ടില്ല.
അടുക്കളയില്‍ ചുമരിന്‍മേല്‍ തറച്ചിട്ടുള്ള കൊളുത്തുകളില്‍ പിച്ചളച്ചട്ടുകങ്ങളും കരണ്ടികളും തൂങ്ങിക്കിടക്കുന്നു.സ്ടൌവിന്‍റെ അടുത്ത അമ്മയിരിക്കാറുള്ള ഒരു തേഞ്ഞ പലകയുമുണ്ട്.അവള്‍ അവിടെ ഇരുന്നു ചപ്പാത്തി ഉണ്ടാക്കുമ്പോഴാണ്‌ സാധാരണയായി അച്ഛന്‍ ഓഫീസില്‍നിന്നു മടങ്ങിയെത്തുക.
ബസ്സ്‌ നിന്നപ്പോള്‍ അയാള്‍ ഇറങ്ങി.കാലിന്‍റെ മുട്ടിനു നേരിയ ഒരു വേദന തോന്നി.വാതമായിരിക്കുമോ?താന്‍ കിടപ്പിലായാല്‍ കുട്ടികള്‍ക്ക് ഇനി ആരാണുള്ളത്?പെട്ടെന്ന് അയാളുടെ കണ്ണുകള്‍ നിറഞ്ഞു.അയാള്‍ ഒരു മുഷിഞ്ഞ കൈലേസുകൊണ്ട് മുഖം തുടച്ചു ധൃതിയില്‍ വീട്ടിലേക്കു നടന്നു.
കുട്ടികള്‍ ഉറങ്ങിയിരിക്കുമോ?അവര്‍ വല്ലതും കഴിച്ചുവോ?അതോ,കരഞ്ഞുകരഞ്ഞ് ഉറങ്ങിയോ?കരയാനുള്ള തന്‍റെടവും അവര്‍ക്കു വന്നുകഴിഞ്ഞിട്ടില്ല.ഇല്ലെങ്കില്‍ താന്‍ അവളെയെടുത്തു ടാക്സിയില്‍ കയറ്റിയപ്പോള്‍ ഉണ്ണി എന്താണ് കരയാതെ വെറുതെ നോക്കിക്കൊണ്ടു നിന്നത്?ചെറിയ മകന്‍ മാത്രം കരഞ്ഞു.പക്ഷെ,അവനു ടാക്സിയില്‍ കയറണമെന്നു വാശിയായിരുന്നു.മരണത്തിന്‍റെ അര്‍ത്ഥം അവര്‍ അറിഞ്ഞിരുന്നില്ല,തീര്‍ച്ച.
താന്‍ അറിഞ്ഞിരുന്നുവോ?ഇല്ല.എന്നും വീട്ടില്‍ കാണുന്ന അവള്‍ പെട്ടെന്ന് ഒരു വൈകുന്നേരം യാതൊരാളോടും യാത്ര പറയാതെ നിലത്ത് ഒരു ചൂലിന്‍റെ അടുത്തു വീണു മരിക്കുമെന്നു താന്‍ വിചാരിച്ചിരുന്നുവോ?
ഓഫീസ്സില്‍നിന്നു വന്നപ്പോള്‍ താന്‍ അടുക്കളയുടെ ജനല്‍ വാതിലില്‍കൂടി അകത്തേക്കു നോക്കി.അവള്‍ അവിടെ ഉണ്ടായിരുന്നില്ല.
മുറ്റത്തു കുട്ടികള്‍ കളിക്കുന്നതിന്‍റെ ശബ്ദം ഉയര്‍ന്നുകൊണ്ടിരുന്നു.ഉണ്ണി വിളിച്ചുപറയുകയാണ്:'ഫസ്റ്റ്ക്ലാസ് ഷോട്ട്.'
താന്‍ താക്കോലെടുത്ത് ഉമ്മറത്തെ വാതില്‍ തുറന്നു.അപ്പോഴാണ്‌ അവളുടെ കിടപ്പ് കണ്ടത്.വായ അല്‍പ്പംതുറന്ന്,നിലത്തു ചെരിഞ്ഞുകിടക്കുന്നു.തലതിരിഞ്ഞു വീണതായിരിക്കുമെന്നു വിചാരിച്ചു.
പക്ഷെ,ഹോസ്പിറ്റലില്‍വെച്ച് ഡോക്ടര്‍ പറഞ്ഞു:'ഹൃദയസ്തംഭനമാണ്.മരിച്ചിട്ട് ഒന്നര മണിക്കൂറായി.'
പല വികാരങ്ങള്‍.അവളോട്‌ അകാരണമായി ഒരു ദേഷ്യം.അവള്‍ ഇങ്ങനെ,താക്കീതുകളൊന്നും കൂടാതെ,എല്ലാ ചുമതലകളും തന്‍റെ തലയില്‍വെച്ചുകൊണ്ട്,പോയല്ലോ!
ഇനി ആരാണ് കുട്ടികളെ കുളിപ്പിക്കുക?ആരാണ് അവര്‍ക്ക് പലഹാരങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുക?ആരാണു ദീനം പിടിപെടുമ്പോള്‍ അവരെ ശുശ്രൂഷിക്കുക?
'എന്‍റെ ഭാര്യ മരിച്ചു.' അയാള്‍ തന്നെത്താന്‍ മന്ത്രിച്ചു:'എന്‍റെ ഭാര്യ ഇന്ന് പെട്ടെന്നു ഹൃദയസ്തംഭനംമൂലം മരിച്ചതുകൊണ്ട്‌ എനിക്ക് രണ്ടു ദിവസത്തെ ലീവു വേണം.'
എത്ര നല്ല ഒരു 'ലീവ് അഭ്യര്‍ത്ഥന'യായിരിക്കും അത്!ഭാര്യക്കു സുഖക്കേടാണെന്നല്ല,ഭാര്യ
മരിച്ചുവെന്ന്.മേലുദ്യോഗസ്ഥന്‍ ഒരുപക്ഷെ,തന്നെ മുറിയിലേക്കു വിളിച്ചേക്കാം.'ഞാന്‍ വളരെ വ്യസനിക്കുന്നു'-അയാള്‍ പറയും. ഹഹ! അയാളുടെ ഒരു വ്യസനം! അയാള്‍ അവളെ അറിയില്ല.അവളുടെ അറ്റം ചുരുണ്ട തലമുടിയും,ക്ഷീണിച്ച പുഞ്ചിരിയും,മെല്ലെമെല്ലെയുള്ള നടത്തവും ഒന്നും അയാള്‍ക്കറിയില്ല.അതെല്ലാം തന്‍റെ നഷ്ടങ്ങളാണ്....
വാതില്‍ തുറന്നപ്പോള്‍ ചെറിയ മകന്‍ കിടപ്പറയില്‍നിന്ന് ഓടിവന്നു പറഞ്ഞു:'അമ്മ വന്നിട്ടില്യ.' അവന്‍ ഇത്ര വേഗം അതെല്ലാം മറന്നുവെന്നോ?ടാക്സിയിലേക്കു കേറ്റിവെച്ച ആ ശരീരം തനിച്ചു മടങ്ങിവരുമെന്ന് അവന്‍ വിചാരിച്ചുവോ?
അയാള്‍ അവന്‍റെ കൈപിടിച്ചുകൊണ്ട് അടുക്കളയിലേക്കു നടന്നു.
'ഉണ്ണീ,'-അയാള്‍ വിളിച്ചു.
'എന്താ,അച്ഛാ?'
ഉണ്ണി കട്ടിലിന്‍മേല്‍നിന്ന് എഴുന്നേറ്റു വന്നു.
'ബാലന്‍ ഒറങ്ങി.'
'ഉം,നിങ്ങളൊക്കെ വല്ലതും കഴിച്ചോ?' 'ഇല്യ.'
അയാള്‍ അടുക്കളയില്‍ തിണ്ണമേല്‍ അടച്ചുവെച്ചിരുന്ന പാത്രങ്ങളുടെ തട്ടുകള്‍ നീക്കി പരിശോധിച്ചു.അവള്‍ തയ്യാറാക്കിവെച്ചിരുന്ന ഭക്ഷണം-ചപ്പാത്തി,ചോറ്,ഉരുളക്കിഴങ്ങു കൂട്ടാന്‍,ഉപ്പേരി,തൈര്;ഒരു സ്ഫടികപ്പാത്രത്തില്‍,കുട്ടികള്‍ക്കു വേണ്ടി ഇടക്കിടയ്ക്ക് ഉണ്ടാക്കാറുള്ള നെയ്പ്പായസവും.
മരണത്തിന്‍റെ സ്പര്‍ശം തട്ടിയ ഭക്ഷണസാധനങ്ങള്‍!വേണ്ട,അതൊന്നും ഭക്ഷിച്ചുകൂടാ.
'ഞാന്‍ കുറച്ച് ഉപ്പുമാവ് ഉണ്ടാക്കിത്തരാം.ഇതൊക്കെ തണുത്തിരിക്കുന്നു.'-അയാള്‍ പറഞ്ഞു.
'അച്ഛാ!'
ഉണ്ണി വിളിച്ചു.
'ഉം?'
'അമ്മ എപ്പഴാ വര്വാ?അമ്മയ്ക്ക് മാറീല്യേ?'
സത്യത്തിന് ഒരു ദിവസം കാക്കുവാനുള്ള ക്ഷമയുണ്ടാവട്ടെ-അയാള്‍ വിചാരിച്ചു.ഇപ്പോള്‍,ഈ രാത്രിയില്‍ കുട്ടിയെ വ്യസനിപ്പിച്ചിട്ടെന്താണ് കിട്ടാനുള്ളത്.
'അമ്മ വരും.'-അയാള്‍ പറഞ്ഞു.
അയാള്‍ കിണ്ണങ്ങള്‍ കഴുകി നിലത്തുവെച്ചു-രണ്ടു കിണ്ണങ്ങള്‍.
'ബാലനെ വിളിക്കേണ്ട.ഒറങ്ങിക്കോട്ടെ.'-അയാള്‍ പറഞ്ഞു.
'അച്ഛാ,നെയ്പ്പായസം.'-രാജന്‍ പറഞ്ഞു.അവന്‍ ആ പാത്രത്തില്‍ തന്‍റെ ചൂണ്ടാണിവിരല്‍ താഴ്ത്തി.
അയാള്‍ തന്‍റെ ഭാര്യയിരിക്കാറുള്ള പലകമേല്‍ ഇരുന്നു. 'ഉണ്ണി വെളമ്പിക്കൊടുക്ക്വോ?അച്ഛനു വയ്യ.തല വേദനിക്കുന്നു.'
അവര്‍ കഴിക്കട്ടെ.ഇനി ഒരിക്കലും അവളുണ്ടാക്കിയ ആഹാരം അവര്‍ക്ക് കിട്ടുകയില്ലല്ലോ.
കുട്ടികള്‍ പായസം കഴിച്ചു തുടങ്ങി.അയാള്‍ അതുനോക്കിക്കൊണ്ട് നിശ്ചലനായി ഇരുന്നു.കുറെനിമിഷങ്ങള്‍ക്ക് ശേഷം അയാള്‍ ചോദിച്ചു:
'ചോറ് വേണ്ടേ ഉണ്ണീ?'
'വേണ്ട,പായസം മതി.നല്ല സ്വാദ്‌ണ്ട്.'
ഉണ്ണി പറഞ്ഞു.
രാജന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു:'ശെരിയാ....അമ്മ അസ്സല് നെയ്‌പ്പായസാ ഉണ്ടാക്ക്യേത്....'
തന്‍റെ കണ്ണുനീര്‍ കുട്ടികളില്‍നിന്നു മറച്ചുവെക്കുവാന്‍വേണ്ടി അയാള്‍ പെട്ടെന്ന് എഴുന്നേറ്റു കുളിമുറിയിലേക്കു നടന്നു.


കുഷ്ഠരോഗി

    (മാധവിക്കുട്ടി)


തന്‍റെ ജനലിനരികെനിന്നുകൊണ്ട് ചന്ദ്രന്‍ ചുവട്ടിലേക്കു നോക്കി.ആ കുഗ്രാമത്തിലെ ചെറിയ പള്ളിക്കൂടം വിട്ടു വീട്ടിലേക്കു മടങ്ങിപ്പോകുന്ന ഒരു കൂട്ടം ബാലികാബാലകന്‍മാര്‍ ആ വഴിയെ പോയിരുന്നു.ദാരിദ്രരെങ്കിലും ആരോഗ്യവാന്‍മാരായ അവരെ നോക്കി അവനൊരു നെടുവീര്‍പ്പിട്ടു."ഈശ്വരാ!എന്നെ അവരെപ്പോലെ ആക്കണേ!" കരളലിയിക്കുന്ന ഒരു പ്രാര്‍ത്ഥന ആ പിഞ്ചുഹൃദയത്തില്‍നിന്നുയര്‍ന്നു.

തന്‍റെ രോഗശയ്യയില്‍ ചെന്നുകിടന്ന് ചന്ദ്രന്‍ ചുറ്റുപാടും നോക്കി.അസ്തമനസൂര്യരശ്മികള്‍ അവന്‍റെ കിടപ്പുമുറിയുടെ ചുമരിന്‍മേല്‍ ചാഞ്ചാടിക്കൊണ്ടിരുന്നു.

ചന്ദ്രന്‍ കേവലം പത്തു വയസ്സുമാത്രം ചെന്ന ഒരു കുഷ്ഠരോഗിയായിരുന്നു.

അവന്‍റെ മുറിയില്‍ ക്രമേണ ഇരുട്ടുവ്യാപിച്ചു.ജനാലയില്‍ക്കൂടിവന്ന ഒരു മന്ദമാരുതന്‍ ഉറങ്ങിക്കിടന്ന ആ ബാലന്‍റെ ചുരുണ്ട തലമുടിയെ പറപ്പിച്ചു.ആ ഭയങ്കര വ്യാധി കവര്‍ന്നുതിന്ന അവന്‍റെ കൈകാല്‍കളില്‍ കെട്ടിയിരുന്ന വെളുത്ത കെട്ടുകള്‍ നിലാവെളിച്ചത്തില്‍ തിളങ്ങി.

പ്രഭാതസൂര്യന്‍റെ രശ്മികള്‍ അവന്‍റെ മുറിയില്‍ പ്രവേശിച്ചപ്പോഴാണ് ചന്ദ്രന്‍ കണ്ണുതുറന്നത്.മരുന്നുവച്ചുകെട്ടിക്കൊണ്ടിരുന്ന തന്‍റെ നേഴ്സിന്‍റെ ശബ്ദമാണ് അവനെ ഉണര്‍ത്തിയത്.ആ സ്ത്രീ തന്നെത്താന്‍ പിറുപിറുത്തു:"പഴുപ്പ് കേറുന്നു."

പതിവുപോലെ,സ്കൂളില്‍ പോകുന്ന കുട്ടികളെ നോക്കിക്കൊണ്ട്‌ ചന്ദ്രന്‍ ജനാലയുടെ അരികെ ചെന്നിരുന്നു.ഒരുകെട്ടു പുസ്തകവും സ്ലേറ്റും കക്ഷത്തു കൂട്ടിപ്പിടിച്ചുകൊണ്ടുപോയിരുന്ന ഒരു ദരിദ്രബാലന്‍ ആ വഴിയെ വന്നു."എങ്ങട്ടാ പോണ്?" ചന്ദ്രന്‍ ചോദിച്ചു.

"സ്കൂളില്‍യ്ക്ക്." ആ കുട്ടി ഗര്‍വ്വോടെ പറഞ്ഞു.ഒരു സ്നേഹിതനെ കിട്ടിയപ്പോഴുണ്ടായ സന്തോഷത്തോടുകൂടി ചന്ദ്രന്‍ ചോദിച്ചു:

"എന്താ പേര്?"

"കൃഷ്ണന്‍കുട്ടി."

അവന്‍ ജനാലയുടെ ചുവട്ടിലുള്ള പുല്ലില്‍ ഇരുന്നു.ചന്ദ്രന്‍ തന്‍റെ മുഖം ജനാലയുടെ ഇരുമ്പഴികളോടടുപ്പിച്ചു.അവര്‍ ചിരിച്ചു.

"താന്‍ സ്കൂളിലൊന്നും പൂവാറില്യേ?" കൃഷ്ണന്‍കുട്ടി ചോദിച്ചു.

"ഇല്ല." ചന്ദ്രന്‍ വിഷാദത്തോടെ പറഞ്ഞു.ഹൃദയം നീറ്റുന്ന ചിന്തകള്‍ അവന്‍റെ കൊച്ചുഹൃദയത്തില്‍ക്കൂടി പാഞ്ഞുപോയി.

പതിവായി കൃഷ്ണന്‍കുട്ടി സ്കൂള്‍വിട്ടു മടങ്ങിവരുന്നതും കാത്തു ചന്ദ്രന്‍ ജനാലയ്ക്കരികെ ചെന്നിരിക്കും.സ്കൂള്‍വിട്ടു ക്ഷീണിച്ചു മടങ്ങിയെത്തുന്ന കൃഷ്ണന്‍കുട്ടി ആ പുല്ലില്‍ ഇരുന്ന് അന്ന് സ്കൂളില്‍വച്ചുണ്ടായ സംഭവങ്ങള്‍ മുഴുവന്‍ പറയും.മാസ്റ്റര്‍മാരുടെ ചൂരലിന്‍റെയും വിഷമംപിടിച്ച കണക്കിന്‍റെയും മറ്റും ഓരോ വര്‍ത്തമാനം.തനിക്കു കിട്ടിയ ചൂരല്‍പ്രഹരത്തിന്‍റെയും ശകാരവര്‍ഷത്തിന്‍റെയും വര്‍ത്തമാനങ്ങള്‍ അവന്‍ തന്‍റെ സ്നേഹിതനോട് വിവരിച്ചു പറഞ്ഞുകൊടുക്കും.ചന്ദ്രന്‍റെ സഹതാപം കലര്‍ന്ന ആ വരണ്ട പുഞ്ചിരി അവന്‍റെ മനസ്സിനു ധൈര്യം കൊടുത്തിരുന്നു.

ദിവസങ്ങള്‍ നീങ്ങി.കൃഷ്ണന്‍കുട്ടി ചന്ദ്രനെ അതിരറ്റു സ്നേഹിച്ചു.ചന്ദ്രന്‍റെ കൈയ്യിന്‍മേലുള്ള കെട്ടുകള്‍ അവന്‍ കാണാറുണ്ടായിരുന്നു.അതെന്താണെന്ന് അവന്‍ ചോദിച്ചില്ല.തന്‍റെ സ്നേഹിതന്‍ എന്തോ വലിയ വേദന അനുഭവിക്കുന്നുണ്ടെന്ന് അവനറിഞ്ഞിരുന്നു.പക്ഷെ,ചന്ദ്രന് കുഷ്ഠരോഗമാണെന്നവന്‍ മനസ്സിലാക്കിയിരുന്നില്ല.

പതിവുപോലെ ഒരുദിവസം ചന്ദ്രനെ കണ്ടു വീട്ടിലേക്കു മടങ്ങിച്ചെന്നപ്പോള്‍ കൃഷ്ണന്‍കുട്ടി കുപിതയായ തന്‍റെ അമ്മയെയാണ് കണ്ടത്.ആ സ്ത്രീ അവനെ നോക്കി ഗര്‍ജ്ജിച്ചു:"എടാ!നീയ്യ്‌ ആ കുഷ്ഠം പിടിച്ച കുട്ടിയുടെ വീട്ടില്‍യ്ക്കായിരുന്നു പോയിരുന്നത്;അല്ലേ?കുഷ്ഠരോഗം പകരണതാ.അതു മനസ്സിലാക്കിക്കോ!ഇനീ നീയ്യവിടെയെങ്ങാനും പോയിട്ടുണ്ടെങ്കില്‍ ഞാന്‍ നിന്‍റെ തോലിയൂരും.നോക്കിക്കോ!" കൃഷ്ണന്‍കുട്ടി അമ്പരന്നു.

അവന്‍ തന്‍റെ മിത്രത്തിനു പകര്‍ച്ച വ്യാധിയുണ്ടെന്നു മനസ്സിലാക്കിയിരുന്നില്ല.ആ വെളുത്ത കെട്ടുകള്‍ അവനോര്‍മ്മവന്നു.

പാവം!ചന്ദ്രന്‍ തന്നെ കാണാതെ എത്ര വ്യസനിക്കുമെന്നോര്‍ത്തപ്പോള്‍ കൃഷ്ണന്‍കുട്ടിയുടെ കണ്ണില്‍നിന്ന് ഒരുതുള്ളി കണ്ണുനീര്‍ ഇറ്റുവീണു.ആ മൈത്രീബന്ധത്തിന്‍റെ
ഏകചിഹ്നം!കുഷ്ഠം!അതു ഭയങ്കരമാണ്.കൃഷ്ണന്‍കുട്ടിക്കു ഭയം വര്‍ദ്ധിച്ചു.അവന്‍ ഇനിമേലില്‍ ആ വഴിയില്‍ക്കൂടെ പോവില്ലെന്നു തീര്‍ച്ചയാക്കി.

ആ വിദ്യാലയത്തിലെ ഘടികാരം നാലടിച്ചു.ചന്ദ്രന്‍ ജനാലയഴിയും പിടിച്ചുകൊണ്ടു ചുവട്ടിലേക്കു നോക്കി.കൃഷ്ണന്‍കുട്ടി ആ വഴിയില്‍ക്കൂടി വരുന്നുണ്ട്.അവന്‍റെ തലമുടി കാറ്റത്തു പറന്നിരുന്നു.അവന്‍ ജനാലയുടെ ചുവട്ടിലെത്തിയപ്പോള്‍ മുകളിലേക്കു നോക്കി.ചന്ദ്രന്‍ അവനെ നോക്കി ചിരിച്ചു.കൃഷ്ണന്‍കുട്ടി നിന്നില്ല.അവന്‍ പുസ്തകങ്ങളും കൂട്ടിപ്പിടിച്ചു വേഗത്തില്‍ നടന്നുതുടങ്ങി. പതിവില്ലാതെ ഈ നടത്തം കണ്ടിട്ട് ചന്ദ്രന്‍ ചോദിച്ചു.

"എന്താ,കൃഷ്ണന്‍കുട്ടീ,ഒന്ന് നില്‍ക്കാത്തത്?"

കൃഷ്ണന്‍കുട്ടി തിരിഞ്ഞു നോക്കി.അവനു ചന്ദ്രനോടു ദയ തോന്നി.പക്ഷെ,ആ ഭയങ്കര വ്യാധി ഓര്‍ത്തപ്പോള്‍ ഭയം മുന്നിട്ടുനിന്നു.അവനു വ്യസനത്താല്‍ മിണ്ടുവാന്‍ കഴിഞ്ഞില്ല.ഒരു മൂകനെപ്പോലെ അവന്‍ മുമ്പോട്ടു നീങ്ങി.

ചന്ദ്രന്‍റെ മുഖം വാടി.അവന്‍റെ ശരീരമൊന്നു വിറച്ചു.കൃഷ്ണന്‍കുട്ടിക്ക് തന്‍റെ രോഗം എന്തെന്നു മനസ്സിലായിരിക്കുന്നുവെന്നുള്ളത് അവനു ബോദ്ധ്യമായി.ജനാലയഴി മുറുക്കിപ്പിടിച്ചുകൊണ്ട് അവന്‍ നിസ്സഹായനെപ്പോലെ നിന്ന്.അവന്‍റെ കണ്ണുകള്‍ നിറഞ്ഞു.കൃഷ്ണന്‍കുട്ടി ഇടയ്ക്കിടയ്ക്കു തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു.ഒരു നെടുവീര്‍പ്പോടെ അവന്‍ കിടക്കയ്ക്കുമേല്‍ ചെന്നുവീണു.

ചന്ദ്രന്‍റെ രോഗം വര്‍ദ്ധിച്ചുവന്നു.കൈകാല്‍കള്‍ വീര്‍ത്തുപൊട്ടി.കടുത്ത നൈരാശ്യം അവന്‍റെ മുഖത്തു നിഴലിച്ചിരുന്നു.

ഒരു കുളിര്‍കാറ്റ് അവന്‍റെ മുഖത്തു വീശി.അവനു കലശലായ വേദന തോന്നി.തന്‍റെ ചുറ്റുപാടും അനവധി ആളുകള്‍ നിന്നിരുന്നു.ചന്ദ്രന്‍ അവരെ തിരിച്ചറിഞ്ഞില്ല.എന്തോ ഒരു മൂടല്‍ അവന്‍റെ ചുറ്റും വ്യാപിക്കുന്നതായി അവനു തോന്നി.ജനല്‍വാതിലിലൂടെ വന്ന ഒരു കാറ്റ് അവിടെയുണ്ടായിരുന്ന ഒരു വിളക്കു കെടുത്തി.തന്‍റെ ചുറ്റുമുള്ളവര്‍ പിറുപിറുക്കുന്നുണ്ടെന്ന് ചന്ദ്രനു മനസ്സിലായി.

കൃഷ്ണന്‍കുട്ടിയുടെ മുഖം അവന്‍റെ കണ്ണിന്‍റെ മുമ്പില്‍ അവ്യക്തമായി നിഴലാടി.തൊണ്ടയിടറിക്കൊണ്ട് അവന്‍ വിളിച്ചു:"കൃഷ്ണന്‍കുട്ടീ,താനിനി വരില്ലേ?"

അവന്‍റെ കണ്ണുകള്‍ അടഞ്ഞു.ഒരു കാലന്‍കോഴി ശബ്ദിച്ചു.ആ ഭയങ്കരവ്യാധി കാര്‍ന്നുതിന്ന അവന്‍റെ കരിവാളിച്ച കൈകാലുകള്‍ നിലാവെളിച്ചത്തില്‍ ഭയങ്കരമാംവണ്ണം ഒന്നു തിളങ്ങി.

അവന്‍റെ മുഖം വിളര്‍ത്തിരുന്നു.

പതിവുപോലെ അസ്തമനസൂര്യന്‍റെ രശ്മികള്‍ ആ ചുമരിന്‍മേല്‍ തട്ടി ചാഞ്ചാടി.ആ മുറി ശൂന്യമായിരുന്നു.


അവളുടെ വിധി

 (മാധവിക്കുട്ടി)

 

 


'കുട്ടീ കരയാതിരിക്കൂ' അവള്‍ തന്‍റെ മടിയില്‍ കിടക്കുന്ന പൈതലിനെ തലോടിക്കൊണ്ടു പറഞ്ഞു.ആ ചെറിയ പൈതല്‍ തന്‍റെ അമ്മയുടെ അനുലംഘ്യമായ ശാസനയെ അനുസരിച്ചുഎന്ന ഭാവത്തില്‍ കരച്ചില്‍ നിര്‍ത്തി ഇങ്ങനെ ചോദിച്ചു."എനിക്ക് അച്ഛനുണ്ട് എന്ന് അമ്മ പറഞ്ഞുവല്ലോ.അച്ഛനെവിടെയാണ്!എനിക്ക് കാണണം,അമ്മേ!" അവള്‍ തേങ്ങിക്കരഞ്ഞു കൊണ്ടുപറഞ്ഞു:"അച്ഛന്‍...അദ്ദേഹം മരി...." ഈ വാചകം പൂര്‍ത്തിയാവുന്നതിനു മുമ്പ് അവള്‍ വിലപിച്ചുതുടങ്ങി.ബാല്യകാലം മുഴുവന്‍ ഒരു പ്രഭുകുമാരിയായി വളര്‍ന്ന സുമുഖി(അതായിരുന്നു അവളുടെ പേര്)ഇപ്പോള്‍ ഇതാ ദാരിദ്ര്യത്തിന്‍റെ അന്തിമഘട്ടത്തില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു.

ബാല്യകാലത്ത്‌ സ്കൂളില്‍ പഠിക്കുവാന്‍ സുമുഖിയെ(അവരുടെ ഏകപുത്രിയെ)അവളുടെ അച്ഛനമ്മമാര്‍ അയച്ചിരുന്നു.അത്യധികം ലാളിച്ചു വളര്‍ത്തിയ തങ്ങളുടെ പുത്രി സ്കൂളുകള്‍,കോളജുകള്‍ ഇവയിലെല്ലാം പഠിച്ചു വിദുഷിയായി ഒരു ധനവാനായ പ്രഭുകുമാരനെ കല്യാണംകഴിച്ചു സുഖമായി താമസിക്കണമെന്നായിരുന്നു അവളുടെ അച്ഛനമ്മമാരുടെ ആശ.എന്നാല്‍ അവരുടെ ആഗ്രഹം നിഷ്ഫലമായിത്തന്നെ ഭാവിച്ചു.സുമുഖിക്ക് 12 വയസ്സായപ്പോള്‍(ആറാംക്ലാസ്സില്‍ പഠിക്കുമ്പോള്‍)വിദ്യാലയത്തിലുള്ള ഒരു ദരിദ്രബാലനില്‍ അവള്‍ക്ക് അനുരാഗവിത്ത് മുളച്ചു.ഇങ്ങനെ അവനെ എനിക്ക് ഇഷ്ടമാണെന്ന് അച്ഛനമ്മമാരോട് ഒട്ടു പറഞ്ഞതുമില്ല.

മകരമാസത്തില്‍ രമണീയമായ ഒരു സമയം.ഉച്ചതിരിഞ്ഞിരിക്കുന്നു.അന്ന് സ്കൂളില്‍ ഒരു നാടകമായിരുന്നു.രാത്രിയായിരുന്നു ആ വിശേഷം.സുമുഖിയും അതിനു പോയിരുന്നു.ആ ദിവസം അവള്‍ നല്ല വില്ലീസുസാരിയും മറ്റും ധരിച്ച് നിബിഡമായ കേശത്തില്‍ വിരിഞ്ഞുതുടങ്ങുന്ന റോജാപ്പൂ കുത്തി പൂര്‍ണചന്ദ്രനെപ്പോലെ സ്കൂളിലേക്ക് ചെന്നു.അന്ന് അവള്‍ എന്തുകൊണ്ടാണ് അത്ര സന്തോഷമായിരിക്കുന്നത് എന്നു മറ്റു സഖിമാര്‍ വിചാരിച്ചു.രാത്രി പതിനൊന്നരമണി സമയം.സുമുഖി പഠിക്കുന്ന സ്കൂളില്‍ നാടകത്തിന്‍റെ ഘോഷംതന്നെയായിരുന്നു.ചെറിയ കുട്ടികള്‍ ചിലര്‍ കൈകൊട്ടിച്ചിരിക്കുകയും മറ്റും ചെയ്തിരുന്നു.കാറ്റത്താടിക്കളിക്കുന്ന വൃക്ഷങ്ങളുടെ ഇലകള്‍ 'കിലകിലാ' എന്ന ശബ്ദം പുറപ്പെടുവിച്ചിരുന്നു.

കടലിന്‍റെ ഭയങ്കരമായ ഗര്‍ജ്ജനം അകലെ നിന്ന് കേള്‍ക്കുന്നുണ്ട്.ആ സമയത്ത് സുമുഖി ആശാസ്യന്‍റെ(ആ ദരിദ്രബാലന്‍)ഒരുമിച്ചു തന്‍റെ നാടു വിട്ടു ചാടിപ്പോയി.അന്യരാജ്യത്ത് അവര്‍ വിവാഹം ചെയ്തു കഴിച്ചുകൂട്ടി.സ്കൂളില്‍ അപ്പോഴേക്കും ബഹളമായിത്തീര്‍ന്നു.'സുമുഖിയെ കാണാനില്ല' ഈ ശബ്ദം അവിടെ മാറ്റൊലിക്കൊണ്ടു.നാടകം നിന്നു.അപ്പോഴേക്കും ഒരു കുട്ടി 'ആശാസ്യനേയും കാണാനില്ല' എന്നുപറഞ്ഞു.ഇത് രണ്ടും തമ്മില്‍ എന്താണു ബന്ധം എന്നു വിചാരിച്ച് എല്ലാവരും നില്‍ക്കുമ്പോള്‍ ഒരു കുട്ടി സുമുഖിയും ആശാസ്യനുംകൂടി ചാടിപ്പോയി എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.അപ്പോഴേക്കും സുമുഖിയുടെ അച്ഛനമ്മമാര്‍ വളരെ അന്വേഷിച്ചു.ഒരു തുമ്പുമുണ്ടായില്ല.

കൊല്ലങ്ങള്‍ നാലഞ്ചെണ്ണം ഇഴഞ്ഞുപോയി.സുമുഖിയുടെ അച്ഛനമ്മമാര്‍ മരിച്ചു.സുമുഖി ഇന്ന് ഒരു ചെറുബാലന്‍റെ(2 വയസ്സ്)അമ്മയായിത്തീര്‍ന്നിരിക്കുന്നു.അവന് ആശാസ്യനും സുമുഖിയും കൂടി നല്‍കിയ പേരാണ് ഉമേശന്‍.അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം രാവിലെ രണ്ടു പോലീസുകാര്‍ വന്ന് ആശാസ്യനെ ഏതോ ഒരു കുറ്റം ചെയ്തതിനാല്‍ പിടിച്ചു തൂക്കിലിട്ടു കൊന്നു.സുമുഖി അസ്വസ്ഥയായി.ഇങ്ങനെ ഇരിക്കുമ്പോഴാണ്‌ നാം സുമുഖിയെ ഒരു കുടിലിന്‍റെ ഉമ്മറത്ത്‌ ഉമേശനെയും എടുത്തുകാണുന്നത്.പിറ്റേദിവസം രാവിലെ അയല്‍പക്കത്ത് പാര്‍ക്കുന്ന കല്യാണിയമ്മ വന്ന് സുമുഖിയോടു കുറച്ചു പണം വേണമോ എന്നു ചോദിച്ചു.അവള്‍ വേണ്ട എന്ന് തല്‍ക്ഷണം പറഞ്ഞു.കല്യാണിയമ്മ:"നിങ്ങളുടെ കുട്ടിക്ക് കഞ്ഞികൊടുക്കുവാന്‍ കാശ് ആര്‍ തരും?" സുമുഖി:"ദൈവം തരും."പിറ്റേ ദിവസം രാവിലെ എല്ലാവരും ഉണര്‍ന്നപ്പോള്‍ കിണറ്റില്‍ സുമുഖിയുടെ ശവം കണ്ടെത്തി.മുറ്റത്തുകിടന്നു നിലവിളിക്കുന്ന ഉമേശനെ അയല്‍പക്കക്കാര്‍ കൊണ്ടുപോയി രക്ഷിച്ചുപോന്നു.എല്ലാം അവളുടെ വിധി.അത്രയേ പറയാനുള്ളു.





 



 

പക്ഷിയുടെ മണം

(മാധവികുട്ടി)


കല്‍ക്കത്തയില്‍ വന്നിട്ട്‌ ഒരാഴ്‌ച കഴിഞ്ഞപ്പോഴാണ്‌ അവള്‍ ആ പരസ്യം രാവിലെ വര്‍ത്തമാനക്കടലാസില്‍ കണ്ടത്‌: `കാഴ്‌ചയില്‍ യോഗ്യതയും ബുദ്ധിസാമര്‍ത്ഥ്യവുമുള്ള ഒരു ചെറുപ്പക്കാരിയെ ഞങ്ങളുടെ മൊത്തക്കച്ചവടത്തിന്റെ ഇന്‍ചാര്‍ജ്ജായി ജോലി ചെയ്യുവാന്‍ ആവശ്യമുണ്ട്‌. തുണികളുടെ നിറങ്ങളെപ്പറ്റിയും പുതിയ ഡിസൈനുകളെപ്പറ്റിയും ഏകദേശ വിവരമുണ്ടായിരിക്കണം. അവനവന്റെ കൈയ്യക്ഷരത്തില്‍ എഴുതിയ ഹരജിയുമായി നേരിട്ട്‌ ഞങ്ങളുടെ ഓഫീസിലേക്ക്‌ വരിക.'
ജനത്തിരക്കുള്ള ഒരു തെരുവിലായിരുന്നു ഓഫീസിന്റെ കെട്ടിടം. അവള്‍ ഇളം മഞ്ഞനിറത്തിലുള്ള ഒരു പട്ടുസാരിയും തന്‍െറ വെളുത്ത കൈസഞ്ചിയും മറ്റുമായി ആ കെട്ടിടത്തിലെത്തിയപ്പോള്‍ നേരം പതിനൊന്നു മണിയായിരുന്നു. അത്‌ ഏഴു നിലകളും ഇരുന്നൂറിലധികം മുറികളും വളരെയധികം വരാന്തകളുമുള്ള ഒരു കൂറ്റന്‍ കെട്ടിടമായിരുന്നു. നാല്‌ ലിഫ്‌ടുകളും. ഓരോ ലിഫ്‌റ്റിന്റേയും മുമ്പില്‍ ഓരോ ജനക്കൂട്ടവുമുണ്ടായിരുന്നു. തടിച്ച കച്ചവടക്കാരും തോല്‍സഞ്ചി കൈയ്യിലൊതുക്കിക്കൊണ്ടു നില്‍ക്കുന്ന ഉദ്യോഗസ്ഥന്‍മാരും മറ്റുംമറ്റും. ഒരൊറ്റ സ്‌ത്രീയെയും അവള്‍ അവിടെയെങ്ങും കണ്ടില്ല. ധൈര്യം അപ്പോഴേക്കും വളരെയധികം ക്ഷയിച്ചു കഴിഞ്ഞിരുന്നു. തന്റെ ഭര്‍ത്താവിന്റെ അഭിപ്രായം വകവയ്‌ക്കാതെ ഈ ഉദ്യോഗത്തിന്‌ വരേണ്ടിയിരുന്നില്ലയെന്നും അവള്‍ക്കു തോന്നി. അവള്‍ അടുത്തു കണ്ട ഒരു ശിപായിയോടു ചോദിച്ചു.
`..ടെക്‌സ്റ്റൈല്‍ ഇന്‍ഡസ്‌ട്രീസ്‌ ഏതു നിലയിലാണ്‌?'
`ഒന്നാം നിലയിലാണെന്നു തോന്നുന്നു'. അയാള്‍ പറഞ്ഞു. എല്ലാ കണ്ണുകളും തന്റെ മുഖത്തു പതിക്കുന്നെന്നു അവള്‍ക്ക്‌ തോന്നി. ഛേയ,്‌ വരേണ്ടിയിരുന്നില്ല. വിയര്‍പ്പില്‍ മുങ്ങിക്കൊണ്ടുനില്‍ക്കുന്ന ഈ ആണുങ്ങളുടെ ഇടയില്‍ താനെന്തിനു വന്നെത്തി.? ആയിരം ഉറുപ്പിക കിട്ടുമെങ്കില്‍ത്തന്നെയും തനിക്ക്‌ ഈ കെട്ടിടത്തിലേക്കു ദിവസേന ജോലി ചെയ്യാന്‍ വരാന്‍ വയ്യ.... പക്ഷേ, പെട്ടെന്നു മടങ്ങിപ്പോകാന്‍ അവള്‍ക്കു കഴിഞ്ഞില്ല.
അവളുടെ ഊഴമായി. ലിഫ്‌ടില്‍ കയറി, അടുത്തുനില്‍ക്കുന്നവരുടെ ദേഹങ്ങളില്‍ തൊടാതിരിക്കുവാന്‍ ക്ലേശിച്ചുകൊണ്ട്‌ ഒരു മൂലയില്‍ ഒതുങ്ങി നിന്നു.
ഒന്നാം നിലയില്‍ ഇറങ്ങിയപ്പോള്‍ അവള്‍ ചുറ്റും കണ്ണോടിച്ചു. നാലുഭാഗത്തേക്കും നീണ്ടുകിടക്കുന്ന വരാന്തയില്‍നിന്ന്‌ ഓരോ മുറികളിലേക്കായി വലിയ വാതിലുകളുമുണ്ടായിരുന്നു, വാതിലിന്‍െറ പുറത്ത്‌ ഓരോ ബോര്‍ഡും.
`ഇറക്കുമതിയും കയറ്റുമതിയും', `വൈന്‍ കച്ചവടം' അങ്ങനെ പല ബോര്‍ഡുകളും. പക്ഷേ, എത്ര നടന്നിട്ടും താന്‍ അന്വേഷിച്ചിറങ്ങുന്ന ബോര്‍ഡ്‌ അവള്‍ കണ്ടെത്തിയില്ല. അപ്പോഴേക്കും അവളുടെ കൈത്തലങ്ങള്‍ വിയര്‍ത്തിരുന്നു. ഒരു മുറിയില്‍ നിന്ന്‌ പെട്ടെന്ന്‌ പുറത്തു കടന്ന ഒരാളോട്‌ അവള്‍ ചോദിച്ചു: `....ടെക്‌സ്റ്റൈല്‍ കമ്പനി എവിടെയാണ്‌?
അയാള്‍ അവളെ തന്റെ ഇടുങ്ങിയ ചുവന്ന കണ്ണുകള്‍ കൊണ്ട്‌ ആപാദചൂഢം പരിശോധിച്ചു. എന്നിട്ടു പറഞ്ഞു. `എനിക്ക്‌ അറിയില്ല. പക്ഷേ, എന്റെ കൂടെ വന്നാല്‍ ഞാന്‍ ശിപായിയോടു അന്വേഷിച്ച്‌ സ്ഥലം മനസ്സിലാക്കിത്തരാം.'
അയാള്‍ ഉയരം കുറഞ്ഞ ഒരു മനുഷ്യനായിരുന്നു. ഒരു മധ്യവയസ്‌കന്‍. അയാളുടെ കൈനഖങ്ങളില്‍ ചളിയുണ്ടായിരുന്നു. അതു കണ്ടിട്ടോ എന്തോ, അവള്‍ക്ക്‌ അയാളുടെ കൂടെ പോകാന്‍ തോന്നിയില്ല. അവള്‍ പറഞ്ഞു:
`നന്ദി , ഞാന്‍ ഇവിടെ അന്വേഷിച്ചു മനസ്സിലാക്കിക്കൊള്ളാം.'
അവള്‍ ധൃതിയില്‍ നടന്ന്‌ ഒരു മൂലതിരിഞ്ഞു മറ്റൊരു വരാന്തയിലെത്തി. അവിടെയും അടച്ചിട്ട വലിയ വാതിലുകള്‍ അവള്‍ കണ്ടു. ഉ്യശിഴ എന്ന്‌ എഴുതിത്തൂക്കിയിരുന്നു. സ്‌പെല്ലിങ്ങിന്റെ തെറ്റുകണ്ട്‌ അവള്‍ക്ക്‌ ചിരിവന്നു. `തുണിക്കു ചായം കൊടുക്കുന്നതിനു പകരം ഇവിടെ മരണമാണോ നടക്കുന്നത്‌? ഏതായാലും അവിടെ ചോദിച്ചു നോക്കാമെന്നു ഉദ്ദേശിച്ച്‌ അവള്‍ വാതില്‍ തള്ളിത്തുറന്നു. അകത്ത്‌ ഒഴിഞ്ഞു കിടക്കുന്ന ഒരു വലിയ തളമാണ്‌ അവള്‍ കണ്ടത്‌. രണ്ടോ മൂന്നോ കസാലകളും ഒരു ചില്ലിട്ട മേശയും. അത്രതന്നെ, ഒരാളുമില്ല അവിടെയെങ്ങും. അവള്‍ വിളിച്ചു ചോദിച്ചു:
`ഇവിടെ ആരുമില്ലേ?'
അകത്തെ മുറികളിലേക്കുള്ള വാതിലുകളുടെ തിരശ്ശീലകള്‍ മെല്ലെയൊന്ന്‌ ആടി. അത്രതന്നെ. അവള്‍ ധൈര്യമവലംബിച്ച്‌, മുറിക്ക്‌ നടുവിലുള്ള കസാലയില്‍പോയിരുന്നു. അല്‍പ്പം വിശ്രമിക്കാതെ ഒരൊറ്റയടി നടക്കുവാന്‍ കഴിയില്ലെന്ന്‌ അവള്‍ക്ക്‌ തോന്നി. മുകളില്‍ പങ്ക തിരിഞ്ഞുകൊണ്ടിരുന്നു. ഇതെന്തൊരു ഓഫീസാണ്‌? അവള്‍ അത്ഭുതപ്പെട്ടു. വാതിലും തുറന്നുവച്ച്‌, പങ്കയും ചലിപ്പിച്ച്‌, ഇവിടെയുള്ളവരെല്ലാവരും എങ്ങോട്ടുപോയി.
തുണിക്കു നിറം കൊടുക്കുന്നവരായതുകൊണ്ട്‌ ഇവര്‍ക്ക്‌ താന്‍ അന്വേഷിക്കുന്ന ഓഫീസ്‌ എവിടെയാണെന്ന്‌ അറിയാതിരിക്കില്ല. അവള്‍ കൈസഞ്ചി തുറന്ന്‌, കണ്ണാടിയെടുത്ത്‌ മുഖം പരിശോധിച്ചു. കാണാന്‍ യോഗ്യത ഉണ്ടെന്നു തന്നെ തീര്‍ച്ചയാക്കി. എണ്ണൂറുറുപ്പിക ആവശ്യപ്പെട്ടാലോ? തന്നെപ്പോലെയുള്ള ഒരു ഉദ്യോഗസ്ഥയെ അവര്‍ക്കു കിട്ടുന്നതു ഭാഗ്യമായിരിക്കും. പഠിപ്പ്‌ ഉണ്ട്‌, പദവിയുണ്ട്‌, പുറം രാജ്യങ്ങളില്‍ സഞ്ചരിച്ച്‌ ലോകപരിചയം നേടിയിട്ടുണ്ട്‌....
അവള്‍ ഒരു കുപ്പിയുടെ കോര്‍ക്ക്‌ വലിച്ചു തുറക്കുന്ന ശബ്‌ദം കേട്ടിട്ടാണ്‌ ഞെട്ടി ഉണര്‍ന്നത്‌. ഛേ, താനെന്തൊരു വിഡ്‌ഢിയാണ്‌. ഒട്ടും പരിചയമില്ലാത്ത സ്ഥലത്തിരുന്ന്‌ ഉറങ്ങുകയോ? അവള്‍ കണ്ണുകള്‍ തിരുമ്മി. ചുറ്റും നോക്കി. അവളുടെ എതിര്‍വശത്ത്‌ ഒരു കസാലയില്‍ ഇരുന്നുകൊണ്ട്‌ ഒരു ചെറുപ്പക്കാരന്‍ സോഡയില്‍ വിസ്‌കി ഒഴിക്കുകയായിരുന്നു. അയാളുടെ ബുഷ്‌ ഷര്‍ട്ട്‌ വെള്ളനിറത്തിലുള്ള ടെറിലിന്‍കൊണ്ട്‌ ഉണ്ടാക്കിയതായിരുന്നു. അയാളുടെ കൈവിരലുകളുടെ മുകള്‍ഭാഗത്ത്‌ കനത്ത രോമങ്ങള്‍ വളര്‍ന്നു നിന്നിരുന്നു. ശക്തങ്ങളായ ആ കൈവിരലുകള്‍ കണ്ട്‌ അവള്‍ പെട്ടെന്ന്‌ പരിഭ്രമിച്ചു. താനെന്തിനു വന്നു ഈ ചെകുത്താന്റെ വീട്ടില്‍.
`അയാള്‍ തലയുയര്‍ത്തി അവളെ നോക്കി. അയാളുടെ മുഖം ഒരു കുതിരയുടേതെന്നപോലെ നീണ്ടതായിരുന്നു. അയാള്‍ ചോദിച്ചു: `ഉറക്കം സുഖമായോ?'
എന്നിട്ട്‌ അവളുടെ മറുപടി കേള്‍ക്കാന്‍ ശ്രദ്ധിക്കാതെ ഗ്ലാസ്സ്‌ ഉയര്‍ത്തി, അതിലെ പാനീയം മുഴുവനും കുടിച്ചു തീര്‍ത്തു.
`ദാഹിക്കുന്നുണ്ടോ? അയാള്‍ ചോദിച്ചു. അവള്‍ തലയാട്ടി'.
`....ടെക്‌സ്റ്റൈല്‍ കമ്പനി എവിടെയാണെന്ന്‌ അറിയുമോ? നിങ്ങള്‍ക്ക്‌ അറിയുമായിരിക്കുമെന്ന്‌ എനിക്കു തോന്നി. നിങ്ങള്‍ തുണികള്‍ക്കു നിറം കൊടുക്കുന്നവരാണല്ലോ.' അവള്‍ പറഞ്ഞു. എന്നിട്ട്‌ ഒരു മര്യാദച്ചിരി ചിരിച്ചു. അയാള്‍ ചിരിച്ചില്ല. അയാള്‍ വീണ്ടും വിസ്‌കി ഗ്ലാസ്സില്‍ ഒഴിച്ചു. സോഡകലര്‍ത്തി. എത്രയോ സമയം കിടക്കുന്നു. വര്‍ത്തമാനങ്ങള്‍ പറയുവാനും മറ്റും എന്ന നാട്യമായിരുന്നു അയാളുടേത്‌.
അവള്‍ ചോദിച്ചു: `നിങ്ങള്‍ അറിയില്ലേ?' അവള്‍ അക്ഷമയായിക്കഴിഞ്ഞിരുന്നു. എങ്ങനെയെങ്കിലും അവിടെനിന്നു പുറത്തു കടന്ന്‌, വീട്ടിലേക്കു മടങ്ങിയാല്‍ മതിയെന്നുകൂടി അവള്‍ക്കു തോന്നി.
അയാള്‍ പെട്ടെന്നു ചിരിച്ചു. വളരെ മെലിഞ്ഞ ചുണ്ടുകളായിരുന്നു അയാളുടേത്‌. അവ ആ ചിരിയില്‍ വൈരൂപ്യം കലര്‍ത്തി.
`എന്താണ്‌ തിരക്ക്‌? അയാള്‍ ചോദിച്ചു: `നേരം പതിനൊന്നേ മൂക്കാലേ ആയിട്ടുള്ളൂ.'
അവള്‍ വാതില്‌ക്കലേക്കു നടന്നു.
`നിങ്ങള്‍ക്കറിയുമെന്ന്‌ ഞാന്‍ ആശിച്ചു.' അവള്‍ പറഞ്ഞു: `നിങ്ങളും തുണിക്കച്ചവടവുമായിട്ട്‌ ബന്ധമുള്ള ഒരാളാണല്ലോ.'
`എന്തു ബന്ധം? ഞങ്ങള്‍ തുണിയില്‍ ചായം ചേര്‍ക്കുന്നവരല്ല. ബോര്‍ഡ്‌ വായിച്ചില്ലേ ഉ്യശിഴ എന്ന്‌.'
`അപ്പോള്‍....?
`ആ അര്‍ത്ഥം തന്നെ. മരിക്കുക എന്നു കേട്ടിട്ടില്ലേ? സുഖമായി മരിക്കുവാന്‍ ഏര്‍പ്പെടുത്തിക്കൊടുക്കും ഞങ്ങള്‍.'
അയാള്‍ കസാലയില്‍ ചാരിക്കിടന്ന്‌ കണ്ണുകളിറുക്കി, അവളെ നോക്കി ചിരിച്ചു. പെട്ടെന്ന്‌ ആ വെളുത്ത പുഞ്ചിരി തന്‍െറ കണ്ണുകളിലാകെ വ്യാപിച്ചപോലെ അവള്‍ക്കു തോന്നി. അവളുടെ കാലുകള്‍ വിറച്ചു.
അവള്‍ വാതില്‍ക്കലേക്ക്‌ ഓടി. പക്ഷേ, വാതില്‍ തുറക്കുവാന്‍ അവളുടെ വിയര്‍ത്ത കൈകള്‍ക്ക്‌ കഴിഞ്ഞില്ല. അപ്പോഴേക്കും അവളുടെ കണ്ണുകള്‍ നിറഞ്ഞു കഴിഞ്ഞിരുന്നു.
`ദയവുചെയ്‌ത്‌ ഇതൊന്ന്‌ തുറന്നുതരൂ.' അവള്‍ പറഞ്ഞു: `എനിക്ക്‌ വീട്ടിലേക്ക്‌ പോവണം. എന്റെ കുട്ടികള്‍ കാത്തിരിക്കുന്നുണ്ടാവും.' അയാള്‍ തന്റെ വാക്കുകള്‍ കേട്ട്‌, ക്രൂര ചിന്തകള്‍ ഉപേക്ഷിച്ച്‌, തന്നെ സഹായിക്കാന്‍ വരുമെന്ന്‌ അവള്‍ ആശിച്ചു.
`ദയവുചെയ്‌ത്‌ തുറക്കൂ.' അവള്‍ വീണ്ടും യാചിച്ചു. അയാള്‍ വീണ്ടും വീണ്ടും വിസ്‌കി കുടിച്ചു. വീണ്ടും വീണ്ടും അവളെ നോക്കി ചിരിച്ചു.
അവള്‍ വാതില്‌ക്കല്‍ മുട്ടിത്തുടങ്ങി: `അയ്യോ എന്നെ ചതിക്കുകയാണോ? അവള്‍ ഉറക്കെ വിളിച്ചു ചോദിച്ചു: `ഞാന്‍ എന്തു കുറ്റമാണ്‌ ചെയ്‌തിട്ടുള്ളത്‌?'
അവളുടെ തേങ്ങല്‍ കുറച്ചുനിമിഷങ്ങള്‍ക്കുശേഷം അവസാനിച്ചു. അവള്‍ ക്ഷീണിച്ചു തളര്‍ന്ന്‌ വാതിലിന്റെയടുത്ത്‌ വെറും നിലത്തു വീണു.
അയാള്‍ യാതൊരു കാഠിന്യവുമില്ലാത്ത ഒരു മൃദുസ്വരത്തില്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. അവള്‍ ചില വാക്കുകള്‍ മാത്രം കേട്ടു:
`....പണ്ട്‌ എന്റെ കിടപ്പു മുറിയില്‍, തണുപ്പു കാലത്ത്‌ ഒരു പക്ഷി വന്നുപെട്ടു. മഞ്ഞകലര്‍ന്ന തവിട്ടു നിറം. നിന്റെ സാരിയുടെ നിറം. അത്‌ ജനവാതിലിന്റെ ചില്ലിന്മേല്‍ കൊക്കുകൊണ്ട്‌ തട്ടിനോക്കി. ചില്ല്‌ പൊട്ടിക്കുവാന്‍ ചിറകുകള്‍ കൊണ്ടും തട്ടി. അത്‌ എത്ര ക്ലേശിച്ചു! എന്നിട്ട്‌ എന്തുണ്ടായി? അത്‌ ക്ഷീണിച്ചു നിലത്തുവീണു. ഞാനതിനെ എന്റെ ഷൂസിട്ട കാലുകൊണ്ട്‌ ചവിട്ടിയരച്ചു കളഞ്ഞു.'
പിന്നീടു കുറേ നിമിഷങ്ങള്‍ നീണ്ടുനിന്ന മൗനത്തിനുശേഷം അയാള്‍ ചോദിച്ചു: `നിനക്കറിയാമോ മരണത്തിന്റെ മണം എന്താണെന്ന്‌?'
അവള്‍ കണ്ണുകള്‍ ഉയര്‍ത്തി അയാളെ നോക്കി. പക്ഷെ, ഒന്നും പറയുവാന്‍ നാവുയര്‍ന്നില്ല. പറയുവാന്‍ മറുപടി ഇല്ലാഞ്ഞിട്ടല്ല. മരണത്തിന്റെ മണം, അല്ല, മരണത്തിന്റെ വിവിധ മണങ്ങള്‍ തന്നെപ്പോലെ ആര്‍ക്കാണ്‌ അറിയുക? പഴുത്ത വ്രണങ്ങളുടെ മണം, പഴത്തോട്ടങ്ങളുടെ മധുരമായ മണം, ചന്ദനത്തിരികളുടെ മണം.... ഇരുട്ടുപിടിച്ച ഒരു ചെറിയ മുറിയില്‍ വെറും നിലത്തിട്ട കിടക്കയില്‍ കിടന്നുകൊണ്ട്‌ അവളുടെ അമ്മ യാതൊരു അന്തസ്സും കലരാത്ത സ്വരത്തില്‍ പറഞ്ഞുകൊണ്ടിരുന്നു: `എനിക്കു വയ്യാ മോളേ... വേദനയൊന്നൂല്യ....ന്നാലും വയ്യ.....'
അമ്മയുടെ കാലിന്മേല്‍ ഉണ്ടായിരുന്ന വ്രണങ്ങളില്‍ വെളുത്തു തടിച്ച പുഴുക്കള്‍ ഇളകിക്കൊണ്ടിരുന്നു. എന്നിട്ടും അമ്മ പറഞ്ഞു: `വേദനയില്യ....'
പിന്നീട്‌ അച്ഛന്‍. പ്രമേഹരോഗിയായ അച്ഛന്‌ പെട്ടെന്ന്‌ തളര്‍ച്ച വന്നപ്പോള്‍, ആ മുറിയില്‍ പഴത്തോട്ടങ്ങളില്‍ നിന്നു വരുന്ന ഒരു കാറ്റു വന്നെത്തിയെന്ന്‌ അവള്‍ക്കു തോന്നി. അങ്ങനെ മധുരമായിരുന്നു ആ മുറിയില്‍ പരന്ന മണം... അതും മരണമായിരുന്നു....
അതൊക്കെ പറയണമെന്ന്‌ അവള്‍ക്ക്‌ തോന്നി. പക്ഷേ, നാവിന്റെ ശക്തി ക്ഷയിച്ചുകഴിഞ്ഞിരുന്നു.
മുറിയുടെ നടുവില്‍ ഇരിക്കുന്ന ചെറുപ്പക്കാരന്‍ അപ്പോഴും ഓരോന്നു പറഞ്ഞുകൊണ്ടിരുന്നു:
`നിനക്ക്‌ അറിയില്ല, ഉവ്വോ? എന്നാല്‍ പറഞ്ഞു തരാം. പക്ഷിത്തൂവലുകളുടെ മണമാണ്‌ മരണത്തിന്‌.... നിനക്കത്‌ അറിയാറാവും, അടുത്തുതന്നെ. ഇപ്പോള്‍ തന്നെ വേണമോ? ഏതാണ്‌ നിനക്ക്‌ ഏറ്റവും പ്രിയപ്പെട്ട നേരം? നേരെ മുകളില്‍ നിന്നു നോക്കുന്ന സൂര്യന്റെ മുമ്പില്‍ ലജ്ജയില്ലാതെ ഈ ലോകം നഗ്നമായി കിടക്കുന്ന സമയമോ? അതോ, സന്ധ്യയോ?... നീ എന്തുപോലെയുള്ള സ്‌ത്രീയാണ്‌? ധൈര്യമുള്ളവളോ ധൈര്യമില്ലാത്തവളോ....'
അയാള്‍ കസാലയില്‍നിന്ന്‌ എഴുന്നേറ്റ്‌ അവളുടെ അടുത്തേക്ക്‌ വന്നു. അയാള്‍ക്ക്‌ നല്ല ഉയരമുണ്ടായിരുന്നു. അവള്‍ പറഞ്ഞു:
`എന്നെ പോവാന്‍ സമ്മതിക്കണം. ഞാനിങ്ങോട്ട്‌ വരാന്‍ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല.'
`നീ നുണ പറയുകയാണ്‌. നീ എത്ര തവണ ഉദ്ദേശിച്ചിരിക്കുന്നു ഇവിടെ വന്നെത്തുവാന്‍! എത്രയോ സുഖകരമായ ഒരവസാനത്തിനു നീ എത്ര തവണ ആശിച്ചിരിക്കുന്നു. മൃദുലങ്ങളായ തിരമാലകള്‍ നിറഞ്ഞ, ദീര്‍ഘമായി നിശ്വസിക്കുന്ന കടലില്‍ ചെന്നു വീഴുവാന്‍, ആലസ്യത്തോടെ ചെന്നു ലയിക്കുവാന്‍ മോഹിക്കുന്ന നദിപോലെയല്ലേ നീ? പറയൂ, ഓമനേ... നീ മോഹിക്കുന്നില്ലേ ആ അവസാനിക്കാത്ത ലാളന അനുഭവിക്കുവാന്‍?'
`നിങ്ങള്‍ ആരാണ്‌?'
അവള്‍ എഴുന്നേറ്റിരുന്നു. അയാളുടെ കൈവിരലുകള്‍ക്കു ബീഭത്സമായ ഒരാകര്‍ഷണമുണ്ടെന്ന്‌ അവള്‍ക്ക്‌ തോന്നി.
`എന്നെ കണ്ടിട്ടില്ലേ?'
`ഇല്ല.'
`ഞാന്‍ നിന്റെ അടുത്ത്‌ പല പ്രാവശ്യം വന്നിട്ടുണ്ട്‌. ഒരിക്കല്‍ നീ വെറും പതിനൊന്ന്‌ വയസ്സുള്ള ഒരു കുട്ടിയായിരുന്നു. മഞ്ഞക്കാമല പിടിച്ച, കിടക്കയില്‍ നിന്ന്‌ തലയുയര്‍ത്താന്‍ വയ്യാതെ കിടന്നിരുന്ന കാലം. അന്ന്‌ നിന്റെ അമ്മ ജനവാതിലുകള്‍ തുറന്നപ്പോള്‍ നീ പറഞ്ഞു. `അമ്മേ, ഞാന്‍ മഞ്ഞപ്പൂക്കള്‍ കാണുന്നു. മഞ്ഞ അലറിപൂക്കള്‍ കാണുന്നു. എല്ലായിടത്തും മഞ്ഞപ്പൂ തന്നെ....' അത്‌ ഓര്‍മ്മിക്കുന്നുണ്ടോ?
അവള്‍ തലകുലുക്കി.
`നിന്റെ കണ്ണുകള്‍ക്കുമാത്രം കാണാന്‍ കഴിഞ്ഞ മഞ്ഞപ്പൂക്കളുടെയിടയില്‍ ഞാന്‍ നിന്നിരുന്നു നിന്റെ കൈ പിടിച്ചു നിന്നെ എത്തേണ്ടയിടത്തേക്കു എത്തിക്കുവാന്‍.... പക്ഷേ, അന്നു നീ വന്നില്ല. നിനക്ക്‌ എന്റെ സ്‌നേഹത്തെപ്പറ്റി അറിഞ്ഞിരുന്നില്ല...' ഞാനാണ്‌ നിന്റെയും എല്ലാവരുടെയും മാര്‍ഗദര്‍ശി എന്ന്‌ നീ അറിഞ്ഞിരുന്നില്ല...'
` സ്‌നേഹമോ, ഇത്‌ സ്‌നേഹമാണോ?' അവള്‍ ചോദിച്ചു.
}`അതെ, സ്‌നേഹത്തിന്റെ പരിപൂര്‍ണത കാണിച്ചുതരുവാന്‍ എനിക്കു മാത്രമേ കഴിയുകയുള്ളൂ. എനിക്കു നീ ഓരോന്നോരോന്നായി കാഴ്‌ചവയ്‌ക്കും.... ചുവന്ന ചുണ്ടുകള്‍, ചാഞ്ചാടുന്ന കണ്ണുകള്‍. അവയവഭംഗിയുള്ള ദേഹം.... എല്ലാം..... ഓരോ രോമകൂപങ്ങള്‍കൂടി നീ കാഴ്‌ചവയ്‌ക്കും. ഒന്നും നിന്റേതല്ലാതാവും, എന്നിട്ട്‌ ഈ ബലിക്കു പ്രതിഫലമായി ഞാന്‍ നിനക്ക്‌ സ്വാതന്ത്യം തരും. നീ ഒന്നുമല്ലാതാവും. പക്ഷേ, എല്ലാമായിത്തീരും, കടലിന്റെ ഇരമ്പലിലും നീ ഉണ്ടാകും, മഴക്കാലത്ത്‌ കൂമ്പുകള്‍ പൊട്ടിമുളയ്‌ക്കുന്ന പഴയ മരങ്ങളിലും നീ ചലിക്കുന്നുണ്ടാവും. പ്രസവവേദനയനുഭവിക്കുന്ന വിത്തുകള്‍ മണ്ണിന്റെ അടിയില്‍ കിടന്നു തേങ്ങുമ്പോള്‍, നിന്റെ കരച്ചിലും ആ തേങ്ങലോടൊപ്പം ഉയരും. നീ കാറ്റാവും, നീ മഴത്തുള്ളികളാവും, നീ മണ്ണിന്റെ തരികളാവും..... നീയായിത്തീരും ഈ ലോകത്തിന്റെ സൗന്ദര്യം....'
അവള്‍ എഴുന്നേറ്റുനിന്നു. തന്‍െറ ക്ഷീണം തീരെ മാറിയെന്ന്‌ അവള്‍ക്കു തോന്നി. പുതുതായി കിട്ടിയ ധൈര്യത്തോടെ അവള്‍ പറഞ്ഞു:
` ഇതൊക്കെ ശരിയായിരിക്കാം. പക്ഷേ, നിങ്ങള്‍ക്ക്‌ ആളെ തെറ്റിയിരിക്കുന്നു. എനിക്കു മരിക്കുവാന്‍ സമയമായിട്ടില്ല. ഞാന്‍ ഒരു ഇരുപത്തേഴുകാരിയാണ്‌. വിവാഹിതയാണ്‌, അമ്മയാണ്‌. എനിക്കു സമയമായിട്ടില്ല. ഞാന്‍ ഒരു ഉദ്യോഗം നോക്കി വന്നതാണ്‌. ഇപ്പോള്‍ നേരം പന്ത്രണ്ടരയോ മറ്റോ ആയിരിക്കണം. ഞാന്‍ വീട്ടിലേക്കു മടങ്ങട്ടെ.'
അയാള്‍ ഒന്നും പറഞ്ഞില്ല. വാതില്‍ തുറന്ന്‌, അവള്‍ക്ക്‌ പുറത്തേക്കു പോവാന്‍ അനുവാദം കൊടുത്തു. അവള്‍ ധൃതിയില്‍ ലിഫ്‌ട്‌ അന്വേഷിച്ച്‌ അങ്ങോട്ടുമിങ്ങോട്ടും നടന്നു. തന്റെ കാല്‍വെപ്പുകള്‍ അവിടെയെങ്ങും ഭയങ്കരമായി മുഴങ്ങുന്നുണ്ടെന്നു അവള്‍ക്ക്‌ തോന്നി.
ലിഫ്‌ടിന്റെ അടുത്തെത്തിയപ്പോള്‍ അവള്‍ നിന്നു. അവിടെ അതു നടത്തുന്ന ശിപായി ഉണ്ടായിരുന്നില്ല. എന്നാലും അതില്‍ കയറി വാതിലടച്ച്‌ അവള്‍ സ്വിച്ച്‌ അമര്‍ത്തി. ഒരു തകര്‍ച്ചയുടെ ആദ്യസ്വരങ്ങളോടെ അത്‌ പെട്ടെന്ന്‌ ഉയര്‍ന്നു. താന്‍ ആകാശത്തിലാണെന്നും ഇടി മുഴങ്ങുന്നെന്നും അവള്‍ക്കു തോന്നി. അപ്പോഴാണ്‌, അവള്‍ ലിഫ്‌ടിന്റെ അകത്തു തൂക്കിയിരിക്കുന്ന ബോര്‍ഡു കണ്ടത്‌:
`ലിഫ്‌ട്‌ കേടുവന്നിരിക്കുന്നു. അപകടം.' പിന്നീട്‌ എല്ലായിടത്തും ഇരുട്ടുമാത്രമായി. ശബ്‌ദിക്കുന്ന, ഗര്‍ജ്ജിക്കുന്ന ഒരു ഇരുട്ട്‌. അവള്‍ക്ക്‌ അതില്‍നിന്നും ഒരിക്കലും പിന്നീട്‌ പുറത്തു കടക്കേണ്ടിവന്നില്ല.